പരശുരാമൻ പ്രതിഷ്ഠിച്ച നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണ് എറണാകുളത്തെ ഈ ശിവക്ഷേത്രം. നഗരമദ്ധ്യത്തിൽ പടിഞ്ഞാറു ഡർബാർ ഹാളിനടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരമശിവനാണ്‌ മുഖ്യപ്രതിഷ്ഠ. കിരാതമൂർത്തിയായും ഗൗരീശങ്കരനായും രണ്ടു പ്രതിഷ്ഠകളുണ്ട്. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ ഉപദേവന്മാരാണ്. പടിഞ്ഞാറ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരശുരാമൻ പ്രതിഷ്ഠിച്ച നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണ് എറണാകുളത്തെ ഈ ശിവക്ഷേത്രം. നഗരമദ്ധ്യത്തിൽ പടിഞ്ഞാറു ഡർബാർ ഹാളിനടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരമശിവനാണ്‌ മുഖ്യപ്രതിഷ്ഠ. കിരാതമൂർത്തിയായും ഗൗരീശങ്കരനായും രണ്ടു പ്രതിഷ്ഠകളുണ്ട്. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ ഉപദേവന്മാരാണ്. 

ADVERTISEMENT

പടിഞ്ഞാറ് ദർശനമായി ശിവപ്രതിഷ്ഠയുളള അപൂർവ ക്ഷേത്രങ്ങളിലൊന്നാണിത്. വിവാഹം പെട്ടെന്ന് നടക്കാനും രോഗങ്ങൾ ഭേദമാകാനും ശത്രുക്കളുടെ മേൽ വിജയിക്കാനും ഈ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തിയാൽ മതി എന്നു പറയപ്പെടുന്നു. കിരാത വേഷത്തിൽ വന്ന ശിവൻ അർജുനന് പാശുപതാസ്ത്രം നൽകി എന്നാണ്  ഐതിഹ്യം. അതുകൊണ്ടു  ഇവിടെ പ്രാർഥിച്ചാൽ എതിരാളിയെ നേരിടാനുള്ള  കഴിവ് ലഭിക്കുമെന്നാണ് വിശ്വാസം. എളളു തുലാഭാരം, 1001 കുടം ജലധാര, മൃത്യുഞ്ജയ ഹോമം, ഉദയാസ്തമയ പൂജ, ശംഖാഭിഷേകം, കൂവളമാല, പിൻവിളക്ക്, ഉമാമഹേശ്വര പൂജ, വെടിവഴിപാട് എന്നിവയാണ് പ്രധാന വഴിപാടുകൾ. 

രാവിലെ 3.30ന് നടതുറന്ന് 11ന് അടക്കും. വൈകിട്ട് 4 മുതൽ 7.30 വരെ നട തുറന്നിരിക്കും. പുലിയന്നൂർ  കുടുംബത്തിനും ചേന്നാസ് കുടുംബത്തിനുമാണ് തന്ത്രി സ്ഥാനം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണീ ക്ഷേത്രം. ഈ ക്ഷേത്രത്തിനടുത്ത് സുബ്രഹ്മണ്യ ക്ഷേത്രവും ഹനൂമാൻ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.

ADVERTISEMENT

മകരത്തിൽ തിരുവാതിര ആറാട്ടോടെ എട്ടു ദിവസത്തെ ഉത്സവമാണ് ഇവിടെ കൊണ്ടാടുന്നത്. കുംഭത്തിലെ ശിവരാത്രി, ധനുവിലെ തിരുവാതിര കൂടാതെ തിങ്കൾ, ബുധൻ, ശനി പ്രദോഷവും ആചരിക്കുന്നു. 

ലേഖകൻ     

Dr. P. B. Rajesh     

ADVERTISEMENT

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337

English Summary : Significance of Ernakulam Shiva Temple

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT