ചൊവ്വാദോഷം; സത്യമോ മിഥ്യയോ?
വിവാഹ വിഷയത്തെ കുറിച്ച് പറയുമ്പോൾ പ്രധാനമായും ചർച്ച ചെയ്യുന്ന ഒന്നാണ് ചൊവ്വാദോഷം. ചൊവ്വാ ദോഷകാരനാണോ എന്നതിനെ കുറിച്ച് വിശദമാക്കുകയാണ് താന്ത്രിക് ആസ്ട്രോളജർ ജയശങ്കർ മണക്കാട്ട്. ചൊവ്വാ മാരകത്വം ഉള്ള ഒരു ഗ്രഹമാണ്. വിവാഹചിന്തനനത്തിൽ ശ്രദ്ധിക്കുന്ന ഭാവങ്ങളാണ് ലഗ്നം , രണ്ട് , നാല് , ഏഴ് ,

വിവാഹ വിഷയത്തെ കുറിച്ച് പറയുമ്പോൾ പ്രധാനമായും ചർച്ച ചെയ്യുന്ന ഒന്നാണ് ചൊവ്വാദോഷം. ചൊവ്വാ ദോഷകാരനാണോ എന്നതിനെ കുറിച്ച് വിശദമാക്കുകയാണ് താന്ത്രിക് ആസ്ട്രോളജർ ജയശങ്കർ മണക്കാട്ട്.
ചൊവ്വാ മാരകത്വം ഉള്ള ഒരു ഗ്രഹമാണ്. വിവാഹചിന്തനനത്തിൽ ശ്രദ്ധിക്കുന്ന ഭാവങ്ങളാണ് ലഗ്നം , രണ്ട് , നാല് , ഏഴ് , സ്ത്രീയുടെ ആണേൽ എട്ട് , പന്ത്രണ്ട് എന്നിവ. ആകെയുള്ള 12 ഭാവങ്ങളിൽ ഈ ആറ് ഭാവങ്ങളിൽ ചൊവ്വാ നിന്നാൽ ചൊവ്വാ ദോഷം എന്നാണ് പറയുക .
ചൊവ്വാ ചില രാശികളിൽ നിൽക്കുന്നത് ഗുണഫലങ്ങളാണ് നൽകുന്നത്. കർക്കടകം രാശിക്ക് ഏഴിൽ ചൊവ്വ നിൽക്കുന്നത് അത്യുത്തമമാണ് . വർഗ്ഗബലം ഉള്ള ചൊവ്വാ ഏഴാം ഭാവത്തിൽ നിന്നാൽ ഭർത്താവിന് ഗുണം ലഭിക്കും എന്നാണ് പറയപ്പെടുന്നത്. പൊതുവിൽ ചൊവ്വാ ഏതെങ്കിലും ഭാവത്തിൽ വന്നു എന്ന് കരുതി അത് ദോഷകരം ആണെന്ന് അർത്ഥമില്ല. ഏഴിൽ ചൊവ്വ നിൽക്കുന്നത് ഗുണകരമായ പല ജാതകങ്ങളും ഉണ്ട് . ഉദാഹരണമായി ചിങ്ങം രാശിയുടെ ഏഴാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നത് ഗുണകരമാണ് കാരണം ചൊവ്വ ചിങ്ങം രാശിക്ക് യോഗകാരകനാണ്. അതുപോലെ മേടം ,കർക്കടകം , വൃശ്ചികം രാശികളിൽ നിൽക്കുന്ന ചൊവ്വ ദോഷകാരിയല്ല . ചൊവ്വ ചന്ദ്രനോടോ വ്യാഴത്തോടോ ബുധനോടോ യോഗം ചേർന്നാൽ അത് ചൊവ്വാ ദോഷമായി ഭവിക്കുന്നില്ല .
ചിലപ്പോൾ ചൊവ്വയെക്കാൾ പാപനായി വ്യാഴം വരാം . ശുക്രനും പാപനായി വരാം. ഇങ്ങനെ ഒരുപാട് ഘടകങ്ങൾ വിവാഹചിന്തനത്തിൽ വരാറുണ്ട് . ചൊവ്വ സത്വഗുണ പ്രധാനിയാണ് . ഈശ്വരിയുടെ ഗ്രഹമാണ് . അതിനാൽ നിജസ്ഥിതി മനസിലാക്കാതെ ചൊവ്വാദോഷം എന്ന് പറഞ്ഞു യുവതിയുടെയോ യുവാവിന്റെയോ വിവാഹം മുടങ്ങരുത്.
ലേഖകന്റെ വിലാസം:
ജയശങ്കർ മണക്കാട്ട്
താന്ത്രിക് & ആസ്ട്രോളജർ
തുരുത്തി, ചങ്ങനാശ്ശേരി
ഫോൺ: 8943273009, 9496946008
English Summary : Whats is Chovva Dosham and Know more About it