പത്തരമാറ്റോടെ പത്താമുദയം; അറിയണം ഇക്കാര്യങ്ങൾ
മേടമാസം കൃഷി ആചാരങ്ങളുടെ മാസമാണ്. വിഷുദിവസത്തിലാണു കൃഷി ആചാരങ്ങളുടെ തുടക്കം. മേടം പത്തിനു പത്താമുദയ ആഘോഷമാണ്. ഇതു വിത്തു വിതയ്ക്കലിന്റെയും തൈകൾ നടുന്നതിന്റെയും ദിവസം. പത്താമുദയ ദിവസം തൈകൾ നടുന്നത് ആചാരമായിത്തന്നെയാണു പണ്ടുള്ളവർ കരുതിപ്പോന്നിരുന്നത്. തെങ്ങിൻ തൈ നടാൻ ഏറ്റവും വിശേഷപ്പെട്ട

മേടമാസം കൃഷി ആചാരങ്ങളുടെ മാസമാണ്. വിഷുദിവസത്തിലാണു കൃഷി ആചാരങ്ങളുടെ തുടക്കം. മേടം പത്തിനു പത്താമുദയ ആഘോഷമാണ്. ഇതു വിത്തു വിതയ്ക്കലിന്റെയും തൈകൾ നടുന്നതിന്റെയും ദിവസം. പത്താമുദയ ദിവസം തൈകൾ നടുന്നത് ആചാരമായിത്തന്നെയാണു പണ്ടുള്ളവർ കരുതിപ്പോന്നിരുന്നത്. തെങ്ങിൻ തൈ നടാൻ ഏറ്റവും വിശേഷപ്പെട്ട ദിവസമാണിതെന്നാണു സങ്കൽപം. ഏതു തൈയും നടാനും ഏതു വിത്തും വിതയ്ക്കാനും പറ്റിയ ദിവസമാണത്രേ പത്താമുദയം. ഇക്കൊല്ലത്തെ പത്താമുദയം വരുന്നത് ഏപ്രിൽ 23 വെള്ളിയാഴ്ചയാണ്.
പത്താമുദയദിവസം ഉദയസൂര്യനെ വിളക്കു കൊളുത്തി കാണിക്കുക എന്ന രീതി ഉണ്ടായിരുന്നു. മണ്ണിനോടും കൃഷിയോടും മലയാളിക്കുണ്ടായിരുന്ന മമതയുടെ പ്രതീകം കൂടിയാണു പത്താമുദയ ആചാരങ്ങൾ.
വെള്ളിമുറം കാണിക്കൽ
പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും.
English Summary : Importance of Pathamudayam in 2021