ഗൃഹനിർമാണത്തിൽ വാസ്തുവിനു വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഭാരതീയർ. വാസ്തുശാസ്ത്ര പ്രകാരം നിർമിക്കുന്ന ഭവനത്തിൽ ശാന്തിയും സമാധാനവും സന്തോഷവും പുലർന്നുപോരുമെന്നാണ് വിശ്വാസം. ഓരോ ഗൃഹത്തിനും ഊർജമുണ്ട്. ഈ ഊർജത്തിനു ഗൃഹത്തിൽ താമസിക്കുന്ന അംഗങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഘടനയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൃഹനിർമാണത്തിൽ വാസ്തുവിനു വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഭാരതീയർ. വാസ്തുശാസ്ത്ര പ്രകാരം നിർമിക്കുന്ന ഭവനത്തിൽ ശാന്തിയും സമാധാനവും സന്തോഷവും പുലർന്നുപോരുമെന്നാണ് വിശ്വാസം. ഓരോ ഗൃഹത്തിനും ഊർജമുണ്ട്. ഈ ഊർജത്തിനു ഗൃഹത്തിൽ താമസിക്കുന്ന അംഗങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഘടനയിൽ മാറ്റങ്ങളൊന്നും വരുത്താതെ ഗൃഹത്തിൽ അനുകൂലാന്തരീക്ഷം നിലനിർത്താൻ ചുവടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. 

ADVERTISEMENT

1.പ്രപഞ്ചത്തിലുള്ള എല്ലാ അശുദ്ധികളെയും തുടച്ചു നീക്കാനുള്ള ശക്തി അഗ്നിക്കുണ്ടെന്നാണ് വിശ്വാസം. അതിരാവിലെയും സന്ധ്യാനേരത്തും നിലവിളക്കും ചന്ദനത്തിരികളും കത്തിച്ചുവയ്ക്കുന്നത് ഗൃഹത്തിന്റെ ഐശ്വര്യത്തിനു ഉത്തമമാണ്. 

2. ഗൃഹത്തിലെ പ്രതികൂലാന്തരീക്ഷത്തെ പ്രതിരോധിക്കാനായി ഒരു ഗ്ലാസിൽ നിറയെ ജലമെടുത്ത് അതിൽ ഒരു ചെറുനാരങ്ങയിട്ടു വയ്ക്കാം. എല്ലാ ശനിയാഴ്ചകളിലും ഇതെടുത്തു മാറ്റി പുതിയതു വെയ്ക്കാൻ മറക്കരുത്. 

ADVERTISEMENT

3. ദിവസത്തിൽ ഒരു നേരമെങ്കിലും ധ്യാനത്തിലിരിക്കുന്നതും സ്തോത്രങ്ങൾ ചൊല്ലുന്നതും ഗൃഹത്തിൽ അനുകൂലമായ ഊർജം നിറയ്ക്കും. 

4. കിടപ്പുമുറികളിൽ സ്ഥാപിച്ചിട്ടുള്ള കണ്ണാടികൾ ഒഴിവാക്കുന്നതാണ് ഉത്തമം. അതല്ലെങ്കിൽ ഉറങ്ങുന്ന സമയങ്ങളിൽ ഈ കണ്ണാടികൾ മൂടിയിടാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗങ്ങളും കുടുംബത്തിലെ ഭിന്നതകളും ഒഴിവാക്കാനിതു സഹായിക്കും. 

ADVERTISEMENT

5.ഗൃഹത്തിന്റെ മുൻവാതിലിൽ സ്വസ്തിക്, ഓം ചിഹ്നങ്ങൾ സ്ഥാപിക്കാം.

6. മണിനാദത്തിനു  പ്രതികൂലോർജത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നാണ് പറയപ്പെടുന്നത്. ഗൃഹത്തിന്റെ ഗേറ്റിൽ ലോഹത്തിൽ നിർമിച്ച മണികൾ തൂക്കിയിടാം.

7. ഒരു പാത്രത്തിൽ അൽപം ഉപ്പ് എടുത്തു ഭവനത്തിന്റെ എല്ലാ ഭാഗങ്ങളിലും വയ്ക്കാം. ഇപ്രകാരം ചെയ്യുന്നത് പ്രതികൂലോർജത്തെ ചെറുക്കും.

8. മൂന്നു വർഷത്തിലൊരിക്കലെങ്കിലും വിഘ്നേശ്വര പൂജ, നവഗ്രഹ ശാന്തി പൂജ എന്നിവ ചെയ്യാം. വാസ്തുദോഷങ്ങൾ മൂലമുണ്ടാകുന്ന കഷ്ടതകൾ ഒഴിവാക്കാൻ ഇതു സഹായിക്കും. 

9. കരയുന്ന സ്ത്രീ, യുദ്ധം, കോപത്തിലിരിക്കുന്ന വ്യക്തി, മൂങ്ങ, കഴുകൻ എന്നിവയുടെ ചിത്രങ്ങൾ ഭവനത്തിലുണ്ടെങ്കിൽ കഴിയുന്നത്ര വേഗത്തിൽ ഇവയൊഴിവാക്കാൻ ശ്രമിക്കണം.

 10.'ഓം നമോ ഭഗവതേ വാസുദേവായ' മന്ത്രം ജപിക്കുന്നത് ഗൃഹത്തിലെ സകല ദോഷങ്ങളും അകറ്റാൻ സഹായിക്കും.

11. അക്വേറിയം സ്ഥാപിക്കാം. കുടുംബത്തിൽ ഐശ്വര്യം നിലനിർത്താൻ ഇതു സഹായിക്കും.

English Summary : How to increase Prosperity at Home