പെരുന്നിനാകുളം ശ്രീകൃഷ്ണക്ഷേത്രത്തിൽ വഴിപാട് നടത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
എറണാകുളം ജില്ലയിൽ കൊച്ചി മഹാരാജാവിന്റെ തൃപ്പൂണിത്തുറയിലുളള കനകക്കുന്ന് കൊട്ടാരത്തിന് (ഹിൽ പാലസ് ) സമീപത്താണ് പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുൻപ് ഇത് കൊച്ചി മഹാരാജാവിന്റെ ക്ഷേത്രമായിരുന്നു. ഏതാണ്ട് 800 വർഷത്തിലധികം പഴക്കം ഈ ക്ഷേത്രത്തിന് ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
എറണാകുളം ജില്ലയിൽ കൊച്ചി മഹാരാജാവിന്റെ തൃപ്പൂണിത്തുറയിലുളള കനകക്കുന്ന് കൊട്ടാരത്തിന് (ഹിൽ പാലസ് ) സമീപത്താണ് പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുൻപ് ഇത് കൊച്ചി മഹാരാജാവിന്റെ ക്ഷേത്രമായിരുന്നു. ഏതാണ്ട് 800 വർഷത്തിലധികം പഴക്കം ഈ ക്ഷേത്രത്തിന് ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
എറണാകുളം ജില്ലയിൽ കൊച്ചി മഹാരാജാവിന്റെ തൃപ്പൂണിത്തുറയിലുളള കനകക്കുന്ന് കൊട്ടാരത്തിന് (ഹിൽ പാലസ് ) സമീപത്താണ് പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുൻപ് ഇത് കൊച്ചി മഹാരാജാവിന്റെ ക്ഷേത്രമായിരുന്നു. ഏതാണ്ട് 800 വർഷത്തിലധികം പഴക്കം ഈ ക്ഷേത്രത്തിന് ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
എറണാകുളം ജില്ലയിൽ കൊച്ചി മഹാരാജാവിന്റെ തൃപ്പൂണിത്തുറയിലുളള കനകക്കുന്ന് കൊട്ടാരത്തിന് (ഹിൽ പാലസ് ) സമീപത്താണ് പെരുന്നിനാകുളം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുൻപ് ഇത് കൊച്ചി മഹാരാജാവിന്റെ ക്ഷേത്രമായിരുന്നു. ഏതാണ്ട് 800 വർഷത്തിലധികം പഴക്കം ഈ ക്ഷേത്രത്തിന് ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ലക്ഷ്മി നാരായണ അഥവാ സത്യനാരായണ മൂർത്തി എന്ന സങ്കൽപത്തിലാണ് ഇവിടത്തെ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്. പടിഞ്ഞാറോട്ടു ദർശനമായിട്ടുള്ള ശ്രീകൃഷ്ണ ക്ഷേത്രം അപൂർവമാണ്. അതിനാൽ കൂടുതൽ ശക്തിയുള്ള പ്രതിഷ്ഠയാണ് ഇവിടുത്തേത്. ഭഗവാനെ ഇന്നാട്ടുകാർ തെക്കേടത്തപ്പൻ എന്നാണ് വിളിക്കുന്നത്.
വടക്കേടത്ത് മനയിലെ നമ്പൂതിരിയുടെ മകളായ നങ്ങേമയുടെ വിവാഹം അമ്പലപ്പുഴ രാജാവിന്റെ മകനുമാ യി നിശ്ചയിച്ചു . എന്നാൽ പൂർണ്ണത്രയീശഭക്തയായ നങ്ങേമയ്ക്ക് ഭഗവാനെ എപ്പോഴും കാണുന്നതിനായി ഭഗവാനെ തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. വിവാഹനിശ്ചയ വാർത്ത അറിഞ്ഞ നങ്ങേമ ഭഗവൽ സന്നിയിധിയിൽ എത്തുകയും കരഞ്ഞുവിളിച്ചുകൊണ്ട് ശ്രീകോവിലിലേക്ക് ഓടിക്കയറി പൂർണ്ണത്രയീശനിൽ ലയിച്ചുചേർന്നു എന്നും നങ്ങേമയുടെ വസ്ത്രവും വളയും ശ്രീകോവിലിൽ നിന്ന് കിട്ടി എന്നുമാണ് ഐതിഹ്യം. മകൾ നഷ്ടപ്പെട്ട ദുഃഖത്തിനോപ്പം വിവാഹം മുടങ്ങിയ വരന്റെ പിതാവിന്റെ "കുടുംബത്തിൽ സന്തതി അറ്റുപോകട്ടേ" എന്ന ശാപവും ഏൽക്കേണ്ടി വന്നു. എന്നാൽ അന്ന് രാത്രി സാക്ഷാൽ പൂർണ്ണത്രയീശൻ നമ്പൂതിരിയുടെ മകളോടൊപ്പം സ്വപ്നദർശനം നൽകി അനുഗ്രഹിച്ചു എന്നും തന്നെ സത്യനാരായണ മൂർത്തി സങ്കൽപത്തിൽ പ്രതിഷ്ഠിച്ച് പ്രാർഥിച്ചാൽ ശാപത്തിൽ നിന്ന് മോചനം ലഭിക്കുമെന്നും അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം. ഭഗവാൻ ദർശനം നൽകി അനുഗ്രഹിച്ച ആ നമ്പൂതിരിയെ ആണ് ഇവിടെ യോഗീശ്വരനായി പ്രതിഷ്ഠിച്ചിട്ടുള്ളത്.
ഏത് കാര്യവും സാധിക്കാനായി ഇവിടെ കദളിപ്പഴം അരിഞ്ഞു ചേർത്ത പാൽപ്പായവും മുഴുക്കാപ്പും നടത്തിയാൽ മാത്രം മതി. വെണ്ണയും അവൽ നിവേദ്യവുമാണ് കൃഷ്ണന് പ്രിയപ്പെട്ട മറ്റു വഴിപാടുകൾ. സന്താന ഭാഗ്യത്തിനും ഇവിടെ പ്രാർഥിച്ചാൽ മതിയാവും. 7 വ്യാഴാഴ്ച നിർമാല്യ ദർശനം നടത്തിയാൽ ഏത് പ്രതിസ ന്ധിയും തരണം ചെയ്യാൻ സാധിക്കും.
ഗണപതി, ഭദ്രകാളി, ദുർഗ, സുബ്രഹ്മണ്യൻ, ശാസ്താവ്, നാഗയക്ഷി, നാഗങ്ങൾ, യോഗീശ്വരൻ എന്നിവർ ഉപദേവന്മാരാണ്. ശ്രീകോവിലിനോട് ചേർന്ന് തെക്ക് വശത്ത് ദക്ഷിണാ മൂർത്തിയെ ശിവലിംഗ രൂപത്തിൽ കാണാം. ദക്ഷിണാമൂർത്തിയുടെ ക്ഷേത്രങ്ങൾ കേരളത്തിൽ അപൂർവമാണ്. വ്യാഴഗ്രഹ ദോഷത്തിനും വ്യാഴദശാ കാലം മെച്ചപ്പെടാനും അറിവ് നേടാനും സന്താന ഭാഗ്യത്തിനും സാമ്പത്തിക പുരോഗതിക്കും ഇവിടെ ദർശനം നടത്തുന്നത് ഉത്തമമാണ്.
രാവിലെ 5.30മുതൽ 9 മണി വരെയും വൈകീ ട്ട് 5.30 മുതൽ 7.30 വരെയും ക്ഷേത്ര നട തുറന്നിരിക്കും. അഷ്ടമിരോഹിണിയും വൃശ്ചികം ഒന്നും വിശേഷമാണ്. എല്ലാ മാസവും തിരുവോണ ഊട്ട് നടക്കുന്നു. ഒന്നാം ദിവസം ശുദ്ധി, കൊടിയേറ്റ് ശ്രീഭൂത ബലി, രണ്ടാം ദിവസം, ശ്രീഭൂതബലി, ശീവേലി-2നേരം. മൂന്നാം ദിവസം, ശ്രീഭൂതബലി, ശീവേലി - 2നേരം. നാലാംദിവസം, ശ്രീഭൂതബലി, ശീവേലി - 2 നേരം. കുംഭത്തിലെ രോഹിണിയിൽ ആറാട്ടോടെ അവസാനിക്കുന്ന അഞ്ചു ദിവസത്തെ ഉത്സവം പുനരുദ്ധാരണം നടക്കുന്നതു കൊണ്ട് ചടങ്ങുകളോടെ മാത്രമാണ് നടത്തുന്നത്.
ഊരായ്മ ദേവസ്വം ബോർഡിനു കീഴിലാണെങ്കിലും നാട്ടുകാർ രൂപീകരിച്ച ട്രസ്റ്റാണ് ദൈനംദിന കാര്യങ്ങളും പുനരുദ്ധാരണവും നടത്തുന്നത്. ഇവിടെ പുലിയന്നൂർ ദിലീപൻ നമ്പുതിരിപ്പാട് തന്ത്രിയും ഗിരീശൻ നമ്പൂതിരിപ്പാട് മേൽശാന്തിയുമാണ്. പെരുന്നിനാകുളം ശിവക്ഷേത്രവും ഇതിനടുത്താണ്.
അഷ്ടമംഗല പ്രശ്നവിധി അനുസരിച്ച് ഇപ്പോൾ ഇവിടെ പുനരുദ്ധാരണം നടക്കുകയാണ്. ക്ഷേത്ര നിർമ്മാണത്തിന് സമർപ്പിക്കുന്ന വഴിപാടുകൾ ക്ഷേത്രമുള്ള കാലത്തോളം നിലനിൽക്കുകയും ക്ഷേത്ര ചൈതന്യം വർധിക്കും തോറും ഭക്തനും സർവൈശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.
ക്ഷേത്രവുമായി ബന്ധപ്പെടാം
Mob: 8086055111
email:thekedathappan@gmail.com
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
English Summary: Significance of Perunninakulam Sreekrishna Temple