നാം കഴിക്കുന്ന ആഹാരത്തെപ്പോലും ദൈവമായി സങ്കൽപിച്ചവരാണു പഴമക്കാർ. അന്നമയമാണു നമ്മുടെ ശരീരമെന്ന് അവർക്കറിയാമായിരുന്നു. 'അന്നം ന നിന്ദ്യാത്, തത് വ്രതം അന്നം ന പരിചക്ഷീത, തത് വ്രതം...' (അന്നത്തെ നിന്ദിക്കരുത്, അന്നത്തെ ഉപേക്ഷിക്കരുത്) എന്നാണ് ഉപനിഷത്ത് നമ്മോടു പറയുന്നത്. ആഹാരം കഴിക്കുന്നതിനും ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാം കഴിക്കുന്ന ആഹാരത്തെപ്പോലും ദൈവമായി സങ്കൽപിച്ചവരാണു പഴമക്കാർ. അന്നമയമാണു നമ്മുടെ ശരീരമെന്ന്  അവർക്കറിയാമായിരുന്നു.  
 
 'അന്നം ന നിന്ദ്യാത്, തത് വ്രതം

ADVERTISEMENT

അന്നം ന പരിചക്ഷീത, തത് വ്രതം...' 
(അന്നത്തെ നിന്ദിക്കരുത്, അന്നത്തെ ഉപേക്ഷിക്കരുത്) എന്നാണ് ഉപനിഷത്ത് നമ്മോടു പറയുന്നത്.

ആഹാരം കഴിക്കുന്നതിനും ചില ചിട്ടകൾ പഴമക്കാർ പാലിച്ചു പോന്നിരുന്നു. അതിൽ പ്രധാനമാണ് ഭക്ഷണത്തിനു മുൻപും ശേഷവും പ്രാർഥിക്കുക എന്നത് .

ADVERTISEMENT

ഭക്ഷണം കഴിക്കുന്നതിനു മുൻപായി ' 'അന്നപൂർണേ സദാപൂർണേ, 

ശങ്കരപ്രാണ വല്ലഭേ  

ADVERTISEMENT

ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം, 

ഭിക്ഷാം ദേഹി ച പാർവതി' എന്നും   ഭക്ഷണശേഷം ഈശ്വരനു  നന്ദി അർപ്പിക്കാൻ  'അമൃതാഭി ധാനമസി അന്നദാതാ  സുഖീ ഭവ:' എന്നും ജപിക്കുക . ഭക്ഷണത്തിനു മുന്നേ ഗായത്രീ ജപവും ഉത്തമഫലം നൽകും എന്നാണ് വിശ്വാസം.

ആഹാരം കഴിക്കാൻ ഇരിക്കുന്ന ദിശയും പ്രധാനമാണ് കഴിവതും തെക്കോട്ടു തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കരുത് എന്നാണ് പ്രമാണം. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കാം. ഇതനുസരിച്ചു വേണം ഊണ് മേശ ക്രമീകരിക്കാൻ. കഴിവതും സന്ധ്യസമയത്തു ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും ഒഴിവാക്കുക.

മരുന്ന് പോലെ ആഹാരം കഴിച്ചില്ലെങ്കിൽ ആഹാരം പോലെ മരുന്ന് കഴിക്കേണ്ടി വരും എന്നാണല്ലോ പഴമൊഴി. വാരിവലിച്ചു കഴിക്കാതെ സമയമെടുത്ത് സാവധാനം ചവച്ചരച്ചു വേണം ഭക്ഷിക്കാൻ. ഭക്ഷണത്തിനു മുന്നിൽ ഇരുന്നു അട്ടഹസിക്കുക , കരയുക ഇവയൊന്നും പാടില്ല.  ആഹാരം അന്നപൂർണേശ്വരിയാണ്. അതിനാൽ ആദരവോടെ  മാത്രം ഭക്ഷണം കഴിക്കുക.

English Summary : Food Eating Rituals in Astrology