കുംഭവാവ് ; ശനിദോഷ ശാന്തിക്ക് അത്യുത്തമദിനം
ഹൈന്ദവ വിശ്വാസപ്രകാരം വളരെ വിശേഷപ്പെട്ട ദിനമാണ് മാർച്ച് 13 നു വരുന്ന അമാവാസി. കുംഭ മാസത്തിലെ അമാവാസിയായതിനാൽ കുംഭ വാവ് എന്ന് അറിയപ്പെടുന്നു. ശനി ഗ്രഹത്തിന്റെ സ്വാധീനമുള്ള ശനിയാഴ്ച ദിനമായതിനാൽ ശനി ദോഷവുമായി ബന്ധപ്പെട്ട പരിഹാരകർമങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും അനുയോജ്യമായ ദിനമാണ്. അന്നേദിവസം ശനിയാഴ്ച വ്രതം

ഹൈന്ദവ വിശ്വാസപ്രകാരം വളരെ വിശേഷപ്പെട്ട ദിനമാണ് മാർച്ച് 13 നു വരുന്ന അമാവാസി. കുംഭ മാസത്തിലെ അമാവാസിയായതിനാൽ കുംഭ വാവ് എന്ന് അറിയപ്പെടുന്നു. ശനി ഗ്രഹത്തിന്റെ സ്വാധീനമുള്ള ശനിയാഴ്ച ദിനമായതിനാൽ ശനി ദോഷവുമായി ബന്ധപ്പെട്ട പരിഹാരകർമങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും അനുയോജ്യമായ ദിനമാണ്. അന്നേദിവസം ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതും ശനിദേവനെയും ശാസ്താവിനെയും ഹനുമാനെയും ഒരുപോലെ പ്രാർഥിക്കുന്നതും സത്‌ഫലങ്ങൾ നൽകും. ഒരിക്കലൂൺ ആയോ പൂർണമായ ഉപവാസത്തോടെയോ ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം .
ശനിയാഴ്ച രാവിലെ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിക്കുന്നതിനോടൊപ്പം ഭവനത്തിൽ എള്ളുതിരി കത്തിക്കുന്നതും നന്ന്. എള്ളെണ്ണയുടെയും എള്ളിന്റെയും കാരകനാണു ശനിഭഗവാൻ. ശനിയാഴ്ച വീടിന്‍റെ തെക്ക് – കിഴക്കോ തെക്ക് –പടിഞ്ഞാറോ ഭാഗത്ത് എള്ള് കിഴി കെട്ടി , എള്ളെണ്ണ ഒഴിച്ച് ദീപം തെളിക്കുന്നത് ശനിയുടെ ദോഷം കുറയ്ക്കാൻ ഉപകരിക്കും. 'ഓം ശനീശ്വരായ നമഃ' എന്ന ശനിദേവന്റെ മൂല മന്ത്രം 108 തവണ ജപിക്കുന്നതും നന്ന്. പ്രഭാതത്തിൽ ശനീശ്വര സ്തോത്രം ജപിക്കുന്നത് ശനിദോഷം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് ഒറ്റമൂലിയാണ്.
ശനി സ്തോത്രം
'നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം'
ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശാസ്താക്ഷേത്ര ദർശനം നടത്തി നീരാജനം , എള്ളുപായസം എന്നിവ വഴിപാടായി സമർപ്പിക്കുക . കൂടാതെ എള്ളുതിരി കത്തിക്കലും നീലശംഖു പുഷ്പാർച്ചനയും ശനിദോഷനിവാരണത്തിനു വിശേഷമാണ്. അന്നേദിവസം കറുപ്പോ നീലയോ വസ്ത്രം ധരിക്കാം. ഹനൂമാൻ സ്വാമിക്ക് വെറ്റില മാല സമർപ്പിക്കുന്നതും അതിവിശേഷമാണ്.
English Summary : Significance of Kumbha Vavu in 2021