ജന്മസംഖ്യ ' 1 ' ആണോ? പേരിൽ ഈ അക്ഷരം കൂടി ചേർത്തോളൂ, ജീവിതം മാറിമറിയും!
Mail This Article
1,10,19, 28 എന്നീ തീയതികളിൽ ജനിച്ചവരെല്ലാം ജന്മസംഖ്യ 1 ന്റെ ഉടമകളാണ്. ആദിത്യനെയാണ് പ്രതിനിധീകരിക്കുന്നത്. ഗ്രഹങ്ങളിൽ നായകത്വം വഹിക്കുന്നത് സൂര്യനാണ്. സകല ജീവരാശികൾക്കും ഉടമയായ സൂര്യൻ സകല സംഖ്യകള്‍ക്കും ഉടമ കൂടിയാണ്. ഇവർ എവിടെയിരുന്നാലും ചെന്നാലും ശ്രദ്ധിക്കപ്പെടുന്നവരാണ്. പ്രഥമസ്ഥാനം ലഭിക്കുന്നവരുമാണ്. ഉയർന്ന സുഖസൗകര്യങ്ങളും പ്രതിപത്തിയും എന്തു ജോലിയും ചെയ്ത് ഏതു കാര്യത്തിലും നേതൃപദവി പിടിച്ചുവാങ്ങുന്നു. ഇവർ തലകുനിക്കുകയുമില്ല, ആരുടെയും കാലു പിടിക്കുകയില്ല. മനസിൽ തോന്നുന്നത് വെട്ടിത്തുറന്നു പറയുന്നവരാണിവർ. ഈ സ്വഭാവം മൂലം അസൂയാലുക്കളും ശത്രുക്കളും വർധിക്കുന്നതാണ്. ശത്രുക്കളെ മിത്രങ്ങളായി മാറ്റാനുള്ള ഇവരുടെ കഴിവ് അപാരമാണ്. ഒരു കാര്യത്തിൽ ഇറങ്ങിത്തിരിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ ഒരു കാര്യം ഏറ്റെടുത്തു കഴിഞ്ഞാൽ അത്ഭുകരമായി മറ്റാർക്കും കഴിയാത്ത വിജയക്കൊടി ഇവർ പാറിക്കുകയും ചെയ്യും. ഇവരുടെ അപാരമായ ബുദ്ധിശക്തി വിദ്യകൾ വളരെ വേഗം വശത്താക്കാൻ കഴിയും. കലാസാംസ്കാരിക അഭിരുചി വളരെയധികം ഉള്ളവരാണിവർ. മേടം, ചിങ്ങം മാസത്തില്‍ ജനിച്ചവർക്ക് മുകളിൽ പറഞ്ഞ അനുഭവങ്ങൾ കൂടുതൽ ലഭിക്കുന്നതാണ്. കാര്‍ത്തിക, ഉത്രം, ഉത്രാടം ഇവ സൂര്യന്റെ നക്ഷത്രങ്ങളാണ്. തുലാമാസത്തിലും മകരം, കുംഭം മാസത്തിൽ ജനിച്ചവർക്കും ഫലം കുറവായിട്ടേ ലഭിക്കൂ.
ശരീരഘടന – സാധാരണ പൊക്കം, വളഞ്ഞ പുരികങ്ങൾ, തിളങ്ങുന്ന കേശങ്ങൾ, ആകർഷണമുള്ള കറുത്ത കണ്ണുകൾ, തുറിച്ച നോട്ടം, പുരുഷത്വ പ്രകൃതിയും ശരീരത്തിൽ ചൂടനുഭവപ്പെടുകയും കാഴ്ചയ്ക്ക് കുറവുള്ളവരും ന്യായവും സത്യവും ഉള്ളവരും ഏകാന്തത ഇഷ്ടപ്പെടുന്നവരും മുൻകോപികളും പിശുക്കന്മാരും ആത്മവിശ്വാസവും വികാരം നിയന്ത്രിക്കാനുള്ള മനക്കരുത്തുമുള്ളവരാണ്.
നാമസംഖ്യ – ഇവർ 1 നാമസംഖ്യ സ്വീകരിക്കുന്നതാണ് ഉത്തമം. 2, 3, 9 ഉം ഉത്തമമാണ്. 6, 8 ഒഴിവാക്കുക.
വാരങ്ങൾ – ഞായർ, തിങ്കൾ, ചൊവ്വ, വ്യാഴം ഉത്തമ ഫലം തരും. വെള്ളിയും ശനിയും ഒഴിവാക്കുക.
ജന്മസംഖ്യ ' 1 ' വരുന്ന സ്ത്രീകൾ – പുരുഷ പ്രകൃതിയായിരിക്കും. വിനയവും വിധേയത്വവും കുറവായിരിക്കും. സ്നേഹത്തിലും സൗന്ദര്യത്തിലും ആഡംബരത്തിലും അടിമകളാണ്. തെറ്റുകുറ്റങ്ങൾ പൊറുക്കുകയില്ല. അനീതിയും അക്രമവും അധർമ്മവും എതിർക്കുന്നവരാണ്. ഗൃഹഭരണത്തിൽ സമർത്ഥകളാണ്. ഭർത്താവിനെ ചൊൽപ്പടിക്കു നിർത്തും. സന്താനങ്ങളെ തന്റെ വരുതിയിൽ നിർത്തും. നേതൃപദവിയിൽ വരുന്നവരാണ്.
ദാമ്പത്യം – പ്രേമബന്ധത്തിലേർപ്പെട്ട് പേരുദോഷത്തിനിടയാകും. ദാമ്പത്യം പരാജയമായിരിക്കും.
ആരോഗ്യം – ആരോഗ്യനില തൃപ്തികരമല്ല. ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹത്തിനും സാധ്യത.
തൊഴിൽ –കാർഷിക വൃത്തി, സർക്കാർ, സ്വകാര്യ ഉദ്യോഗം.
ഭാഗ്യ വർണ്ണം – മഞ്ഞനിറം, ഇളം പച്ച, ഇളം ചുവപ്പ് ഇവ നന്മയുളവാക്കും.
ഭാഗ്യരത്നം –മഞ്ഞവൈരക്കല്ല്, പുഷ്യരാഗം, ഗോമേദകം. A, I, J Q, Y ഇവ പേരിൽ വരുന്നത് അത്ഭുതകരമായ ഉയർച്ച കിട്ടും.
ശുഭദിനങ്ങൾ – 1, 10, 19, 28, 2,11, 20, 29 ഇവയാണ്.
10 –ാം തിയതി ജനിച്ചവർ – ഇവർ എല്ലാവരുമായും സമ്പർക്കം പുലർത്തി സാമർത്ഥ്യം നേടുന്നവരാണ്. ഇവർക്ക് തങ്ങളുടെ മനസ്സിലിരിപ്പ് മറ്റുള്ളവരിൽനിന്നും മറച്ചുപിടിക്കാനുള്ള കഴിവ് അപാരമാണ്. അതിവേഗം പ്രശസ്തരായിത്തീരും. സദാ പ്രസന്നവദനരായിരിക്കും.
19–ാം തിയതി ജനിച്ചവർ – രഹസ്യങ്ങൾ സൂക്ഷിക്കുന്നവരായിരിക്കും. പരമസാധുവിനെപ്പോലെ പെരുമാറുന്നവരും കാര്യങ്ങൾ നിസാരമായി സാധിക്കുന്നവരും ആശയങ്ങൾ പെട്ടെന്നൊന്നും വെളിപ്പെടുത്താത്തവരും കൗശലപൂർവ്വം പ്രതികൂല ചിന്താഗതിക്കാരെയും വേഗത്തിൽ മറ്റുള്ളവരെ കയ്യലെടുക്കുന്നവരും ആയിരിക്കും. ആർക്കും മാപ്പു കൊടുക്കാത്തവരായിരിക്കും. അവസരം പാർത്ത് ആരുടേയും കാലുവാരാൻ സമർത്ഥരായിരിക്കും. സൂക്ഷിച്ചുവേണം ഇവരുമായി ഇടപെടാൻ. അറിവിന്റെ കൊടുമുടിയിലുള്ളവരും ആരെയും അങ്ങോട്ടു ചെന്ന് ആക്രമിക്കുകയില്ല. ഇങ്ങോട്ടു വന്നാൽ വിടുകയുമില്ല. നല്ല മതിപ്പുണ്ടായിരിക്കും. സൗന്ദര്യവതികളായ ഇണയെ പ്രേമിച്ച് അതിശക്തമായ എതിർപ്പിനെ അതിജീവിച്ച് വിവാഹബന്ധത്തിലേർപ്പെട്ട് സുഖജീവിതം നയിക്കുന്നവരാണ്.
28–ാം തിയതി ജനിച്ചവർ – വളരെ ആകർഷണീയരും സൗമ്യമായി പെരുമാറുന്നവരും എന്നാൽ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നവരും പെട്ടെന്ന് കബളിപ്പിക്കപ്പെടുന്നവരും ദു:ഖങ്ങൾ വിധിയെന്നോർത്ത് സഹിക്കുന്നവരും സന്തുഷ്ടിയോടും സംതൃപ്തിയോടും കൂടി ജീവിതം നയിക്കുന്നവരുമായിരിക്കും.