ആശ്രിതവത്സലയായ പരിയാനമ്പറ്റ ഭഗവതിയുടെ ഇരുഭാഗങ്ങളിലുമായി ശ്രീകോവിലിനുള്ളിൽ കുടികൊള്ളുന്നത് ക്ഷേത്രപാലനും വീരഭദ്രനുമാണ്. ദേവിയുടെ മക്കളാണ് ഇവരെന്നാണു വിശ്വാസം. സാധാരണ ക്ഷേത്രങ്ങളിൽ ശ്രീകോവിലിനു പുറത്താണ് ക്ഷേത്രപാലന്റെ പ്രതിഷ്ഠയുണ്ടാവുക. ക്ഷേത്രപാലനും വീരഭദ്രനും ഭഗവതിയുടെ മക്കളായ കഥ ഇപ്രകാരമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശ്രിതവത്സലയായ പരിയാനമ്പറ്റ ഭഗവതിയുടെ ഇരുഭാഗങ്ങളിലുമായി ശ്രീകോവിലിനുള്ളിൽ കുടികൊള്ളുന്നത് ക്ഷേത്രപാലനും വീരഭദ്രനുമാണ്. ദേവിയുടെ മക്കളാണ് ഇവരെന്നാണു വിശ്വാസം. സാധാരണ ക്ഷേത്രങ്ങളിൽ ശ്രീകോവിലിനു പുറത്താണ് ക്ഷേത്രപാലന്റെ പ്രതിഷ്ഠയുണ്ടാവുക. ക്ഷേത്രപാലനും വീരഭദ്രനും ഭഗവതിയുടെ മക്കളായ കഥ ഇപ്രകാരമാണ് പറയപ്പെടുന്നത്: 

ദാരികനിഗ്രഹം പൂർത്തിയാക്കിയെങ്കിലും ദേവിയുടെ ക്രോധം അടങ്ങിയില്ല. തന്റെ വിരൽ മുറിച്ച് രക്തം പാനം ചെയ്യാൻ നൽകിയതുൾപ്പെടെ പിതാവ് കൂടിയായ പരമശിവൻ പല മാർഗങ്ങളും പരീക്ഷിച്ചെങ്കിലും അതുകൊണ്ടൊന്നും പരിഹാരമായില്ല. 

ADVERTISEMENT

ഒടുവിൽ രണ്ടു മക്കളെ സൃഷ്ടിച്ചു ദേവിക്കരികിലേക്കു മഹാദേവൻ അയച്ചു. മുലയൂട്ടുമ്പോൾ മാതൃവാത്സല്യം ഉണരുന്ന ദേവിയുടെ ക്രോധം അടങ്ങുമെന്ന തിരിച്ചറിവിലാണ് ക്ഷേത്രപാലനെയും വീരഭദ്രനെയും സൃഷ്ടിച്ചത്. 

വലതു ഭാഗത്തു ക്ഷേത്രപാലനും ഇടതുഭാഗത്ത് വീരഭദ്രനും ദേവി മുലയൂട്ടിയെന്നാണു വിശ്വാസം. ചതുർബാഹുവായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മൂകാംബികാ സങ്കൽപത്തിലാണു പൂജകൾ. രാവിലെ സരസ്വതി സങ്കൽപത്തിലാണ് പൂജകൾ. സാരസ്വത മന്ത്ര പുഷ്പാ‍ഞ്ജലിയും നെയ്പ്പായസവുമാണു പ്രധാനം. ഉച്ചപൂജയ്ക്ക് ലക്ഷ്മീഭാവമാണ്. പാൽപായസും ലളിതസഹസ്രനാമ പുഷ്പാഞ്ജലിയുമാണ് ഈ സമയത്ത് പ്രധാനം. 

ADVERTISEMENT

വൈകിട്ട് ദുർഗാ സങ്കൽപത്തിലുള്ള ദേവിക്ക് ശത്രുസംഹാര പുഷ്പാഞ്ജലിയും വനദുർഗാ പുഷ്പാഞ്ജലിയുമാണ് അത്യുത്തമം. ദുരിതങ്ങൾ അകറ്റാൻ മുട്ടറുക്കലും ദാരികവധം പാട്ടും പ്രത്യേക വഴിപാടുകളാണ്. 

അലങ്കാരപ്രിയയായ ഭഗവതിയെ ചെമ്പരത്തി, താമര, തുളസി എന്നിവകൊണ്ടുള്ള മാലകളാണ് ഏറെ അണിയിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന പൂക്കൾ കൊണ്ടുള്ള മാലകൾ ഉപയോഗിക്കാറില്ല. സർവാഭീഷ്ടവരദായിനിയായ പരിയാനമ്പറ്റ ഭഗവതിയുടെ അനുഗ്രഹം എല്ലാ ഭക്തർക്കും ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു.