ദേവീ ഉപാസനയുടെ ദിവസമാണ് വെള്ളി. അന്നപൂർണേശ്വരി, മഹാലക്ഷ്മി, ദുർഗാ ദേവി തുടങ്ങിയവർക്ക് സമർപ്പിതമായ ദിവസവുമാണ്. ഉത്തരേന്ത്യയിൽ സന്തോഷിമാതാ എന്ന ഭാവത്തിലും ദേവിയെ ഉപാസിക്കുന്നു. ആഹാരത്തിന്റെ ദേവതയായ അന്നപൂർണേശ്വരിക്കാണ് വെള്ളിയാഴ്ച ദിവസങ്ങളിൽ പ്രാധാന്യം. പാർവതീ ദേവിയുടെ മറെറാരു രൂപമാണ് അന്നപൂർണേശ്വരി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേവീ ഉപാസനയുടെ ദിവസമാണ് വെള്ളി. അന്നപൂർണേശ്വരി, മഹാലക്ഷ്മി, ദുർഗാ ദേവി തുടങ്ങിയവർക്ക് സമർപ്പിതമായ ദിവസവുമാണ്. ഉത്തരേന്ത്യയിൽ സന്തോഷിമാതാ എന്ന ഭാവത്തിലും ദേവിയെ ഉപാസിക്കുന്നു. ആഹാരത്തിന്റെ ദേവതയായ അന്നപൂർണേശ്വരിക്കാണ് വെള്ളിയാഴ്ച  ദിവസങ്ങളിൽ പ്രാധാന്യം. പാർവതീ ദേവിയുടെ മറെറാരു രൂപമാണ് അന്നപൂർണേശ്വരി. വെള്ളിയാഴ്ച ദിവസങ്ങളിൽ അന്നപൂർണേശ്വരീ സ്തോത്രം ജപിച്ചാൽ ഐശ്വര്യവും സമ്പത്ത് സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം. ശങ്കരാചാര്യർ സ്വാമികൾ രചിച്ച അന്നപൂർണേശ്വരീസ്തോത്രം ജപിക്കുന്നതും സാധുജനങ്ങൾക്ക് ആഹാരം നൽകുന്നതും ഏറ്റവും വലിയ പുണ്യമായി കരുതുന്നു. അന്നദാനം ആണ് ലോകത്തിൽ വച്ച് ഏറ്റവും വലിയ ദാനം എന്നും ശിവപുരാണവും പറയുന്നു.

ADVERTISEMENT

നവഗ്രഹങ്ങളിൽ പ്രധാനിയായ ശുക്രനാണ് വെള്ളിയാഴ്ച്ച ദിവസത്തിന്റെ അധിപൻ. അസുരഗുരുവായ ശുക്രാചാര്യരെയാണ് ശുക്രനക്ഷത്രമായി പറയുന്നത്. ജാതകത്തിൽ ശുക്രൻ തെളിയുക എന്നു പറയുന്നത് സർവൈശ്വര്യങ്ങളും ഉണ്ടാവുക എന്നർഥത്തിലാണ്. ശുക്രാചാര്യരുടെ ഉപാസന മൂർത്തി ശക്തിസ്വരൂപിണിയായ ദേവിയാണന്നും പറയുന്നു. ഇക്കാരണകൊണ്ടാവാം  ദേവീയാരാധനക്കു പ്രാധാന്യം വന്നതെന്നും വിശ്വസിക്കുന്നു. ഈ ദിവസം സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്തു നന്മയും അഭിവൃദ്ധിയും ഉണ്ടാവുന്നു.

ADVERTISEMENT

ADVERTISEMENT

കേരളത്തിൽ അന്നപൂർണേശ്വരി ക്ഷേത്രങ്ങൾ നിരവധിയുണ്ടെങ്കിലും പല തറവാടുകളുടേയും കുടുംബ ദേവതയായും അന്നപൂർണേശ്വരി കുടികൊള്ളുന്നു. ധനധാന്യങ്ങളുടേയും സമ്പത്തിന്റെയും അധിദേവത എന്ന സങ്കല്പത്തിലാണ് അന്നപൂർണേശ്വരിയെ അറയുടേയും നിലവറയുടേയും വാതിലിനു മുകളിലായി ദേവതാരൂപത്തിൽ കൊത്തിവെച്ചിരിക്കുന്നത്. ഈ രൂപത്തെ മനസ്സിൽ ധ്യാനിച്ചാണ് അറയും നിലവറയും തുറക്കുന്നത്. ഭക്തിയോടെയും ശുദ്ധിയോടെയും അന്നപൂർണേശ്വരിയെ ജപിച്ചാൽ കുടുംബാഭിവൃദ്ധിയും ശ്രേയസ്സും ഉണ്ടാകുമെന്നും പറയുന്നു.

അന്നപൂർണേശ്വരീസ്തവം 

നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യ രത്നാകരീ

നിർധൂതാഖിലഘോരപാപ നികരീ പ്രത്യക്ഷ മാഹേശ്വരീ

 പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ

ഭിക്ഷാം ദേഹി , കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ

മുക്താഹരവിലംബമാനവിലസദ്‌വക്ഷോജകുഭാന്തരീ

കാശ്മീരാഗരുവാസിതാ രുചികരീ കാശീപുരാധീശ്വരീ

ഭിക്ഷാം ദേഹി , കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരി

യോഗാനന്ദകരീ രിപുക്ഷയകരീ ധർമ്മെകനിഷ്ഠാകരീ

ചന്ദ്രാർക്കാനലഭാസമാനലഹരി ത്രൈലോക്യരക്ഷാകരീ

സർവ്വൈശ്വര്യ കരീ തവ :ഫലകരീ കാശീപുരാധീശ്വരി ,

ഭിക്ഷാം ദേഹി , കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരി

കൈലാസാചലകന്ദരാലയകരീ ഗൗരീ ഉമാ ശങ്കരീ

കൗമാരീ നിഗമാർത്ഥഗോചരകരീ ഓങ്കാരബീജാക്ഷരീ

മോക്ഷദ്വാരകവാടപാടനകരീ കാശീപൂരാധീശ്വരീ,

ഭിക്ഷാം ദേഹി , കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ദൃശ്യാദൃശ്യവിഭൂതവാഹനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ

ലീലാനാടകസൂത്രഭേദനകരീ വിജ്ഞാനദീപാങ്കുരീ

ശ്രീവിശ്വേശമന:പ്രസാദനകരീ കാശീപുരാധീശ്വരീ

ഭിക്ഷാം ദേഹി , കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ആദിക്ഷാന്ത സമസ്തവർണ്ണനികരീ ശംഭോസ്ത്രീഭാവാകരീ

കാശ്മീരാ ത്രിപുരേശ്വരീ തൃണയനീ വിശ്വേശ്വരീ ശർവരീ

കാമാകാംക്ഷകരീ ജനോദയകരീ കാശീപുരാധീശ്വരീ

ഭിക്ഷാം ദേഹി , കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ഉർവ്വീ സർവ്വജനേശ്വരീ ജയകരീ മാതാ കൃപാസാഗരീ

വേണീനീലസമാനകുന്തളധരീ നിത്യാന്നദാനേശ്വരീ

സാക്ഷാന്മോക്ഷകരീ സദാ ശുഭകരീ കാശീപുരാധീശ്വരീ 

ഭിക്ഷാം ദേഹി കൃപാവലംഭമനകരീ മാതാന്നപൂർണ്ണേശ്വരീ

ദേവീ സർവ വിചിത്രരത്നാരചിതാ ദാക്ഷായണീ സുന്ദരീ

വാമാ സ്വാദുപയോധരാ പ്രിയകരീ സൗഭാഗ്യമാഹേശ്വരീ

ഭക്താഭീഷ്ടകരീ സദാ ശുഭകരീ കാശീപുരാധീശ്വരീ

ഭീക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ചന്ദ്രാർക്കാനലകോടിസദൃശീ ചന്ദ്രാംശുബിംബാധരീ

ചന്ദ്രാർക്കാഗ്‌നിസമാനകുണ്ഡലധരീ സൗഭാഗ്യമാഹേശ്വരീ

മാലാപുസ്തകപാശസാങ്കുശധരീ കാശീപുരാധീശ്വരീ

ഭിക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

ക്ഷത്രത്രാണകരീ മഹാഭയകരീ മാതാ കൃപാസാഗരീ

സർവ്വാനന്ദകരീ സദാ ശിവകരീ വിശ്വേശ്വരീ ശ്രീധരീ

ദക്ഷാക്രന്ദകരീ നിരാമയകരീ കാശീപുരാധീശ്വരീ

ഭിക്ഷാം ദേഹി, കൃപാവലംബനകരീ മാതാന്നപൂർണ്ണേശ്വരീ

അന്നപൂർണ്ണേ സദാപൂർണ്ണേ ശങ്കരപ്രാണവല്ലഭേ

ജ്ഞാന വൈരാഗ്യസിദ്ധ്യർത്ഥം ഭിക്ഷാം ദേഹി ച പാർവ്വതി

മാതാ മേ പാർവ്വതീ ദേവീ പിതാ ദേവോ മഹേശ്വര:

ബാന്ധവാ: ശിവഭക്താശ്ച സ്വദേശോ ഭൂവന ത്രയം .

English Summary : Significance of  Annapoorneshwari Stotram