പുരികം നോക്കിയാൽ വ്യക്തിയെക്കുറിച്ചു ഏകദേശ ധാരണ ലഭിക്കും എന്നാണ് ലക്ഷണശാസ്ത്രത്തിൽ പറയപ്പെടുന്നത് . ഒരു വ്യക്തിയുടെ മുഖത്തു കണ്ണുപോലെ ഏറെ ആകർഷിക്കുന്ന ഒന്നാണ് പുരികക്കൊടികൾ . കൂട്ട് പുരികം ഉള്ളവർ ചിലരുടെ പുരികങ്ങൾ വളർന്ന് കൂട്ടി മുട്ടാറുണ്ട് . ഇങ്ങനെ കൂട്ടുപുരികം ഉള്ളവർ പൊതുവെ ബുദ്ധിശാലികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരികം നോക്കിയാൽ വ്യക്തിയെക്കുറിച്ചു ഏകദേശ ധാരണ ലഭിക്കും എന്നാണ് ലക്ഷണശാസ്ത്രത്തിൽ പറയപ്പെടുന്നത് . ഒരു വ്യക്തിയുടെ മുഖത്തു കണ്ണുപോലെ  ഏറെ ആകർഷിക്കുന്ന ഒന്നാണ് പുരികക്കൊടികൾ .

ADVERTISEMENT

കൂട്ട് പുരികം ഉള്ളവർ

ചിലരുടെ പുരികങ്ങൾ വളർന്ന്  കൂട്ടി മുട്ടാറുണ്ട് . ഇങ്ങനെ കൂട്ടുപുരികം ഉള്ളവർ പൊതുവെ ബുദ്ധിശാലികൾ ആണെന്നാണ് പറയപ്പെടുന്നത്. എന്തിനും ഏതിനും അമിതമായ ആകാംക്ഷയും ഉൽക്കണ്ഠയും ഉള്ളവരുമാണ് ഇക്കൂട്ടർ. സാമർഥ്യക്കാരായ ഇവർ എല്ലാ മേഖലയിലും ശോഭിക്കും

ADVERTISEMENT

അകന്ന പുരികം ഉള്ളവർ

സ്വയം തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുള്ളവരാണ് ഇക്കൂട്ടർ . അപകർഷത മൂലം വേണ്ട രീതിയിൽ ശോഭിക്കാൻ സാധിക്കാതെ വരാം. മറ്റുള്ളവർക്ക് എളുപ്പത്തിൽ സ്വാധീനിക്കാൻ   കഴിയുന്നതിനാൽ വളരെ ശ്രദ്ധിച്ച് വേണം വിശ്വസ്തരെ തിരഞ്ഞെടുക്കാൻ

ADVERTISEMENT

കട്ടികുറഞ്ഞ പുരികം ഉള്ളവർ

കുടുംബത്തെ ഒത്തൊരുമയോടെ നയിക്കാൻ പ്രത്യേക കഴിവുള്ളവർ ആണ് ഇക്കൂട്ടർ . പുറമേ ധൈര്യശാലികൾ എന്ന് തോന്നുമെങ്കിലും ജീവിതത്തിലെ നിർണായക ഘട്ടത്തിൽ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുന്നവർ ആയിരിക്കും . അതിനാൽ ഒന്നിലധികം ആൾക്കാരോട്  അഭിപ്രായം ചോദിച്ച ശേഷമേ തീരുമാനം എടുക്കുകയുള്ളൂ. മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കും . മറ്റുള്ളവരുടെ പ്രശ്നങ്ങൾ  കേൾക്കുന്നതിന്  എപ്പോഴും ഇവർ സമയം കണ്ടെത്തും. തൻറെ ചുറ്റും ഉള്ളവരോട് ഏറെ സ്നേഹത്തോടെ പെരുമാറാൻ സാധിക്കുന്നവരാണ്  ഇവർ.

കട്ടി കൂടിയ പുരികം ഉള്ളവർ 

മറ്റുവരിൽ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന് എപ്പോഴും  ചിന്തിക്കുന്നവരാണ് . വ്യക്തമായ ലക്ഷ്യങ്ങൾ  ഉള്ള ഇക്കൂട്ടർ ആത്മാർഥമായി പരിശ്രമിക്കുന്നവരുമാണ് . സംഘർഷങ്ങളെ നേരിടാനുള്ള മനോധൈര്യം ആണ് ഇവരുടെ പ്രത്യേകത. ഒരു ലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയാൽ അതിൽ നിന്നു പിന്തിരിയാൻ തയ്യാറാകാത്തവർ ആയിരിക്കും ഇവർ.  മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിക്കുന്നതിനെക്കാൾ സ്വന്തം ജീവിതം  സന്തോഷകരമാക്കാൻ ഇവർ ശ്രമിച്ചുകൊണ്ടേയിരിക്കും.

English Summary : Eyebrows Tells Your Personality