അഘോരമൂർത്തിയായ ഭഗവാനാണ് ഏറ്റുമാനൂരപ്പൻ. എട്ട് ദിക്ക് പാലകരും ഒരു പോലെ തൊഴുന്ന ഉഗ്രമൂർത്തിയായാണ് ഏറ്റുമാനൂരപ്പനെ വിശേഷിപ്പിക്കുന്നത്. അഷ്ടദിക്ക്പാലകർക്കൊപ്പം കാവാലായി നിൽക്കുന്ന അഷ്ടദിഗ്ഗജ്ജങ്ങളാണ് ഏഴരപ്പൊന്നാന. തിരുവിതാംകൂർ മഹാരാജാവിനു ഭഗവാനോടുള്ള അതീവഭക്തിയുടെ പ്രതീകമായാണ് ഏഴരപ്പൊന്നാന ഏറ്റുമാനൂർ

അഘോരമൂർത്തിയായ ഭഗവാനാണ് ഏറ്റുമാനൂരപ്പൻ. എട്ട് ദിക്ക് പാലകരും ഒരു പോലെ തൊഴുന്ന ഉഗ്രമൂർത്തിയായാണ് ഏറ്റുമാനൂരപ്പനെ വിശേഷിപ്പിക്കുന്നത്. അഷ്ടദിക്ക്പാലകർക്കൊപ്പം കാവാലായി നിൽക്കുന്ന അഷ്ടദിഗ്ഗജ്ജങ്ങളാണ് ഏഴരപ്പൊന്നാന. തിരുവിതാംകൂർ മഹാരാജാവിനു ഭഗവാനോടുള്ള അതീവഭക്തിയുടെ പ്രതീകമായാണ് ഏഴരപ്പൊന്നാന ഏറ്റുമാനൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഘോരമൂർത്തിയായ ഭഗവാനാണ് ഏറ്റുമാനൂരപ്പൻ. എട്ട് ദിക്ക് പാലകരും ഒരു പോലെ തൊഴുന്ന ഉഗ്രമൂർത്തിയായാണ് ഏറ്റുമാനൂരപ്പനെ വിശേഷിപ്പിക്കുന്നത്. അഷ്ടദിക്ക്പാലകർക്കൊപ്പം കാവാലായി നിൽക്കുന്ന അഷ്ടദിഗ്ഗജ്ജങ്ങളാണ് ഏഴരപ്പൊന്നാന. തിരുവിതാംകൂർ മഹാരാജാവിനു ഭഗവാനോടുള്ള അതീവഭക്തിയുടെ പ്രതീകമായാണ് ഏഴരപ്പൊന്നാന ഏറ്റുമാനൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഘോരമൂർത്തിയായ ഭഗവാനാണ് ഏറ്റുമാനൂരപ്പൻ. എട്ട് ദിക്ക് പാലകരും ഒരു പോലെ തൊഴുന്ന ഉഗ്രമൂർത്തിയായാണ് ഏറ്റുമാനൂരപ്പനെ വിശേഷിപ്പിക്കുന്നത്. അഷ്ടദിക്ക്പാലകർക്കൊപ്പം കാവാലായി നിൽക്കുന്ന അഷ്ടദിഗ്ഗജ്ജങ്ങളാണ് ഏഴരപ്പൊന്നാന. തിരുവിതാംകൂർ മഹാരാജാവിനു ഭഗവാനോടുള്ള അതീവഭക്തിയുടെ പ്രതീകമായാണ് ഏഴരപ്പൊന്നാന ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സമർപ്പിച്ചത്. കുംഭമാസത്തിലെ വെളുത്ത പക്ഷത്തിലെ തിരുവുത്സവത്തിന്റെ എട്ടാം ദിവസമാണ് ഏഴരപ്പൊന്നാന ദർശനം നടക്കുന്നത്. ഏഴരപ്പൊന്നാനയുടെ സാന്നിധ്യത്തിലാണ് ഏറ്റുമാനൂരപ്പന്റെ തിടമ്പ് ആസ്ഥാനമണ്ഡപത്തിൽ എഴുന്നെള്ളിക്കുന്നത്.

 

ADVERTISEMENT

തിരുവിതാംകൂർ മഹാരാജാവായ അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയാണ് ഏഴരപ്പൊന്നാന ഏറ്റുമാനൂരപ്പനു സമർപ്പിച്ചതെന്നു പറയപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പിന്നീടു രാജാധികാരത്തിൽ വന്ന കാർത്തിക തിരുനാൾ രാമവർമ്മ (ധർമ്മരാജാ)യാണ് ഏഴരപ്പൊന്നാന സമർപ്പിച്ചതെന്നും പറയുന്നു. തിരുവിതാംകൂർ മഹാരാജാവ് വൈക്കത്തപ്പനു കൊടുക്കാൻ നിശ്ചയിച്ചിരുന്നതായിരുന്നു എഴരപ്പൊന്നാന എന്നു ഐതീഹ്യങ്ങൾ പറയുന്നു. വൈക്കത്തോട്ടു പോകുന്ന വഴി ഇടയ്ക്കു ഏററുമാനൂര് വിശ്രമിക്കുകയും ഏഴരപ്പൊന്നാന അവിടെ ഉറച്ചു പോവുകയും ചെയ്തു എന്നാണ് ഇവിടെയുള്ളവരുടെ പഴമൊഴികളിൽ പറയുന്നത്. എന്നാൽ ഏറ്റുമാനൂരപ്പനോടുള്ള ഭക്തിയുടെ ഭാഗമായാണ് രാജാവ് ഏഴരപ്പൊന്നാന ഏറ്റുമാനൂർ ക്ഷേത്രത്തിൽ സമർപ്പിച്ചത്. വൈക്കത്തപ്പനു മറ്റൊരു ഏഴരപ്പൊന്നാന നൽകാൻ നിശ്ചയിച്ച രാജാവിനു സ്വപ്നദർശനത്തിൽ ഏഴരപ്പൊന്നാനക്കുപകരം ഒരു സഹസ്രകലശം നടത്തിയാൽ മതി എന്ന് വൈക്കത്തപ്പന്റെ അരുളപ്പാടുണ്ടായി. ഇപ്രകാരം ഏഴരപ്പൊന്നാനക്കു നിശ്ചയിച്ച പണം കൊണ്ടു വൈക്കത്തപ്പനു മഹാരാജാവ് സഹസ്രകലശം നടത്തി എന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ ചില ദേവതകളുടെ പിണക്കം എന്ന തലക്കെട്ടോടു കൂടി ഒരു ഐതീഹ്യവും പറയുന്നുണ്ട്. അതിൻ പ്രകാരം ഏഴരപ്പൊന്നാനയുടെ പേരിൽ വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും തമ്മിൽ പിണങ്ങിയ കഥയാണ് നർമ്മത്തിന്റേയും ശുദ്ധ സാഹിത്യത്തിന്റെയും ഭാഷയിൽ പരാമർശിച്ചിരിക്കുന്നത്. കഥയുടെ അവസാനം ദൈവങ്ങൾക്കല്ല മറിച്ച് മനുഷ്യർക്കിടയിലായിരുന്നു പ്രശ്നങ്ങളുണ്ടായിരുന്നതെന്നും പറയുന്നു. കണ്ണിനും മനസ്സിനും ആനന്ദവും സന്തോഷവും  ഉണർത്തുന്ന പുണ്യ ദർശനമാണ് ഏറ്റുമാനൂരപ്പന്റെ ഉത്സവവും ഏഴരപ്പൊന്നാന ദർശനവും .

 

ADVERTISEMENT

ഏഴരപ്പൊന്നാന എന്നു പറയുന്നത് എട്ട് ആനയാണ്. ക്ഷേത്രാചാരപ്രകാരം ക്ഷേത്രങ്ങൾക്ക് കാവാലായി അഷ്ടദിക്ക്പാലകൻമാർ കുടികൊള്ളുന്നു. കിഴക്ക് ഇന്ദ്രനും തെക്കുകിഴക്ക് ഭാഗം അഗ്നിദേവനും തെക്കുഭാഗം യമദേവനും തെക്ക് പടിഞ്ഞാറ് നിര്യതിയും പടിഞ്ഞാറ് വരുണനും വടക്ക് പടിഞ്ഞാറ് വായുവും വടക്ക് കുബേരനും വടക്ക് കിഴക്കു ഭാഗം ഈശനുമായാണ് അഷ്ടദിക്ക്പാലകർ കുടികൊള്ളുന്നത്. അഷ്ടദിക്ക്പാലകർക്കൊപ്പം ദിക്കുകൾ കാത്തുസൂക്ഷിക്കുന്നവരാണ് അഷ്ടദിഗ്ഗജങ്ങൾ . യഥാക്രമം ഐരാവതം, പുണ്ഡരീകൻ, വാമനൻ, കുമുദൻ, അഞ്ജനൻ, പുഷ്പദന്തൻ, സാർവ്വഭൗമൻ , സുപ്രീകൻ എന്നീവരാണ് അഷ്ടദിഗ്ഗജങ്ങൾ. ഇതിൽ തെക്കു ദിക്കിനു കാവലായി നിൽക്കുന്ന ആനയാണ് വാമനൻ . ഏറ്റവും ചെറിയ ആനയാണിത് എന്നു പുരാണങ്ങൾ പറയുന്നു. ചെറിയ ആനയാണ് അര ആനയായി ഏഴരപ്പൊന്നാനയിൽ പറയുന്നത്. അഷ്ടദിഗ്ഗജങ്ങൾ എന്ന സങ്കല്പത്തിലാണ് തിരുവിതാംകൂർ മഹാരാജാവ് എട്ട് ആനകളെ ഏറ്റുമാനൂരപ്പനു സമർപ്പിച്ചത്. പ്ലാവിൻ തടിയിൽ പണിത ആനകളുടെ ശില്പങ്ങൾക്കു സ്വർണ്ണം പൂശിയപ്പോൾ ഏറ്റവും ചെറിയ ആനയ്ക്ക് അര സ്വർണ്ണം മാത്രമേ വന്നുള്ളതുകൊണ്ട് എട്ട് ആന  എന്നുള്ളത് ഏഴരപ്പൊന്നാനയായി മാറി. ആറാട്ടെഴുന്നെള്ളത്തിന്റെ അന്നു ഏഴരപ്പൊന്നാനയും ഭഗവാന് അകമ്പടി സേവിക്കാറുണ്ട്. ഏഴരപ്പൊന്നാന ദർശന സമയത്തെ വലിയ കാണിക്ക വളരെ വിശേഷപ്പെട്ടതാണ്.

പടിഞ്ഞാറോട്ടു ദർശനമായി നിലകൊള്ളുന്ന അപൂർവം  ക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. വെറും കൈയ്യോടെ വന്ന് ഏറ്റുമാനൂരപ്പനെ തൊഴരുതെന്നും മറിച്ച് ഒരു കൂവളത്തില എങ്കിലും ഭഗവാനു സമർപ്പിക്കണം എന്നാണ് ഇവിടുത്തെ വിശ്വാസം. കൊടുക്കുന്നതിനു ഇരട്ടിയായി ഭഗവാൻ തിരിച്ചു തരും എന്നത് കാലങ്ങളായുള്ള ഉറച്ച വിശ്വാസവുമാണ്. വലിവ് പോലുള്ള അസുഖത്തെ നശിപ്പിക്കുന്ന രുദ്രമൂർത്തിയും എവിടെയിരുന്നു വിളിച്ചാൽ വിളികേൾക്കുന്ന വിളിപ്പുറത്തെത്തുന്ന ഭഗവാനായും ഏറ്റുമാനൂരപ്പൻ കുടികൊള്ളുന്നു.

ADVERTISEMENT

English Summary : Significance of Ezhara Ponnana Darshanam at Ettumanoor Mahadeva Temple