സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ...
സർവേശ്വരകാരകനായ വ്യാഴം രാശി മാറിയിരിക്കുകയാണ് . 2021 സെപ്റ്റംബർ 15 വരെ വ്യാഴം കുംഭം രാശിയിലായിരിക്കും. തുടർന്ന് വക്രമടഞ്ഞു വീണ്ടും മകരം രാശിയിൽ വരും. ഈ രാശി മാറ്റം പതിവിൽ നിന്ന് വിരുദ്ധമായി അതിചാരം എന്ന പ്രതിഭാസത്തിലാണ്. വ്യാഴം പിഴച്ചാല്‍ സര്‍വ്വതും പിഴച്ചു എന്നാണല്ലോ പറയപ്പെടുന്നത്. വ്യാഴ
സർവേശ്വരകാരകനായ വ്യാഴം രാശി മാറിയിരിക്കുകയാണ് . 2021 സെപ്റ്റംബർ 15 വരെ വ്യാഴം കുംഭം രാശിയിലായിരിക്കും. തുടർന്ന് വക്രമടഞ്ഞു വീണ്ടും മകരം രാശിയിൽ വരും. ഈ രാശി മാറ്റം പതിവിൽ നിന്ന് വിരുദ്ധമായി അതിചാരം എന്ന പ്രതിഭാസത്തിലാണ്. വ്യാഴം പിഴച്ചാല്‍ സര്‍വ്വതും പിഴച്ചു എന്നാണല്ലോ പറയപ്പെടുന്നത്. വ്യാഴ
സർവേശ്വരകാരകനായ വ്യാഴം രാശി മാറിയിരിക്കുകയാണ് . 2021 സെപ്റ്റംബർ 15 വരെ വ്യാഴം കുംഭം രാശിയിലായിരിക്കും. തുടർന്ന് വക്രമടഞ്ഞു വീണ്ടും മകരം രാശിയിൽ വരും. ഈ രാശി മാറ്റം പതിവിൽ നിന്ന് വിരുദ്ധമായി അതിചാരം എന്ന പ്രതിഭാസത്തിലാണ്. വ്യാഴം പിഴച്ചാല്‍ സര്‍വ്വതും പിഴച്ചു എന്നാണല്ലോ പറയപ്പെടുന്നത്. വ്യാഴ
സർവേശ്വരകാരകനായ വ്യാഴം രാശി മാറിയിരിക്കുകയാണ് . 2021 സെപ്റ്റംബർ 15 വരെ വ്യാഴം കുംഭം രാശിയിലായിരിക്കും. തുടർന്ന് വക്രമടഞ്ഞു വീണ്ടും മകരം രാശിയിൽ വരും. ഈ രാശി മാറ്റം പതിവിൽ നിന്ന് വിരുദ്ധമായി അതിചാരം എന്ന പ്രതിഭാസത്തിലാണ്. വ്യാഴം പിഴച്ചാല്‍ സര്‍വ്വതും പിഴച്ചു എന്നാണല്ലോ പറയപ്പെടുന്നത്. വ്യാഴ ദോഷശമനത്തിനും അനുകൂലഫലത്തിനും ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടവ
അശ്വതി :
ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശിവ ഭജനം നടത്തുക . ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭാവത്തിൽ സങ്കൽപ്പിച്ചു നെയ്‌വിളക്ക് കത്തിക്കുക
ഭരണി :
ഗുണവർധനയ്ക്കും ദോഷശമനത്തിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വ്രതമെടുക്കുക. വിഷ്ണു അഷ്ടോത്തര ജപം നടത്തുക. വിഷ്ണുവിന് ജന്മ നാളിൽ പാൽപ്പായസം നിവേദിക്കുക.
കാർത്തിക :
ദോഷശമനത്തിനായി സുബ്രഹ്മണ്യ ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക കൂടാതെ നാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക
രോഹിണി :
ദോഷ പരിഹാരത്തിനായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുംജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.
മകയിരം :
ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക. ശനിയാഴ്‌ചകളിൽ ശാസ്താ ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക
തിരുവാതിര :
ദോഷ ശമനത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക . ജന്മ നാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ മന്ത്ര പുഷ്‌പാഞ്‌ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക .
പുണർതം :
ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്‌ചകളിൽ ഗണപതിക്ക് കദളിപ്പഴനിവേദ്യം നടത്തിക്കുക
പൂയം :
ദോഷ ശമനത്തിനായി ശ്രീകൃഷ്ണ ഭജനം നടത്തുക. സാധിക്കുന്ന ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ ഭഗവാനെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ജപം നടത്തുക .
ആയില്യം :
ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം നടത്തുക . ജന്മ നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീ ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ അർച്ചന നടത്തിക്കുക.
മകം :
ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശാസ്താ ഭജനം നടത്തുക . ശാസ്‌താവിങ്കൽ ദർശനം നടത്തി എള്ളു പായസ നിവേദ്യം, പുഷ്പാഞ്ജലി ഇവ നടത്തിക്കുക
പൂരം :
ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ വ്രതമെടുത്ത് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക.
ഉത്രം :
ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭവനത്തിൽ ഭാഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണു ക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.
അത്തം :
ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്‌ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവൽ, പഴം ഇവ നിവേദിക്കുക . ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക .
ചിത്തിര :
ദോഷ ശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക . ജന്മനാളിൽ ഹനുമാൻ സ്വാമിയെ വണങ്ങി അവൽ നിവേദ്യം നടത്തുക ഒപ്പം പഴുത്തു തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം നിത്യേന പാരായണം ചെയ്യുക.
ചോതി :
ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവ ഭജനം നടത്തുക . തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള മാല ചാർത്തിച്ച് മലർ നിവേദ്യം നിവേദ്യം നടത്തിക്കുക.
വിശാഖം :
ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം ഇവ നിവേദിക്കുക . നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക.
അനിഴം :
ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ ഭജനം നടത്തുക. അദ്ദേഹത്തിന്റെ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശനിയാഴ്ചകളിൽ നീരാജനം കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക .
തൃക്കേട്ട :
ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. നിത്യേന ഉദയത്തിൽ വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച് പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.
മൂലം :
ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക. ദേവീ ക്ഷേത്ര ദർശനം നടത്തി പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.
പൂരാടം :
ഗുണവർധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക . ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക.
ഉത്രാടം :
ദോഷപരിഹാരത്തിനായിനാളിൽ ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവനടത്തിച്ച് തൊഴുതു പ്രാർഥിക്കുക . സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം നടത്തുക
തിരുവോണം :
ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക . വ്യാഴാഴ്ചകളിൽ വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നെയ്‌വിളക്ക് കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.
അവിട്ടം:
ജന്മ നാളിൽ ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക .
ചതയം :
ദോഷ ശമനത്തിനും ഗുണവർധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിങ്കൽ നീരാജനം കത്തിക്കുക . എള്ള് പായസനിവേദ്യം നടത്തിക്കുന്നതും ഉത്തമം.
പൂരുരുട്ടാതി :
ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്‌ണസ്വാമിക്ക് വെണ്ണ ,അവൽ ഇവ നിവേദിക്കുക
ഉത്രട്ടാതി :
ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം നടത്തുക. ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു പ്രാർഥിക്കുക യഥാശക്തി അന്നദാനം നടത്തുക.
രേവതി :
ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. നിത്യേന ഭവനത്തിൽ വിഷ്ണു ഭജനം നടത്തുക. സാധുജനത്തിന് അന്നദാനം നടത്തുകയും വേണം.