വിവാഹം വൈകുന്നുവോ? കാരണം ഇതാവാം
ചിലരുടെ ജാതകം നോക്കുമ്പോൾ അതിൽ വിവാഹം നടക്കാനും സന്താനഭാഗ്യം ഉണ്ടാകാനും ഒരുപോലെ തടസ്സം കാണാറുണ്ട്. വിവാഹത്തിന് മാത്രം തടസമുളള ജാതകങ്ങളും ഉണ്ട്. ശുക്രനാണ് വിവാഹം നടത്തി തരേണ്ട ഗ്രഹം. അതു പോലെ സന്താനത്തെ നൽകുന്ന ഗ്രഹം ഗുരു അഥവാ വ്യാഴമാണ്. ഗുരു ശുക്രപരസ്പര ദൃഷ്ടിദോഷം വരുന്ന ജാതകങ്ങളിൽ മാത്രമല്ല

ചിലരുടെ ജാതകം നോക്കുമ്പോൾ അതിൽ വിവാഹം നടക്കാനും സന്താനഭാഗ്യം ഉണ്ടാകാനും ഒരുപോലെ തടസ്സം കാണാറുണ്ട്. വിവാഹത്തിന് മാത്രം തടസമുളള ജാതകങ്ങളും ഉണ്ട്. ശുക്രനാണ് വിവാഹം നടത്തി തരേണ്ട ഗ്രഹം. അതു പോലെ സന്താനത്തെ നൽകുന്ന ഗ്രഹം ഗുരു അഥവാ വ്യാഴമാണ്. ഗുരു ശുക്രപരസ്പര ദൃഷ്ടിദോഷം വരുന്ന ജാതകങ്ങളിൽ മാത്രമല്ല ശുക്രന് മൗഢ്യം ഉള്ളവരുടെയും വിവാഹം നീണ്ടു പോകാറുണ്ട്.
ഇതെല്ലാം കൂടാതെ ചൊവ്വാദോഷം പോലെയുള്ള പ്രശ്നങ്ങൾ കൊണ്ടും വിവാഹം നീണ്ടു പോകാൻ സാധ്യത ഉണ്ട്. ഒരാളുടെ വിവാഹം നടക്കുന്നില്ലെങ്കിൽ അതിന് പല കാരണങ്ങൾ ജാതകത്തിൽ കണ്ടെത്താൻ സാധിക്കും ശുക്രനോ ഏഴാം ഭാവാധിപനോ ബലക്കുറവുണ്ടെങ്കിൽ അതിന് അനുയോജ്യമായ രത്നം ധരിച്ചാൽ വിവാഹം പെട്ടെന്ന് നടക്കുന്നതാണ്.
ചില വ്യക്തികൾ പ്രേമനൈരാശ്യം ഉൾപ്പടെയുളള കാരണങ്ങൾ കൊണ്ട് വിവാഹം നീട്ടി വയ്ക്കുന്നു. എന്നാൽ പിന്നീട് അവർ വിചാരിച്ചാൽ പോലും വിവാഹം നടന്നെന്ന് വരില്ല. എല്ലാത്തിനും ഒരു കാലമുണ്ട്. അനുയോജ്യമായ സമയം വരുമ്പോൾ അത് സ്വീകരിക്കാതെ ഇരിക്കുന്നത് മണ്ടത്തരമാണ്.
വൈകി വിവാഹം കഴിക്കുന്ന ചിലരുണ്ട്. പല പ്രായത്തിലും വിവാഹം നടക്കാൻ അനുയോജ്യമായ സമയം ഉണ്ടാകാൻ സാധ്യതയുണ്ട്.കാറ്റ് അനുകൂലമായി ഇരിക്കുമ്പോൾ കാര്യങ്ങൾ നടക്കുക എളുപ്പമാണ്. അതിനാൽ സമയം അനുകൂലമാണോ അല്ലയോ എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. വിവാഹം പെട്ടെന്ന് നടക്കാൻ ഏറ്റവും ഉത്തമമാണ് ബാണേശി ഹോമം ചെയ്യുന്നത്. ശിവപാർവതി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ വേണം ഇത് നടത്താൻ. ഗ്രഹദോഷങ്ങൾക്കും പരിഹാരം ചെയ്യേണ്ടതാണ്. പലപ്പോഴും കുടുംബ പരദേവതയെ പ്രീതിപ്പെടുത്തേണ്ടതായുണ്ട് .
വിവാഹം നടക്കാൻ കാലം അനുകൂലമായതു കൊണ്ടു മാത്രമായില്ല. അതിനായി മുന്നിട്ടിറങ്ങണം. ആവശ്യമായ കാര്യങ്ങൾ ഒക്കെ ചെയ്യണം. രക്ഷിതാക്കളും ബന്ധുക്കളും ഒപ്പം നിൽക്കണം. നമ്മുടെ ഭാഗത്തു നിന്ന് പരിശ്രമങ്ങൾ ഉണ്ടായാൽ ദൈവം നിശ്ചയമായും അനുഗ്രഹിക്കും.
സ്വയംവരയന്ത്രം ധരിച്ചു , സ്വയംവരാർച്ചന നടത്തി, ഉമാമഹേശ്വര പൂജ ചെയ്തു, തിങ്കളാഴ്ച വ്രതം എടുത്തു എന്നെല്ലാം പലരും പറയാറുണ്ട്. പല കാര്യങ്ങൾ ചെയ്തു എങ്കിലും ചിലപ്പോൾ അതിലുപരിയായി ഒരു കാര്യം കൂടി ചെയ്യാൻ വിട്ടുപോയിട്ടുണ്ടാവും. അതു കൂടി ചെയ്യുമ്പോൾ ആകും വിവാഹം നടക്കുക. അതിന് വിദഗ്ധനായ ജ്യോത്സ്യന് നിങ്ങളെ സഹായിക്കാൻ സാധിക്കും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
English Summary : How to Remove Marriage Obstacles