കാവിനൊരു മണമുണ്ട്‌ . ഇന്നോളം ആരും കണ്ടിട്ടില്ലാത്ത ഏകമായൊരുപൂവ്‌ വിടരുന്നതാകാം, ഏതുവിദൂരതയിലും നീലാകാശക്കുടക്കുതാഴെ പൂക്കുന്നകാവിന്റെ മണംവന്നെന്നെ തൊട്ടുനിൽക്കും...! മണമൊരു സുഖവികാരമാകും, കവിതയാകും, താളമാകും ഈണമാകും..... സന്ധ്യകൾപൂക്കുന്ന ചെമ്പകം, ഗൗരിയുടെ ഗാത്രശോഭയേറ്റ്‌ സുന്ദരമായ രണ്ട്‌

കാവിനൊരു മണമുണ്ട്‌ . ഇന്നോളം ആരും കണ്ടിട്ടില്ലാത്ത ഏകമായൊരുപൂവ്‌ വിടരുന്നതാകാം, ഏതുവിദൂരതയിലും നീലാകാശക്കുടക്കുതാഴെ പൂക്കുന്നകാവിന്റെ മണംവന്നെന്നെ തൊട്ടുനിൽക്കും...! മണമൊരു സുഖവികാരമാകും, കവിതയാകും, താളമാകും ഈണമാകും..... സന്ധ്യകൾപൂക്കുന്ന ചെമ്പകം, ഗൗരിയുടെ ഗാത്രശോഭയേറ്റ്‌ സുന്ദരമായ രണ്ട്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാവിനൊരു മണമുണ്ട്‌ . ഇന്നോളം ആരും കണ്ടിട്ടില്ലാത്ത ഏകമായൊരുപൂവ്‌ വിടരുന്നതാകാം, ഏതുവിദൂരതയിലും നീലാകാശക്കുടക്കുതാഴെ പൂക്കുന്നകാവിന്റെ മണംവന്നെന്നെ തൊട്ടുനിൽക്കും...! മണമൊരു സുഖവികാരമാകും, കവിതയാകും, താളമാകും ഈണമാകും..... സന്ധ്യകൾപൂക്കുന്ന ചെമ്പകം, ഗൗരിയുടെ ഗാത്രശോഭയേറ്റ്‌ സുന്ദരമായ രണ്ട്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാവിനൊരു മണമുണ്ട്‌ . ഇന്നോളം ആരും കണ്ടിട്ടില്ലാത്ത ഏകമായൊരുപൂവ്‌ വിടരുന്നതാകാം, ഏതുവിദൂരതയിലും നീലാകാശക്കുടക്കുതാഴെ പൂക്കുന്നകാവിന്റെ മണംവന്നെന്നെ തൊട്ടുനിൽക്കും...! മണമൊരു സുഖവികാരമാകും, കവിതയാകും, താളമാകും ഈണമാകും.....

 

ADVERTISEMENT

സന്ധ്യകൾപൂക്കുന്ന ചെമ്പകം, ഗൗരിയുടെ ഗാത്രശോഭയേറ്റ്‌ സുന്ദരമായ രണ്ട്‌ ചെന്തെങ്ങ്‌, പൂത്താലികിങ്ങിണിതൂക്കി  കർണ്ണികാരം യക്ഷിയമ്മക്ക്‌ തണലായി. ഉത്സവകാലത്ത്‌ നിറഞ്ഞുപൂക്കുന്ന കാവിലെ പുല്ലാഞ്ഞി പടർപ്പ്‌ കാറ്റിൽ പമ്പരം പറത്തി.  പൂച്ചക്കാടും, വെട്ടിയും, മരോട്ടിയും, പൈനും, ചൂരലും തുടങ്ങി മരങ്ങളും ചെടികളും മോക്ഷധ്യാനത്തിലിരിന്നു.അന്നത്തെ മൂത്തപെരുംതച്ചനുപോലും പേരറിയാത്ത,തത്തയും മറ്റ്‌ കിളികളും കൂടൊരുക്കുന്ന മറ്റൊരു പൊണ്ണൻ മരം കാവിലുണ്ടായിരുന്നു .! പൈൻ മരങ്ങളിൽനിന്ന് ഉണങ്ങിയ കറഅടർത്തിയും,വള്ളികെട്ടിൽ ഊഞ്ഞാലാടിയും കാളകെട്ടാഘോഷിച്ച നാളെത്ര കടന്നുപൊയ്‌....!

 

പൂവിറുക്കാനും നിലാവിൽ കുളമാവിന്റെ താഴെ നിന്ന് മുടികോതാനും രാവിൽ അമ്മമാരിറങ്ങുന്ന കാഴ്ചകാണാൻ കൊതിച്ച്‌ എത്രയോവട്ടം തേടിനടന്നിട്ടുണ്ട്‌.  ചേരുമരം പൊള്ളിക്കില്ലെന്ന്  ഊറ്റംകൊണ്ടവരും, ചേരു പൊള്ളിയവനോട്‌ "ചേരുമക്കളുചെയ്തപാപം താന്നിമക്കളുപൊറുക്കണേ" ന്നുള്ള അത്യുഗ്ര മന്ത്രം പറഞ്ഞുതന്ന് താന്നിയെ കെട്ടിപിടിപ്പിച്ച  മാന്ത്രികന്മാരും, ഇല്ലിമുള്ളുകേറിയ മുറിവിൽ പാലക്കറതൂത്ത്‌ പഴുപ്പിച്ച്‌ മുള്ളുപുറത്തുചാടിക്കുന്ന മഹാവൈദ്യന്മാരും അവിടെയുണ്ടായിരുന്നു. 

 

ADVERTISEMENT

ഷർട്ട്‌ എന്നത്‌ അന്നൊരു ആവശ്യമായിരുന്നില്ല, അതേപോലെ നിക്കറിനു ബട്ടണും, ഹുക്കും. .! ബട്ടണില്ലാനിക്കർ പ്രത്യേകമായി കുത്തിതിരുകി ഞങ്ങൾ അമ്പലമുറ്റമാകെ ഓടികളിക്കും. ചട്ടമിണക്കി കുറ്റിക്കാൽ മുറിയിൽ  അസ്ഥിപഞ്ചരമായി നിൽകുന്ന കാളയുടെ ദിനവളർച്ച ഉത്സവത്തോളം കണ്ടുരസിക്കും. ചരടുകെട്ടിയും, ഈറപൊക്കികൊടുത്തും, പള്ളകെട്ടാനുള്ള  കച്ചിമെത്തക്ക്‌ കയറിട്ടും‌ കെട്ടുകാർക്കൊപ്പം ഞങ്ങളും കൂടും. കാളയുടെ തലകയറ്റി കന്നക്കോൽ അടിച്ചാൽ ഉത്സവത്തിനു കൊടിയേറിയപോലാമനസ്സ്‌..! കാളമൂട്ടിലെ മുതിർന്നവരുടെ വെടിവട്ടങ്ങൾക്കും കാതുകൊടുത്ത്‌ പുല്ലാഞ്ഞിപൂ പമ്പരം പറത്തി ഞങ്ങൾ ചട്ടത്തിലിരിക്കും. അകത്ത്‌ സമൃദ്ധമായി പൂക്കുന്ന ചെമ്പക പൂമണത്തിനൊപ്പം അടുപ്പത്ത്‌ ഉണ്ണികുഞ്ഞുണ്ടാക്കുന്ന കടുമ്പായസനേദ്യമണം പരക്കുന്നത്‌ ഇന്നും രുചികരമായ ഓർമ്മ.

 

തെക്കെ ഇലവുമരത്തിന്റെ ( പഞ്ഞി) മണ്ടക്ക്‌ കെട്ടിയ മൈക്ക്‌  "നക്ഷത്രപംക്തികളും ഇന്ദുപ്രകാശവുമൊളിക്കുന്ന" പാട്ടുപാടുന്ന വെളുപ്പാൻ കാലത്തും; അന്തിക്കും പാടിയ പാട്ടിനു മതമില്ലാരുന്നു. ഈശ്വരനെ തേടി ഞാനലഞ്ഞതും, പരിശുദ്ധാത്മാവെ നീ എഴുന്നള്ളി വരണമേ  എന്ന ആബേലച്ചന്റെ പാട്ടും, ചക്കരപന്തലിൽ തേന്മഴ ചൊരിഞ്ഞും ONV എന്ന ത്രയാക്ഷരിയായും, ദൈവപാട്ടും സിനിമാപാട്ടും മൈക്കിലൂടെ രാഷ്ടീയവും മതവുമില്ലാതെ ഒഴുകി, എക്കാലത്തെയും മികച്ച ഭരണകർത്താവ്‌ പടിഞ്ഞാറ്റക്കര കൊച്ചാട്ടൻ അമ്പലപ്പറമ്പിൽ കാടുകയറുന്ന ഞങ്ങളെ ശാസിക്കും. കാവിലേക്ക്‌  സ്ഥിരമായി വീശുന്ന ചുഴലികാറ്റിന്റെ ഉള്ളിൽകയറി കളിക്കുമ്പൊ പിള്ളാരൊക്കെ മാറിനിക്കണം, കാറ്റങ്ങു പോട്ടെന്ന് പറഞ്ഞ്‌ ഉപദേശിക്കും. പൊതുയോഗത്തിൽ ബഹളം വെക്കുന്നവരോട്‌ എല്ലാവരും നിശബ്ദരാകണമെന്ന് ആഹ്വാനം ചെയ്യും. ഇടംചെന്നിമുതൽ വലംചെന്നിവരെ നീണ്ട ചന്ദന്ദലേപം വരഞ്ഞ സാത്വികമെമ്പറെ എല്ലാർക്കും ഭയമില്ലാത്ത മഹാബഹുമാനമായിരുന്നു. ഭാസ്കരപണിക്കരാശാൻ പായസവും പഴം നുറുക്കും തന്ന് ചാടുന്ന കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. 

 

ADVERTISEMENT

കയ്യിലുള്ളതൊക്കെ മോഷണംപോയ മീൻ കാരൻ അലി മുഷിഞ്ഞ തോർത്തുടുത്ത്‌ ,ചെതുമ്പലൊട്ടിയ കൈകൊണ്ട്‌ നെച്ചത്തടിച്ച്‌ നിലവിളിച്ചു കേണുപ്രാർത്ഥിച്ചതും, മോഷണമുതൽ തിരികെകിട്ടിയപ്പൊ നല്ലവേഷത്തിൽ വന്ന് തൊഴുതുനിന്നതും , കിഴക്കെറോഡിലെ മത്തായിച്ചൻ ഓണം തൊഴുതിറങ്ങുന്നതും, മതമേതെന്നറിയാത്ത പലമത പെൺകുട്ടികളും ആൺകുട്ടികളും  കൂട്ടുകൂടി അമ്പലത്തിൽ തൊഴുതു ചന്ദനം തൊട്ട്പോകുന്നതും കാവിന്റെ സൗന്ദര്യമായിരുന്നു. മതജാതിഭേദമില്ലാതെ കാവിൽ അഭയവും ആശ്വാസവും കണ്ടു. ആരോടും അകലമില്ലാതെ അമ്മ സമതയായി വിളങ്ങി...! 

 

വടക്കെ ഇല്ലത്ത പടിഞ്ഞാറെതിണ്ണക്കിരിക്കുന്ന ചട്ടം എടുത്ത്‌ അമ്പലമുറ്റത്തിണക്കിയാൽ ഉത്സവമായി...! 

ഓർമ്മയായകാലം മുതൽ പുതിയ കാളത്തലപണിയുവോളം മേരി അമ്മാമ്മയുടെ സാരിയായിരുന്നു കാളകൊമ്പിനു അലങ്കാരം. സ്വന്തം സാരി ഇങ്ങനെ പൊതുക്കാര്യത്തിനു ആത്മാർത്ഥമായി കൊടുക്കാൻ മറ്റാർക്കും ഇല്ലാത്ത പ്രത്യേകമനസ്സ്തന്നെ വേണം. കുറ്റിക്കാലുയർത്തി, ചെവി ഉറപ്പിച്ച്‌ സാരികെട്ടിയാൽപിന്നെ കാള ചിറയും, വിരണ്ട ഭാവം പകരും. 

 

ഒരിക്കൽ എല്ലാ ഉരുപ്പടികളും നിരന്ന സന്ധ്യക്ക്‌ കാഴ്ചകണ്ടുനിൽക്കുന്ന കെട്ടുരുപ്പടികളുടെ മാഹാശിൽപ്പി വിളയിൽ ദാമോദരൻ അപ്പൂപ്പനോട്‌ പണിയൊക്കെ നോക്കികാണുവാന്നൊ എന്ന എന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു അത്ഭുതം..! ഇതൊക്കെ ആരുപണിതെന്ന് ആലോചിച്ച്‌ നിൽക്കുവാ കുഞ്ഞെ......!  കാളയുടെ വിരളൽ ഭാവം എങ്ങനാ വന്നേന്നു ചോദിച്ചപ്പൊ മറുപടി സയറ്റിഫിക്ക്‌ ആയിരുന്നു. ജനകൂട്ടത്തിനുള്ളിൽ കാള വെരണ്ടു ചെവി വട്ടം പിടിക്കും, നമ്മളൊരു ഭാഷയിൽ പണിയും, ഭഗവതി അവർക്ക്‌ വേണ്ട ഭാഷയിൽ അതിനെ മാറ്റും. "ശിൽപ്പരത്നം" മന:പാഠമാക്കിയ മഹാശിൽപ്പിയെ മനസ്സുകൊണ്ട്‌ നമിക്കുന്നു. ഞാനല്ലെന്ന ബോധമാണു ജ്ഞാനം. 

 

ഉത്സവതലേന്ന് തട്ടയിൽ പോയി കാളയുടെ കഴുത്തിൽ കെട്ടാനും അലങ്കരിക്കാനും തൂക്കും മണിയും എടുക്കും. രാവിലെ അനൗൺസ്‌മന്റ്‌ മുഴങ്ങും .... കാളയെ കുറ്റിക്കാലിലുയർത്താൻ എല്ലാ ഭക്തജനങ്ങളും എത്രയും വേഗം എത്തിച്ചേരണം. കുറ്റിക്കാലിൽ കേറിയകാള ആകാശത്ത്‌ തല ഉയർത്തി നിൽക്കും. അതിനിടയിൽ അയൽപക്ക വീടുകളിൽ നിന്ന് ശേഖരിക്കുന്ന അരിയും സാധനങ്ങളുംകൊണ്ട്‌ സമൃദ്ധമായ കാളമൂട്ടിൽ കഞ്ഞി കുടിച്ച്‌ പള്ളവീർത്ത്‌ കാളയെപൊക്കാൻ ശക്തരാവും..! 

 

കാള പൂർണ്ണമായാൽ പിന്നെ പെരുംതച്ചന്റെ കർമ്മങ്ങൾ. നാളീകേരം മുറിച്ച്‌ അക്കൊല്ലത്തെ കാളഫലം അരുളിചെയ്യും, ഇടവത്തിലെ കലഹവും, മിഥുനത്തിലെ അഗ്നിഭയവും, കർക്കിടക ആപത്തുമൊക്കെ പൂവടുക്കുന്ന ദിക്ക്‌ നോക്കി പറഞ്ഞ്‌ ജനങ്ങളെ ജാഗ്രതയുള്ളവരാക്കും.

 

അടുത്ത അനൗൺസ്‌മെന്റ്‌. ഇടഭാഗം വലിയകാളയെ എടുത്ത്‌ സ്റ്റേജിന്റെ മുൻഭാഗത്ത്‌ വെയ്കുന്നതിനുവേണ്ടി എല്ലാ ഭക്തജനങ്ങളും എത്തിച്ചേരണം. അവിടുന്നും ഇവിടുന്നുമായി കഷ്ടി 40 പേരുവന്ന്  നിഷ്പ്രയാസം കാളയെപൊക്കിയും വലിച്ചും കിഴക്ക്‌ സ്ഥാപിക്കും. കെട്ടുകാഴ്ചമുറ്റത്തെ ആദ്യവരവുകാരൻ വല്യകാള....! കാഴ്ചനിരന്ന്  കഴിഞ്ഞ്‌ അമ്മയുടെ എഴുന്നള്ളിപ്പ്‌ കഴിഞ്ഞ്‌ വട്ടമടിക്കാൻ 1000 പേരുണ്ടെങ്കിലും കാള പൊങ്ങില്ല, നീങ്ങില്ല.!  ഒരു കോണുപൊക്കുമ്പൊ മറുകോണു പൊക്കില്ലാ..!  കാളചട്ടം അന്ന് ചട്ടംതെറ്റിയവർക്കൊക്കെ താങ്ങും തണലുമാകും. കാളകൊമ്പിനിടയിൽ പപ്പുസ്വാമി എങ്ങനോ കയറി ഇരിക്കും. സെക്രട്ടറി മധുകൊച്ചാട്ടൻ മൈക്കിലൂടെ തൊണ്ടപൊട്ടിപ്പറയും .....മറ്റു കെട്ടൂപ്പടികൾക്ക്‌ കടന്നുപോകാനായി കാളയെ എത്രയും വേഗം വട്ടമടിച്ച്‌ യഥാസ്ഥാനത്ത്‌ വെക്കണം..! ഒടുവിൽ അമ്പലപ്പറമ്പാകെ പൂട്ടിയടിച്ച്‌ കാളയെ  ഒരു വിധത്തിൽ യഥാസ്ഥാനത്ത്‌ നിർത്തിയാൽപിന്നെ ഒരുകൊല്ലം സംഭരിച്ച ഉർജ്ജം എങ്ങോ അലിഞ്ഞുപോയി ശൂന്യരാവുന്നതറിയാം ..! വെളുത്ത ഒറ്റക്കാള നാടിന്റെ , ജീവിതത്തിന്റെ , പ്രപഞ്ചത്തിന്റെ ഊർജ്ജത്തിന്റെ അടയാളമായി തല ഉയർത്തി നിൽക്കും.

 

(നാട്ടിലെ ഉൽസവം, ക്ഷേത്രം , ക്ഷേത്രത്തിലെ കാവ് , മതേതര സഹകരണത്തോടെ ഓണാട്ടുകരയുടെ കെട്ടുകാഴ്ച  തുടങ്ങിയ അനുഭവങ്ങളുമായി പ്രവാസിയും കവിയും ഗാനരചയിതാവുമായ മനുമോഹനൻ കുരമ്പാലയുടെ അനുഭവക്കുറിപ്പ്)