സന്താനയോഗം എപ്പോൾ? , സത്പുത്രനെ ലഭിക്കുമോ? ; ചില ജ്യോതിഷ രഹസ്യങ്ങൾ
സന്താനമില്ലായ്മ ഇന്ന് ഒട്ടേറെ ദമ്പതികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ്. അതുപോലെ തന്നെ സന്താനം ഉള്ളവരുടെ മറ്റൊരു ആധിയാണ് മക്കൾ എന്നെ നോക്കുമോ ? സംരക്ഷിക്കുമോ എന്നത്. വളരെ സൂക്ഷിച്ചു ജാതക വിശകലനം ചെയ്താൽ ഇതിനുള്ള ഉത്തരം കണ്ടെത്താം. അഞ്ചാം ഭാവവും ഒമ്പതാം ഭാവവും വ്യാഴവും ശരിയായി വിശകലനം ചെയ്താൽ

സന്താനമില്ലായ്മ ഇന്ന് ഒട്ടേറെ ദമ്പതികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ്. അതുപോലെ തന്നെ സന്താനം ഉള്ളവരുടെ മറ്റൊരു ആധിയാണ് മക്കൾ എന്നെ നോക്കുമോ ? സംരക്ഷിക്കുമോ എന്നത്. വളരെ സൂക്ഷിച്ചു ജാതക വിശകലനം ചെയ്താൽ ഇതിനുള്ള ഉത്തരം കണ്ടെത്താം.
അഞ്ചാം ഭാവവും ഒമ്പതാം ഭാവവും വ്യാഴവും ശരിയായി വിശകലനം ചെയ്താൽ ഇതിനുള്ള ഉത്തരം കിട്ടും.
അഞ്ചാം ഭാവം, ബുദ്ധി, മേധാശക്തി , സർഗ്ഗ പ്രതിഭ , സന്താനങ്ങൾ, മനസ്സ്, വികാരങ്ങൾ, ചിന്തകൾ ,പ്രണയം, കാമുകിമാർ , ദൈവവിശ്വാസം പൂർവ്വാർജ്ജിത പുണ്യം, ഊഹകച്ചവടം , ചൂതുകളി, തുടങ്ങിയവയെ പ്രതിനിധാനം ചെയ്യുന്നു. മറ്റു ഭാവങ്ങളുടെ ചിന്തയ്ക്കെന്നപോലെ ഈ ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും വിശദമായ ചിന്ത, ഭാവം, ഭാവാധിപതി, കാരകൻ എന്നിവരെക്കൊണ്ടും , ഭാവത്തിലിരിക്കുന്നവർ, ഭാവത്തേയും ഭാവാധിപനേയും നോക്കുന്നവർ, അഞ്ചിന്റെയും ' ഒമ്പതിന്റെയു ഭാവാധിപതി എന്നിവരെ കൊണ്ടും നടത്തണം. അഞ്ചാം ഭാവത്തിലുമുള്ള യോഗങ്ങളും ചിന്തിക്കണം.
സന്താനത്തെക്കൊണ്ട് ഗുണദോഷവിചിന്തനം
▪️ അഞ്ചാം ഭാവാധിപൻ ലഗ്നത്തിൽ നിൽക്കുകയോ ലഗ്നാധിപനെ ദൃഷ്ടി ചെയ്യുകയോ ചെയ്താൽ ആജ്ഞാനുവർത്തിയായ മക്കൾ ജനിക്കും. അഞ്ചാം ഭാവാധിപന് പാപയോഗവും രാഹു - ചൊവ്വ ഇവരുടെ ദൃഷ്ടി ലഭിക്കുകയും ചെയ്താൽ അനുസരണ തീരെയില്ലാത്ത മക്കൾ ആവും ഉണ്ടാവുക.
▪️ അഞ്ചാം ഭാവാധിപൻ ആറാം ഭാവത്തിൽ നിന്നാൽ ശത്രുസമാനമായ പുത്രൻ ജനിക്കും. അഞ്ചാം ഭാവാധിപൻ അഷ്ടമത്തിൽ നിന്നാൽ സന്താനപരമായ കാര്യങ്ങളിൽ വളരെ സന്തോഷം പ്രതീക്ഷിക്കേണ്ടതില്ല
▪️ അഞ്ചാം ഭാവാധിപൻ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ പുത്ര സുഖം പ്രതീക്ഷിക്കേണ്ടതില്ല. ദത്തു പുത്രനെ എടുത്തു വളർത്താനുള്ള യോഗവും കാണുന്നു.. അഞ്ചാം ഭാവമായി മിഥുനം, കന്നി , മകരം, കുംഭം രാശികൾ വരികയും ശനി ഗുളികൻമാർ നിൽക്കുകയും ചെയ്താൽ ദത്തുപുത്രൻമാർ ഉണ്ടാവും.
▪️ അഞ്ചാം ഭാവാധിപൻ പതിനൊന്നാം ഭാവാധിപനോടൊപ്പം നിന്നാൽ പുത്രൻമാരിൽ നിന്നും മൂത്ത സഹോദരിൽ നിന്നും ഗുണാനുഭവം ഉണ്ടാവും
▪️അഞ്ചാം ഭാവത്തിലുള്ള ശുഭയോഗം ശുഭവീക്ഷണം : അഞ്ചാം ഭാവാധിപന് ബലം ലഗ്നാധിപനുമായി ബന്ധം ഇവയുണ്ടെങ്കിൽ സന്താനത്തിൽ നിന്നും ഗുണമുണ്ടാകും.
അഞ്ചാം ഭാവചിന്ത അനന്തമാണ്, ശരിയായ വിചിന്തനം നടത്തിയാൽ സന്താന ഗുണം കിട്ടുമോ എന്ന കാര്യത്തിന് ഉത്തരം നൽകാൻ കഴിയും
ലേഖിക
ജ്യോതിഷി പ്രദാസീന സി.പി
ഫോ: 9961442256
Email ID: prabhaseenacp@gmail.com