കുടുംബത്തിന്റെ ഐശ്വര്യത്തിന് അനുഷ്ഠിക്കാവുന്നതായി ഒട്ടേറെ വ്രതങ്ങളെക്കുറിച്ചു പുരാണങ്ങളിൽ പറയുന്നുണ്ട്. ഭർത്താവും ഭാര്യയും മക്കളും ചേർന്ന് അനുഷ്ഠിക്കാവുന്നവയാണു മിക്ക വ്രതങ്ങളും. ഏകാദശി, ഷഷ്ഠി തുടങ്ങിയ വ്രതങ്ങളെല്ലാം കുടുംബത്തിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബത്തിന്റെ ഐശ്വര്യത്തിന് അനുഷ്ഠിക്കാവുന്നതായി ഒട്ടേറെ വ്രതങ്ങളെക്കുറിച്ചു പുരാണങ്ങളിൽ പറയുന്നുണ്ട്. 

ഭർത്താവും ഭാര്യയും മക്കളും ചേർന്ന് അനുഷ്ഠിക്കാവുന്നവയാണു മിക്ക വ്രതങ്ങളും. ഏകാദശി, ഷഷ്ഠി തുടങ്ങിയ വ്രതങ്ങളെല്ലാം കുടുംബത്തിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അനുഷ്ഠിക്കാവുന്നവയാണ്. 

ADVERTISEMENT

കുടുംബത്തിന്റെ ഐശ്വര്യം, ദാമ്പത്യസൗഖ്യം തുടങ്ങിയ ഫലങ്ങളെല്ലാം ഭർത്താവിന്റെയും ഭാര്യയുടെയും തുല്യപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഉണ്ടാകുന്നതാണ്. 

എന്നാൽ തിരുവാതിര വ്രതം പോലുള്ള ചില വ്രതങ്ങൾ പ്രധാനമായും സ്ത്രീകളാണ് അനുഷ്ഠിക്കുന്നത്. അത്തരത്തിലൊന്നാണ് വടസാവിത്രീവ്രതം. 

മിഥുനമാസത്തിലെ  പൗർണമി നാളിൽ സ്ത്രീകൾ അനുഷ്ഠിക്കുന്ന വ്രതമാണ് വടസാവിത്രീ വ്രതം. വടവൃക്ഷം എന്നാൽ ആൽമരം.  ആല്‍മരവുമായി ബന്ധപ്പെട്ട് അനുഷ്ഠിക്കുന്ന വ്രതമായതിനാലാണ് ഈ പേര് വന്നത്.  ദാമ്പത്യക്ലേശം നീങ്ങാനും ദീർഘസുമംഗലീ ഭാഗ്യത്തിനും അനുഷ്ഠിക്കുന്ന കാമ്യവ്രതമാണിത്.

വ്രതങ്ങൾ അവയുടെ ഉദ്ദേശ്യങ്ങൾക്കനുസരിച്ച്  നിത്യവ്രതം, നൈമിത്തിക വ്രതം, കാമ്യവ്രതം എന്നിങ്ങനെ മൂന്നായി  തിരിച്ചിട്ടുണ്ട്. കാമ്യവ്രതം എന്നാൽ പ്രത്യേക അഭീഷ്ടസിദ്ധികള്‍ക്കായി അനുഷ്ഠിക്കുന്ന വ്രതം എന്നാണ് അർഥം.

ADVERTISEMENT

ഈ വർഷം വടസാവിത്രി വ്രതം ജൂൺ 24 വ്യാഴാഴ്ച പൗർണമിദിനത്തിലാണ് വരുന്നത്. 

വടക്കേ ഇന്ത്യയില്‍ പൊതുവേ വടസാവിത്രീപൂര്‍ണിമ അല്ലെങ്കില്‍ വടപൂര്‍ണിമ എന്നറിയപ്പെടുന്നു . വിവാഹിതരായ സ്ത്രീകള്‍ മാത്രം ആചരിക്കുന്ന വ്രതം എന്ന പ്രത്യേകതയും ഇതിനുണ്ട് .  

വിവാഹിതരായ സ്ത്രീകള്‍ പൗർണമി ദിനത്തിൽ സൂര്യോദയത്തിനു മുൻപു കുളിച്ചു നിലവിളക്ക് കൊളുത്തി ഇഷ്ടദൈവത്തെ പ്രാർഥിക്കുക. സമീപത്തുള്ളതോ ക്ഷേത്രത്തിലെയോ ആല്‍മരത്തിനു ചുവട്ടിൽ തൊഴുതു പ്രാര്‍ഥിച്ച ശേഷം  അരയാല്‍മരത്തിനു ചുറ്റും 7 തവണ പ്രദക്ഷിണം വയ്ക്കണം. പ്രധാനമായും

ആൽമരത്തെ പൂജിക്കുന്നതിനാലാണ് വടസാവിത്രീവ്രതം എന്ന പേരു വന്നത്. 

ADVERTISEMENT

പുരുഷന്മാരും ആൽമരത്തെ  7 തവണ പ്രദക്ഷിണം ചെയ്താൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും എന്നാണു വിശ്വാസം.

പുരുഷനായാലും സ്ത്രീ ആയാലും വ്രതം അനുഷ്ഠിക്കുന്ന ദിവസം കഴിവതും ഈശ്വരചിന്തയോടെ കഴിച്ചുകൂട്ടുക. മത്സ്യമാംസാദികൾ ഒഴിവാക്കണം. 

ആൽമരത്തെ പ്രദക്ഷിണം ചെയ്യുമ്പോൾ ജപിക്കേണ്ട മന്ത്രം:

'മൂലതോ ബ്രഹ്മരൂപായ 

മധ്യതോ വിഷ്ണുരൂപിണേ

അഗ്രത: ശിവരൂപായ 

വൃക്ഷരാജായ തേ നമ:'

English Summary : Importance of Vata Savitri Vratham