എല്ലാ ജാതകത്തിലെയും ചൊവ്വ ദോഷമല്ല ; ഇങ്ങനെയെങ്കിൽ പങ്കാളിക്ക് ഐശ്വര്യവും സമ്പത്തും
ചൊവ്വയെ സേനാപതിയായാണ് ജ്യോതിഷം കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹംചൊവ്വയാണ്. ഉപരിതലത്തിൽ ധാരാളം ഇരുമ്പ് ഓക്സൈഡ് ഉളളതിനാൽ ഇതിനെ ചുവന്ന നിറത്തിൽ കാണപ്പെടുന്നു. റോമൻ യുദ്ധദേവനാണ് മാർസ്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കണക്കാക്കുന്നത്.

ചൊവ്വയെ സേനാപതിയായാണ് ജ്യോതിഷം കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹം ചൊവ്വയാണ്. ഉപരിതലത്തിൽ ധാരാളം ഇരുമ്പ് ഓക്സൈഡ് ഉളളതിനാൽ ഇതിനെ ചുവന്ന നിറത്തിൽ കാണപ്പെടുന്നു. റോമൻ യുദ്ധദേവനാണ് മാർസ്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കണക്കാക്കുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോളത് ഭദ്രകാളിയാണ്.
ജാതകത്തിൽ ചൊവ്വ അനുകൂലമായി നിൽക്കുന്നവർക്ക് ഭൂമിലാഭമുണ്ടാകാനും ഭൂമിസംബന്ധമായ ഇടപാടുകൾ ലാഭകരമായി ചെയ്യാനും സാധിക്കും. കർമ്മസ്ഥാനത്ത് ചൊവ്വ നിൽക്കുന്നവർ സൈനിക രംഗത്തോ പോലീസിലോ ജോലി ചെയ്യാൻ സാധ്യതയുണ്ട്. അസ്ത്രശ സ്ത്രങ്ങളും വെടിക്കോപ്പുകളും എല്ലാം ചൊവ്വയെക്കൊണ്ട് തന്നെയാണ് കണക്കാക്കുന്നത് എന്നതിനാൽ ചൊവ്വ കർമ്മസ്ഥാനത്ത് നിൽക്കുന്നവർ ഈ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തി ആയിരിക്കാം ചെയ്യുന്നത്. ഒരുപക്ഷേ അധ്യാപകൻ ആവുകയാണെങ്കിൽ ജോലിചെയ്യുന്നത് സൈനിക സ്കൂളിൽ ആവാം. ഡോക്ടർ ആയാൽ സർജനായി മാറാനും സാധ്യതയുണ്ട്. രോഗസ്ഥാനത്ത് ചൊവ്വ നിന്നാൽ രക്ത സംബന്ധമായ രോഗം വരാൻ ഇടയുണ്ട്.
സ്ത്രീ ജാതകത്തിൽ ഏഴിലും എട്ടിലും ചൊവ്വ നിൽക്കുന്നത് വൈധവ്യത്തെ നൽകുമെന്നാണ് ജ്യോതിഷം പറയുന്നത്. അതിന് പരിഹാരമായി പാപ ജാതകങ്ങൾ ചേർത്താൽ മതിയാകും.
ചൊവ്വാദോഷമുണ്ടെകിലും അതിന് ശുഭഗ്രഹ ബന്ധമുണ്ടെങ്കിൽ ചൊവ്വ ശുഭനായി തീരും. ആ ചൊവ്വ ഭര്‍ത്താവിന് ഐശ്വര്യവും സമ്പത്തും നൽകും. ഏഴാം ഭാവം മകരമോ കർക്കടകമോ ആയാലും ദോഷമില്ല. സ്ത്രീജാതകത്തിൽ ഏഴിലോ എട്ടിലോ ചൊവ്വ നിന്നാലും ഒമ്പതിൽ ഒരു ശുഭഗ്രഹം നിന്നാൽ ദോഷം ഇല്ലാതാകും. ചൊവ്വ യോഗകാരകനാണെങ്കില്‍ അവിടെ ചൊവ്വാ ദോഷമില്ല. കർക്കടക ലഗ്നത്തില്‍ ചൊവ്വ കേന്ദ്രത്രികോണാധിപനാണ്. അതേപോലെ ചൊവ്വ സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ ബന്ധു ക്ഷേത്രത്തിലോ നിന്നാലും ദോഷം ഇല്ല. വിവാഹത്തിന് പൊരുത്തം നോക്കുമ്പോഴാണ് ഇത് ചിന്തിക്കുക.
ചൊവ്വയുടെ രത്നം ചുവന്ന പവിഴം ആണ്. ചൊവ്വാഴ്ച വ്രതം എടുക്കുന്നതും ചൊവ്വാഗ്രഹത്തിന് അർച്ചന ചെയ്യുന്നതും ചൊവ്വയുടെ ദോഷങ്ങൾ കുറയ്ക്കുന്നതിനും ഗുണഫലങ്ങൾ കൂട്ടുന്നതിനും ഉപകാരപ്പെടും.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
English Summary : What are the effects of Chovva Dosham