ഈ തിരഞ്ഞെടുപ്പിൽ വിജയസാധ്യത ആർക്കൊക്കെ...?
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കൊക്കെയാണു വിജയസാധ്യത എന്നു ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണിവിടെ. ഏതെല്ലാം സ്ഥാനാർഥികൾ ജയിക്കും എന്നതല്ല, മറിച്ച് ഏതെല്ലാം കൂറുകാർക്കാണു വിജയസാധ്യത എന്നാണു നോക്കുന്നത്. തിരഞ്ഞെടുപ്പു ഫലം വരുന്നത് 2021 മേയ് 2 നാണല്ലോ. ഓരോ സ്ഥാനാർഥിയുടെയും ജനനസമയവും വയസ്സും
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കൊക്കെയാണു വിജയസാധ്യത എന്നു ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണിവിടെ. ഏതെല്ലാം സ്ഥാനാർഥികൾ ജയിക്കും എന്നതല്ല, മറിച്ച് ഏതെല്ലാം കൂറുകാർക്കാണു വിജയസാധ്യത എന്നാണു നോക്കുന്നത്. തിരഞ്ഞെടുപ്പു ഫലം വരുന്നത് 2021 മേയ് 2 നാണല്ലോ. ഓരോ സ്ഥാനാർഥിയുടെയും ജനനസമയവും വയസ്സും
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കൊക്കെയാണു വിജയസാധ്യത എന്നു ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണിവിടെ. ഏതെല്ലാം സ്ഥാനാർഥികൾ ജയിക്കും എന്നതല്ല, മറിച്ച് ഏതെല്ലാം കൂറുകാർക്കാണു വിജയസാധ്യത എന്നാണു നോക്കുന്നത്. തിരഞ്ഞെടുപ്പു ഫലം വരുന്നത് 2021 മേയ് 2 നാണല്ലോ. ഓരോ സ്ഥാനാർഥിയുടെയും ജനനസമയവും വയസ്സും
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കൊക്കെയാണു വിജയസാധ്യത എന്നു ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണിവിടെ. ഏതെല്ലാം സ്ഥാനാർഥികൾ ജയിക്കും എന്നതല്ല, മറിച്ച് ഏതെല്ലാം കൂറുകാർക്കാണു വിജയസാധ്യത എന്നാണു നോക്കുന്നത്. തിരഞ്ഞെടുപ്പു ഫലം വരുന്നത് 2021 മേയ് 2 നാണല്ലോ. ഓരോ സ്ഥാനാർഥിയുടെയും ജനനസമയവും വയസ്സും ദശാകാലവും മറ്റു കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഏതായാലും ഓരോ കൂറുകാരുടെയും സാമാന്യമായ വിജയസാധ്യത മാത്രമാണ് ഇവിടെ വിലയിരുത്തുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽ ഭാഗം):
മേടക്കൂറുകാർക്ക് കണ്ടകശ്ശനി തുടരുന്ന കാലമാണെങ്കിലും വ്യാഴം 10ൽ നിന്ന് സർവാഭീഷ്ടസ്ഥാനമായ 11-ലേക്കു മാറിയത് തികച്ചും നല്ല സൂചനയാണ്. ഏപ്രിൽ 6 മുതൽ എല്ലാ രംഗത്തും വിജയസാധ്യതയാണ് ഇവർക്കുള്ളത്. അതുകൊണ്ട് തിരഞ്ഞെടുപ്പിലും വിജയം പ്രതീക്ഷിക്കാം.
ഇടവക്കൂറ് (കാർത്തിക മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി):
ഇടവക്കൂറുകാർക്ക് ശനി അനുകൂലമായ ഭാവത്തിലാണ്. വ്യാഴം 10-ലേക്കു മാറിയത് അത്ര നല്ലതല്ല. കാര്യസാധ്യസ്ഥാനമായ ഏഴാം ഭാവത്തിൽ കേതു നിൽക്കുന്നതും ചെറിയ തടസ്സമാണ്. എങ്കിലും പ്രതീക്ഷ കൈവിടേണ്ടതില്ല. പ്രാർഥനകളിലൂടെ കാര്യവിജയം നേടിയെടുക്കാവുന്ന ദിവസങ്ങളാണിത്.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം):
മിഥുനക്കൂറുകാർക്ക് അഷ്ടമവ്യാഴം എന്ന തടസ്സം മാറിയിട്ടുണ്ട്. എന്നാൽ അഷ്ടമശ്ശനി എന്ന തടസ്സം തുടരുകയാണ്. ഏഴാംഭാവ ശുദ്ധിയുണ്ട്. വ്യാഴം 9-ലേക്കു മാറിയതിനാൽ ദൈവാനുഗ്രഹത്താൽ അപമാനഭാരമില്ലാതെ കഴിഞ്ഞുകൂടാം.
കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം):
കർക്കടകക്കൂറുകാർക്കു കണ്ടകശ്ശനി തുടരുകയാണ്. വ്യാഴം 8-ലേക്കു കടന്നതും നല്ലതല്ല. അതുകൊണ്ട് വിജയസാധ്യത ഉറപ്പിക്കാനാകില്ല.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം):
ചിങ്ങക്കൂറുകാർക്ക് ഗ്രഹങ്ങൾ പൊതുവേ അനുകൂലത്തിലാണ്. വ്യാഴം 7-ൽ നിൽക്കുന്നതു ദൈവാനുഗ്രഹപ്രദവുമാണ്. അതുകൊണ്ട് വിജയസാധ്യതയുണ്ട്.
കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി):
കന്നിക്കൂറുകാർക്ക് വ്യാഴം തടസ്സസ്ഥാനത്താണ്. ശനി അനുകൂലത്തിലാണെങ്കിലും സൂര്യൻ 8-ൽ നിൽക്കുന്നതു നല്ലതല്ല.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം):
തുലാക്കൂറുകാർക്ക് കണ്ടകശ്ശനി തുടരുന്നുണ്ടെങ്കിലും വ്യാഴം ത്രികോണഭാവത്തിലേക്കു മാറിയത് ഗുണം ചെയ്യും. വിജയസാധ്യതയുണ്ട്.
വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട):
ശനി അനുകൂലത്തിലാണ്. വ്യാഴം നാലാംഭാവത്തിലാണെങ്കിലും വലിയ പ്രതിസന്ധിയില്ല. ഇടപെടുന്ന കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം):
ധനുക്കൂറുകാർക്ക് ചൊവ്വയുടെയും വ്യാഴത്തിന്റെയും സ്ഥിതി വളരെ അനുകൂലമല്ല. ഏഴരശ്ശനി കാലവുമാണ്. അതുകൊണ്ട് കാര്യങ്ങൾ നേടിയെടുക്കാൻ അത്യധ്വാനം ആവശ്യമായ കാലമാണ്.
മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി):
മകരക്കൂറുകാർക്ക് ജന്മശ്ശനി കാലമാണെങ്കിലും വ്യാഴം രക്ഷാഭാവത്തിലേക്കു മാറിയതു പ്രതീക്ഷ നൽകുന്നു. മറ്റു ഗ്രഹങ്ങളും തടസ്സമുണ്ടാക്കുന്നില്ല. അതുകൊണ്ട് നേരിയ സാധ്യത പ്രതീക്ഷിക്കാം.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം):
കുംഭക്കൂറുകാർക്ക് ഏഴരശ്ശനി കാലം തുടരുകയാണ്. വ്യാഴം 12-ൽ നിന്നു മാറി എങ്കിലും ജന്മവ്യാഴം അത്ര നല്ലതല്ല. അതുകൊണ്ട് ഇടപെടുന്ന കാര്യങ്ങളിൽ നേരിയ വിജയസാധ്യത മാത്രമേയുള്ളൂ.
മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറുകാർക്ക് അനുകൂലമായ കാലമായിരുന്നെങ്കിലും വ്യാഴം 12-ലേക്കു മാറിയതോടെ സ്ഥിതി മാറി. നിലവിലുള്ള വിജയപ്രതീക്ഷ സാർഥകമായിക്കൊള്ളണമെന്നില്ല.
ഏതു കൂറിൽ ജനിച്ചവരായാലും വ്യക്തിയുടെ ജന്മനക്ഷത്രം, വയസ്സ്, ദശാപഹാരകാലം തുടങ്ങി മറ്റ് ഒട്ടേറെ കാര്യങ്ങൾ കൂടി ഫലത്തെ സ്വാധീനിക്കും.
English Summary : Election Prediction 2021 By Raveendran Kalarikkal