തമിഴ്നാട്ടിലെ കുംഭകോണത്താണ് വൈത്തീശ്വരൻ കോവിൽ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാട്ട് ദർനമായിരിക്കുന്ന ക്ഷേത്രത്തിൽ ശിവനാണ് പ്രധാന പ്രതിഷ്ഠ. മരുന്നുമായി നിൽക്കുന്ന ഭഗവതിയും കൂടാതെ ധന്വന്തരി പ്രതിഷ്ഠയും ഇവിടെയുണ്ട്. ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളും മറ്റു നവഗ്രഹങ്ങളെയും ഇവിടെ കാണുവാന്‍ സാധിക്കും. ഇവിടുത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട്ടിലെ കുംഭകോണത്താണ് വൈത്തീശ്വരൻ കോവിൽ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാട്ട് ദർനമായിരിക്കുന്ന ക്ഷേത്രത്തിൽ ശിവനാണ് പ്രധാന പ്രതിഷ്ഠ. മരുന്നുമായി നിൽക്കുന്ന ഭഗവതിയും കൂടാതെ ധന്വന്തരി പ്രതിഷ്ഠയും ഇവിടെയുണ്ട്. ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളും മറ്റു നവഗ്രഹങ്ങളെയും ഇവിടെ കാണുവാന്‍ സാധിക്കും. ഇവിടുത്തെ പ്രധാന ശ്രീകോവിലിനു പുറത്താണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാമായണ കാലഘട്ടത്തിൽ രാമനും ലക്ഷ്മണനും   സപ്തൠഷിയും ഇവിടെ പ്രതിഷ്ഠ നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. രാമനും ലക്ഷ്മണനും ചേർന്ന് ജഡായുവിന് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ജഡായുകുണ്ഡവും ഇവിടെയാണ്. ചൊവ്വഗ്രഹത്തിന് കുഷ്ഠരോഗം ബാധിച്ചപ്പോൾ  വൈദ്യനാഥൻ അത് ഭേദമാക്കിയതിനാൽ അന്നു മുതൽ ചൊവ്വയുടെ ക്ഷേത്രങ്ങളിൽ ഒന്നായും ഇതിനെ കണക്കാക്കുന്നു. 

ADVERTISEMENT

രോഗശാന്തിയുടെ ദൈവം എന്നർഥം വരുന്ന വൈദ്യനാഥർ അല്ലെങ്കിൽ വൈത്തീശ്വരൻ എന്നാണ് ഇവിടെ ശിവനെ വിളിക്കുന്നത്. ഈ ക്ഷേത്രത്തിലെത്തി മനസ്സുരുകി പ്രാർഥിച്ചാൽ തന്നെ രോഗങ്ങൾ മാറുമെന്ന് ഇവിടെയുള്ളവർ പറയുന്നു. ക്ഷേത്ര സമുച്ചയത്തിനുള്ളിലെ സിദ്ധാമൃതം ടാങ്കിലെ പുണ്യജലത്തിൽ അമൃത് അടങ്ങിയിട്ടുണ്ടെന്നും ഇവിടെ സ്നാനം ചെയ്താൽ എല്ലാ രോഗങ്ങളും പ്രത്യേകിച്ച് ത്വക്ക് രോഗം ഭേദമാകുമെന്നും പറയപ്പെടുന്നു. 

രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകിട്ട് നാലു മുതൽ രാത്രി 9 വരെയുമാണ് വൈത്തീശ്വരൻ കോവിൽ ദർശന സമയം. 

ADVERTISEMENT

ജനുവരി-ഫെബ്രുവരി മാസങ്ങളിലായി  വാർഷിക ഉത്സവമായ ബ്രഹ്മോത്സവം കൊണ്ടാടുന്നു. കാർത്തിക ഉത്സവവും സ്കന്ദഷഷ്ടിയും ഇവിടത്തെ വിശേഷ ദിവസങ്ങൾ ആണ്. 

പത്താം നൂറ്റാണ്ടോടുകൂടിയാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. അഞ്ച് രാജഗോപുരങ്ങളോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം കുലോത്തുംഗ ചോളന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്. ഡോക്ടർമാരും ചികിത്സാരംഗത്ത് പ്രവർത്തിക്കുന്നവരും പോലീസ്, പട്ടാളം, എൻജിനീയറിങ് മുതലായ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് അവരുടെ പ്രവർത്തന രംഗത്ത് ശോഭിക്കാൻ സഹായകരമാകുമെന്നാണ് വിശ്വാസം. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രദേവത ചൊവ്വ ആയതുകൊണ്ട് ഈ നാളുകളിൽ ജനിച്ചവർ ഒരിക്കലെങ്കിലും ഈ ക്ഷേത്രത്തിൽ ദർശനം നടത്തി കുജഗായത്രി ചൊല്ലുന്നത് നല്ലതാണ്. 

ADVERTISEMENT

കുജ ഗായത്രി:-

ഓം അംഗാരകായ വിദ് മഹേ

ഭൂമി പുത്രായ  ധീമഹി

തന്നോ ഭൗമ പ്രചോദയാത് !! 

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

English Summary : Significance of Vaitheeswaran Temple