പകൽ അഷ്ടമിയില്ല, രോഹിണിയുമില്ല. പക്ഷേ, മലയാളികൾ 'അഷ്ടമിരോഹിണി' എന്നു കൂടി പറയുന്ന ശ്രീകൃഷ്ണജയന്തി ഓഗസ്റ്റ് 18ന്. എന്തുകൊണ്ട്? കലണ്ടറുകളിൽ നോക്കിയാൽ 2022 ഓഗസ്റ്റ് 18നു വ്യാഴാഴ്ച സപ്തമി എന്നു കാണും. 19നു വെള്ളിയാഴ്ച അഷ്ടമി എന്നും കാണും. രോഹിണി എന്നു കാണുന്നത് 20നു ശനിയാഴ്ചയാണ്. എന്നിട്ടും

പകൽ അഷ്ടമിയില്ല, രോഹിണിയുമില്ല. പക്ഷേ, മലയാളികൾ 'അഷ്ടമിരോഹിണി' എന്നു കൂടി പറയുന്ന ശ്രീകൃഷ്ണജയന്തി ഓഗസ്റ്റ് 18ന്. എന്തുകൊണ്ട്? കലണ്ടറുകളിൽ നോക്കിയാൽ 2022 ഓഗസ്റ്റ് 18നു വ്യാഴാഴ്ച സപ്തമി എന്നു കാണും. 19നു വെള്ളിയാഴ്ച അഷ്ടമി എന്നും കാണും. രോഹിണി എന്നു കാണുന്നത് 20നു ശനിയാഴ്ചയാണ്. എന്നിട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പകൽ അഷ്ടമിയില്ല, രോഹിണിയുമില്ല. പക്ഷേ, മലയാളികൾ 'അഷ്ടമിരോഹിണി' എന്നു കൂടി പറയുന്ന ശ്രീകൃഷ്ണജയന്തി ഓഗസ്റ്റ് 18ന്. എന്തുകൊണ്ട്? കലണ്ടറുകളിൽ നോക്കിയാൽ 2022 ഓഗസ്റ്റ് 18നു വ്യാഴാഴ്ച സപ്തമി എന്നു കാണും. 19നു വെള്ളിയാഴ്ച അഷ്ടമി എന്നും കാണും. രോഹിണി എന്നു കാണുന്നത് 20നു ശനിയാഴ്ചയാണ്. എന്നിട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പകൽ അഷ്ടമിയില്ല, രോഹിണിയുമില്ല. പക്ഷേ, മലയാളികൾ 'അഷ്ടമിരോഹിണി' എന്നു കൂടി പറയുന്ന ശ്രീകൃഷ്ണജയന്തി ഓഗസ്റ്റ് 18ന്. എന്തുകൊണ്ട്?

കലണ്ടറുകളിൽ നോക്കിയാൽ 2022 ഓഗസ്റ്റ് 18നു വ്യാഴാഴ്ച സപ്തമി എന്നു കാണും. 19നു വെള്ളിയാഴ്ച അഷ്ടമി എന്നും കാണും. രോഹിണി എന്നു കാണുന്നത് 20നു ശനിയാഴ്ചയാണ്. എന്നിട്ടും എന്തുകൊണ്ടാണ് അഷ്ടമിയും രോഹിണിയും ശ്രീകൃഷ്ണഭഗവാന്റെ ജന്മതിഥിയും ജന്മനക്ഷത്രവും ആയിട്ടും ഇതു രണ്ടും കലണ്ടറിൽ കാണാത്ത ഓഗസ്റ്റ് 18നു ശ്രീകൃഷ്ണജയന്തി ആയത് എന്നാണു ചിന്തിക്കുന്നത്. എങ്ങനെയാണ് ശ്രീകൃഷ്ണ ജയന്തി കണക്കാക്കുന്നത്? ഉത്തരേന്ത്യയിൽ ശ്രീകൃഷ്ണജയന്തി ആഘോഷം എങ്ങനെയാണ്? ശ്രീകൃഷ്ണ ഭഗവാന്റെ ജനനസമയം സംബന്ധിച്ചു പുരാണങ്ങളിൽ എന്താണു പറയുന്നത്? വ്രതദിവസം എന്നതിനേക്കാൾ ആഘോഷദിവസം എന്ന നിലയിലാണ് ശ്രീകൃഷ്ണജയന്തിക്കു പ്രാധാന്യം. എങ്കിലും ആ ദിനത്തിൽ വ്രതം നോൽക്കുന്ന രീതിയുണ്ടോ? ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം വിശദമായി അറിയാം...

ഏതു ദിവസം സന്ധ്യ കഴിഞ്ഞുള്ള അർധരാത്രിസമയത്താണു അഷ്ടമി വരുന്നത് ആ ദിവസം ശ്രീകൃഷ്ണജയന്തി ആഘോഷിക്കും
ADVERTISEMENT

∙ ശ്രീകൃഷ്ണജയന്തി കണക്കാക്കുന്നതെങ്ങനെ? 

 

അഷ്ടമിരോഹിണി എന്നും പറയുന്ന ശ്രീകൃഷ്ണജയന്തി ദിനത്തിൽ രോഹിണി ഉണ്ടായിക്കൊള്ളണമെന്നില്ല, അഷ്ടമി ഉണ്ടായാൽ മതി. ചിത്രം : ആർട്ടിസ്റ്റ്‌ നമ്പൂതിരി

കേരളത്തിൽ ശ്രീകൃഷ്ണജയന്തി കണക്കാക്കുന്നത് മലയാളമാസമായ ചിങ്ങമാസത്തിൽ കറുത്ത പക്ഷ അഷ്ടമി അർധരാത്രിക്കു വരുന്ന ദിവസം എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഏതു ദിവസം സന്ധ്യ കഴിഞ്ഞുള്ള അർധരാത്രിസമയത്താണു അഷ്ടമി വരുന്നത് ആ ദിവസം ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. അതനുസരിച്ച് ഓഗസ്റ്റ് 18നു വ്യാഴാഴ്ച അർധരാത്രിയിലാണു ചിങ്ങമാസത്തിലെ കറുത്ത പക്ഷ അഷ്ടമി വരുന്നത്. അതുകൊണ്ട് ഓഗസ്റ്റ് 18നു ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു.

 

18നു രാത്രി 9 മണി 25 മിനിറ്റ് വരെ സപ്തമിയാണ്. അതിനുശേഷമാണ് അഷ്ടമി ആരംഭിക്കുന്നത്
ADVERTISEMENT

അതായത്, അഷ്ടമിരോഹിണി എന്നും പറയുന്ന ശ്രീകൃഷ്ണജയന്തി ദിനത്തിൽ രോഹിണി ഉണ്ടായിക്കൊള്ളണമെന്നില്ല, അഷ്ടമി ഉണ്ടായാൽ മതി. 

എന്നാൽ, കലണ്ടറിൽ ഓഗസ്റ്റ് 18 എന്ന കള്ളിയിൽ കുറിച്ചിരിക്കുന്നത് അഷ്ടമി എന്നല്ല, സപ്തമി എന്നായിരിക്കും. കാരണം അന്ന് 37 നാഴിക 44 വിനാഴിക വരെ സപ്തമി തിഥിയാണ്. അതു കഴിഞ്ഞേ അഷ്ടമി തുടങ്ങൂ. അതായത്, 18നു രാത്രി 9 മണി 25 മിനിറ്റ് വരെ സപ്തമിയാണ്. അതിനുശേഷമാണ് അഷ്ടമി ആരംഭിക്കുന്നത്. അതുകൊണ്ടാണ് കലണ്ടറിൽ സപ്തമി എന്നു രേഖപ്പെടുത്തുന്നത്. 

 

ഉത്തരേന്ത്യയിൽ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത് ചാന്ദ്രപക്ഷ രീതിയിലുള്ള ഭാദ്രപദമാസത്തിലെ കറുത്ത അഷ്ടമി അർധരാത്രിക്കു വരുന്ന ദിവസമാണ്. ചിത്രം : ആർട്ടിസ്റ്റ്‌ നമ്പൂതിരി

ഓഗസ്റ്റ് 18നു വ്യാഴാഴ്ച രാത്രി 9.26ന് ആരംഭിക്കുന്ന അഷ്ടമി അവസാനിക്കുന്നത് 19നു വെള്ളിയാഴ്ച രാത്രി 11.02നാണ്. അർധരാത്രിക്കു മുൻപ് അഷ്ടമി അവസാനിക്കും. അതുകൊണ്ട്, അർധരാത്രിക്ക് അഷ്ടമി വരുന്ന ദിവസം എന്ന അടിസ്ഥാനത്തിൽ ഓഗസ്റ്റ് 18ന് പകൽ അഷ്ടമി ഇല്ലെങ്കിൽ പോലും ശ്രീകൃഷ്ണജയന്തി അന്ന് ആഘോഷിക്കുന്നു. 

ഇക്കൊല്ലം രണ്ടു രീതിയിലും ശ്രീകൃഷ്ണജയന്തി വരുന്നത് ഓഗസ്റ്റ് 18നു തന്നെ. ചിത്രം: രാഹുൽ ആർ പട്ടം∙മനോരമ
ADVERTISEMENT

 

∙ ഉത്തരേന്ത്യൻ രീതി

മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണഭഗവാൻ മഥുരയിൽ വസുദേവരുടെയും ദേവകിയുടെയും മകനായി, ഉണ്ണിക്കണ്ണനായി ജനിച്ചു

 

കേരളത്തിൽ ചിങ്ങമാസത്തിലെ അഷ്ടമി വരുന്ന ദിവസം അടിസ്ഥാനമാക്കി ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നുവെങ്കിലും ഉത്തരേന്ത്യയിൽ അങ്ങനെയല്ല. ചിങ്ങം എന്ന മലയാളമാസം മലയാളികൾക്കല്ലേയുള്ളൂ. ഉത്തരേന്ത്യയിൽ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത് ചാന്ദ്രപക്ഷ രീതിയിലുള്ള ഭാദ്രപദമാസത്തിലെ കറുത്ത അഷ്ടമി അർധരാത്രിക്കു വരുന്ന ദിവസം എന്ന അടിസ്ഥാനത്തിലാണ്. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപാദം (പ്രോഷ്ഠപാദം), ആശ്വിനം, കാർത്തിക, മാർഗശീർഷം, പൗഷം, മാഘം, ഫാൽഗുനം എന്നിവയാണു ചാന്ദ്രമാസങ്ങൾ. 

ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണന്റെ ബാലലീലകൾ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ ശോഭായാത്രകളിൽ നിറയും. ചിത്രം: ജോസുകുട്ടി പനയ്ക്കൽ ∙മനോരമ

 

ഇന്ത്യൻ ദേശീയ വർഷമായ ശകവർഷത്തിൽ സ്വീകരിച്ചിരിക്കുന്നത് ഇതേ പേരിലുള്ള മാസങ്ങൾ തന്നെയാണെങ്കിലും ആചാരപരമായ കാര്യങ്ങളിൽ സ്വീകരിക്കുന്നത് ശകവർഷമാസങ്ങളെയല്ല. മറിച്ച്, ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ചാന്ദ്രമാസങ്ങളെയാണ്. ഉത്തരേന്ത്യയിൽ ചാന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കുന്നതിനാൽ ചില വർഷങ്ങളിൽ കേരളത്തിലെ ശ്രീകൃഷ്ണജയന്തിയും ഉത്തരേന്ത്യയിലെ ശ്രീകൃഷ്ണജയന്തിയും വ്യത്യസ്ത ദിവസങ്ങളിൽ വരാറുണ്ട്. എന്നാൽ ഇക്കൊല്ലം (2022) രണ്ടു രീതിയിലും ശ്രീകൃഷ്ണജയന്തി വരുന്നത് ഓഗസ്റ്റ് 18നു തന്നെ. 

 

∙ ചാന്ദ്രമാസം കണക്കാക്കുന്നത് രണ്ടു തരത്തിൽ

ആഘോഷത്തിനു കൂടുതൽ പ്രാധാന്യം നൽകിയാണു ശ്രീകൃഷ്ണജയന്തി ആചരിക്കുന്നത്. ചിത്രം: വിഷ്ണു സനൽ ∙മനോരമ

 

പൗർണമി (വെളുത്ത വാവ്) അടിസ്ഥാനമാക്കി അതിനു പിറ്റേന്ന് കറുത്ത പക്ഷ പ്രഥമ ദിനത്തിൽ ചാന്ദ്രമാസം ആരംഭിക്കുന്ന രീതിയിലാണ് ഉത്തരേന്ത്യയിൽ പലയിടത്തും ചാന്ദ്രമാസം കണക്കാക്കുന്നത്. പൗർണമ്യന്ത ചാന്ദ്രമാസം എന്നാണ് ഇതിനെ പറയുന്നത്. എന്നാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽ അമാവാസി (കറുത്ത വാവ്) അടിസ്ഥാനമാക്കി അതിനു പിറ്റേന്നു വെളുത്ത പക്ഷ പ്രഥമ ദിനത്തിൽ ചാന്ദ്രമാസം ആരംഭിക്കുന്ന രീതിയാണുള്ളത്. അമാവാസ്യന്ത ചാന്ദ്രമാസം എന്ന് ഇത് അറിയപ്പെടുന്നു. അതുകൊണ്ട് കേരളത്തിലെയും ഉത്തരേന്ത്യയിലെയും ചാന്ദ്രമാസാരംഭങ്ങൾക്കു തന്നെ ചെറിയ വ്യത്യാസം ഉണ്ടാകും. 

 

∙ ശ്രീകൃഷ്ണജനനസമയം പുരാണങ്ങളിൽ

 

ഭാദ്രപദമാസത്തിലെ അഷ്ടമിയും രോഹിണിയും കൂടി ചേർന്ന അർധരാത്രിയിൽ കൃഷ്ണൻ ജനിച്ചു. ചിത്രം : ആർട്ടിസ്റ്റ്‌ നമ്പൂതിരി

മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണഭഗവാൻ മഥുരയിൽ വസുദേവരുടെയും ദേവകിയുടെയും മകനായി, ഉണ്ണിക്കണ്ണനായി ജനിച്ചു എന്നു ശ്രീമഹാഭാഗവതം ഉൾപ്പെടെയുള്ള പുരാണങ്ങളിലും നാരായണീയം ഉൾപ്പെടെയുള്ള ഭക്തികാവ്യങ്ങളിലും പറയുന്നു. ഭാഗവതം ദശമസ്കന്ധത്തിൽ മൂന്നാം അധ്യായം തുടങ്ങുന്നതു തന്നെ ശ്രീകൃഷ്ണാവതാരസമയത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടാണ്. അതിങ്ങനെ:

 

“അഥ സർവഗുണോപതേ

കാലഃ പരമശോഭനഃ

യർഹ്യേവാജനജന്മർക്ഷം 

ചന്ദ്രൻ ഉദിക്കാൻ തുടങ്ങിയ ആ അർധരാത്രി ഭഗവാൻ അവതരിച്ചു എന്നാണു മേൽപുത്തൂർ നാരായണഭട്ടതിരിപ്പാട് നാരായണീയത്തിൽ പറയുന്നത്

ശാന്തർക്ഷഗ്രഹതാരകം” എന്ന്. 

 

എല്ലാ ഗുണങ്ങളും നിറഞ്ഞതും പരമശോഭനവുമായ ആ സമയത്തു രോഹിണി നക്ഷത്രമായിരുന്നു എന്നു ഭാഗവതം പറയുന്നു: 

“നിശീഥേ തമ ഉദ്ഭൂതേ

അഷ്ടമിവ്രതം എന്ന പേരിൽ അഭീഷ്ടകാര്യസിദ്ധിക്കു വേണ്ടി വ്രതം അനുഷ്ഠിക്കുന്ന രീതിയുമുണ്ട്. ചിത്രം: ജോസുകുട്ടി പനയ്ക്കൽ ∙മനോരമ

ജായമാനേ ജനാർദനേ

ദേവക്യാം ദേവരൂപിണ്യാം

അഷ്ടമി തിഥി പൊതുവേ ശുഭമുഹൂർത്തങ്ങൾക്കു സ്വീകരിക്കാറില്ലെങ്കിലും ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച കറുത്ത പക്ഷ അഷ്ടമി വിവാഹത്തിന് ഉത്തമമായി സ്വീകരിക്കുന്നു

വിഷ്ണുഃ സർവഗുഹാശയഃ

ആവിരാസീത്....” എന്നു കൂടി ശ്രീകൃഷ്ണഭഗവാൻ അവതരിച്ച അർധരാത്രിയെക്കുറിച്ചു ഭാഗവതം സൂചിപ്പിക്കുന്നു. 

 

ഉറിയടി . ചിത്രം: വിഷ്ണു സനൽ ∙മനോരമ

“മാസി ഭാദ്രപദേഷ്ടമ്യാം

രോഹിണ്യാമർധരാത്രകേ

ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണന്റെ ബാലലീലകൾ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ ശോഭായാത്രകളിൽ നിറയും. ചിത്രം: ജോസുകുട്ടി പനയ്ക്കൽ ∙മനോരമ

കൃഷ്ണോ ജാതോ യതസ്തസ്യാം

ഗോകുലത്തിലും പിന്നീട് വൃന്ദാവനത്തിലുമെല്ലാം ഒട്ടേറെ ബാലലീലകളാണ് ഉണ്ണിക്കണ്ണൻ ആടുന്നത്.

ജയന്തീ സ്യാത്തതോഷ്ടമീ...” എന്നും പുരാണങ്ങളിൽ പറയുന്നു. ഭാദ്രപദമാസത്തിലെ അഷ്ടമിയും രോഹിണിയും കൂടി ചേർന്ന അർധരാത്രിയിൽ കൃഷ്ണൻ ജനിച്ചു എന്ന്.  ശ്രാവണമാസത്തിലെ കറുത്ത പക്ഷ അഷ്ടമിയിലാണ് കൃഷ്ണാവതാരമെന്നു ചില പുരാണങ്ങളിൽ പറയുന്നുണ്ടെങ്കിലും ഭാദ്രപദമാസത്തിലെ കൃഷ്ണാഷ്ടമി ശ്രീകൃഷ്ണജയന്തി എന്ന പുരാണവചനങ്ങൾക്കാണു പൊതുവേ സ്വീകാര്യതയുള്ളത്. 

 

നാരായണീയത്തിന്റെ മുപ്പത്തെട്ടാം ദശകത്തിൽ ശ്രീകൃഷ്ണാവതാരസമയത്തെക്കുറിച്ചു പറയുന്നതിങ്ങനെ:

“നൈശാകരോദയവിധൗ നിശി മധ്യമായാം

ക്ലേശാപഹസ്ത്രിജഗതാം ത്വമിഹാവിരാസീഃ" എന്ന്. 

ചന്ദ്രൻ ഉദിക്കാൻ തുടങ്ങിയ ആ അർധരാത്രി ഭഗവാൻ അവതരിച്ചു എന്നാണു മേൽപുത്തൂർ നാരായണഭട്ടതിരിപ്പാട് നാരായണീയത്തിൽ പറയുന്നത്. കറുത്ത പക്ഷ അഷ്ടമി ദിവസമാകുമ്പോഴേക്കും ചന്ദ്രോദയം അർധരാത്രിയാണ് ഉണ്ടാകുക. 

 

∙ കൃഷ്ണാഷ്ടമി വിവാഹത്തിന് ഉത്തമം

 

അഷ്ടമി തിഥി പൊതുവേ ശുഭമുഹൂർത്തങ്ങൾക്കു സ്വീകരിക്കാറില്ലെങ്കിലും ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച കറുത്ത പക്ഷ അഷ്ടമി വിവാഹത്തിന് ഉത്തമമായി സ്വീകരിക്കുന്നു. ജ്യോതിഷത്തിലെ മുഹൂർത്തഗ്രന്ഥങ്ങളിൽ വിവാഹമുഹൂർത്തത്തെക്കുറിച്ചു പറയുന്നതിങ്ങനെ:

“ഇഷ്ടാഃ കൃഷ്ണാഷ്ടമീനേന്ദ്വജപിതൃമരുദന്ത്യോത്തരാഃ...” എന്ന്. കറുത്ത പക്ഷം അഷ്ടമി വിവാഹത്തിന് ഉത്തമമാണെന്ന് അർഥം. 

 

∙ ആഘോഷമായ് ശ്രീകൃഷ്ണജയന്തി

 

വ്രതദിവസം എന്നതിനേക്കാൾ ആഘോഷദിവസം എന്ന നിലയിലാണ് ശ്രീകൃഷ്ണജയന്തിക്കു പ്രാധാന്യം. അഷ്ടമിവ്രതം എന്ന പേരിൽ അഭീഷ്ടകാര്യസിദ്ധിക്കു വേണ്ടി വ്രതം അനുഷ്ഠിക്കുന്ന രീതിയുമുണ്ട്. എങ്കിലും ആഘോഷത്തിനു കൂടുതൽ പ്രാധാന്യം നൽകിയാണു ശ്രീകൃഷ്ണജയന്തി ആചരിക്കുന്നത്. ഉറിയടി പോലുള്ള മത്സരങ്ങളും ശോഭായാത്രകളും കൃഷ്ണഗീതികളുടെ പാരായണങ്ങളുമൊക്കെയായി ശ്രീകൃഷ്ണഭജനത്തിലൂടെ ഈ ദിവസം ആചരിക്കുന്നു.

 

∙ ഉണ്ണിക്കണ്ണനും ബാലലീലകളും

 

ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണന്റെ ബാലലീലകൾ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ ശോഭായാത്രകളിൽ നിറയും. മഥുരയിൽ വസുദേവരുടെയും ദേവകിയുടെയും മകനായി പിറന്നെങ്കിലും ഉണ്ണിക്കണ്ണൻ ആദ്യകാലത്തു വളരുന്നത് അമ്പാടിയിലെ ഗോകുലത്തിൽ നന്ദഗോപരുടെയും യശോദയുടെയും മകനായിട്ടാണ്. 

 

ഗോകുലത്തിലും പിന്നീട് വൃന്ദാവനത്തിലുമെല്ലാം ഒട്ടേറെ ബാലലീലകളാണ് ഉണ്ണിക്കണ്ണൻ ആടുന്നത്. പൂതനാമോക്ഷവും ശകടാസുരനെപ്പോലെയുള്ള ഒട്ടേറെ അസുരന്മാരെ നിഗ്രഹിക്കലും മരുതുമരങ്ങളെ മറിച്ചിടലും കാളിന്ദിയിലെത്തി കാളിയമർദനവും ഗോവർധനപർവതം ഉയർത്തിപ്പിടിക്കലുമെല്ലാം ഭഗവാന്റെ ബാലലീലകളായിരുന്നു. തത്വചിന്താപരമായ അർഥതലങ്ങളുടെ പ്രതീകങ്ങൾ കൂടിയായിരുന്നു ഭഗവാന്റെ ആ ബാലലീലകൾ. 

English Summary : Why Krishna Janmashtami is Celebrated on Different Days