വൈശാഖ പൗർണമി , കുടുംബാഭിവൃദ്ധിക്കായി ഈ അനുഷ്ഠാനം
ഇടവമാസത്തിലെ പൗർണമി മേയ് 26 ബുധനാഴ്ച വരുന്നു . അന്ന് തന്നെയാണ് ബുദ്ധപൂർണിമയും വരുന്നത് .വൈശാഖത്തിൽ വരുന്നതിനാൽ വൈശാഖപൗർണമി എന്നും അറിയപ്പെടുന്നു . ഓരോ മാസത്തിലേയും പൗർണമി ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു.

ഇടവമാസത്തിലെ പൗർണമി മേയ് 26 ബുധനാഴ്ച വരുന്നു . അന്ന് തന്നെയാണ് ബുദ്ധപൂർണിമയും വരുന്നത് . വൈശാഖത്തിൽ വരുന്നതിനാൽ വൈശാഖപൗർണമി എന്നും അറിയപ്പെടുന്നു .
ഓരോ മാസത്തിലേയും പൗർണമി ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു. അന്നേദിവസം ഒരിക്കലെടുത്തു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം . ഓരോ മാസത്തിലെ പൗർണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ഇതനുസരിച്ച് ഇടമാസത്തിലെ വ്രതം വിവാഹതടസം മാറുന്നതിനും ദാമ്പത്യസൗഖ്യത്തിനും ഉത്തമമാണ്
ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കുവാനും വിദ്യാർഥികൾക്ക് വിദ്യയിലുയർച്ച ലഭിക്കുവാനും ഈ വ്രതാനുഷ്ഠാനം ഉത്തമമാണ് . മാതൃസ്വരൂപിണിയായ ദേവിയെ ഭജിക്കാൻ ഏറ്റവും നല്ലമാർഗം ലളിതാ സഹസ്രനാമജപം ആണ് .
വ്രതാനുഷ്ഠാനം ഇങ്ങനെ?
അതിരാവിലെ കുളികഴിഞ്ഞ് നിലവിളക്കു കൊളുത്തി ഗായത്രി മന്ത്രം , ദേവീസ്തുതികൾ ഇവ ജപിക്കുക. അതിനു ശേഷം മാത്രമേ ജലപാനം പോലും പാടുള്ളു .ഒരിക്കൽ അനുഷ്ഠിക്കുന്നത് അഭികാമ്യം. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം . സന്ധ്യക്ക് നിലവിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക.
ദീർഘ മംഗല്യത്തിനുള്ള മന്ത്രം
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:
English Summary : Significance of Vaishaka Pournami 2021