2022 സെപ്റ്റംബർ മാസം 17 ന് തീയതി കാലത്ത് 07 മണി 22 മിനിറ്റിന് രോഹിണി നക്ഷത്രം നാലാം പാദത്തിൽ ഇടവ ലഗ്നം ദ്വിതീയ ദ്രേക്കാണത്തിലായിരുന്നു കന്നി രവി സംക്രമം. പ്രാഹ്നത്തിൽ ( പകലിനെ അഞ്ചായി ഭാഗിച്ചതിലെ ആദ്യഭാഗത്തിൽ ) സംക്രമം നടക്കുന്നതിനാൽ ഈ ദിവസം കന്നി ഒന്നായി വരുന്നു. കന്നി രവിസംക്രമം നടക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022  സെപ്റ്റംബർ  മാസം 17  ന്   തീയതി കാലത്ത് 07  മണി 22  മിനിറ്റിന് രോഹിണി  നക്ഷത്രം നാലാം  പാദത്തിൽ ഇടവ ലഗ്നം ദ്വിതീയ  ദ്രേക്കാണത്തിലായിരുന്നു കന്നി രവി സംക്രമം. പ്രാഹ്നത്തിൽ  ( പകലിനെ അഞ്ചായി ഭാഗിച്ചതിലെ ആദ്യഭാഗത്തിൽ ) സംക്രമം നടക്കുന്നതിനാൽ ഈ ദിവസം കന്നി  ഒന്നായി വരുന്നു. 

ADVERTISEMENT

കന്നി  രവിസംക്രമം നടക്കുന്നത് രോഹിണി നക്ഷത്രത്തിൽ ആയതിനാൽ അടുത്ത സംക്രമം വരെ ഒരു മാസക്കാലം രോഹിണി അനുജന്മനക്ഷത്രങ്ങളായ അത്തം, തിരുവോണം നാളുകാർക്ക് പലതരത്തിലുള്ള വിഷമതകൾ മാനസികവും ശാരീരീരികവുമായി ഉണ്ടാവാനിടയുണ്ട്. കുടുംബത്തിൽ ചെറിയ കലഹങ്ങൾ , ധനപരമായ വിഷമതകൾ  കഷ്ടപ്പാടുകൾ , ബന്ധുജന വിരോധം ഇവയ്ക്കും സാദ്ധ്യത  ഉണ്ട് . 

 ഈ നക്ഷത്രജാതർ  മാസത്തിലെ എല്ലാ ദിവസവും പരമശിവനെ നീലകണ്ഠനായും മൃത്യുഞ്ജയനായും  സങ്കൽപ്പിച്ച് ഭജിക്കുന്നത് ഉത്തമമാണ്. ഉൾഭീതി അകലുന്നതിനും മനസ്സിൽ  ശാന്തി നിറയുന്നതിനും പ്രസ്തുത ഭജനം ഉത്തമമാണ്. അതിനു ചേർന്ന ഒരു സ്തുതി ചേർക്കുന്നു :

ADVERTISEMENT

മൃത്യുംജയായ  രുദ്രായ

നീലകണ്ഠായ   ശംഭവേ

അമൃതേശായ ശർവ്വായ 

മഹാദേവായ തേ നമ:

ADVERTISEMENT

ഇവർ ഇനി പറയുന്ന  ലാൽ കിതാബ് പരിഹാരം അനുഷ്ഠിക്കുന്നതും ഗുണകരമാണ്.  പ്രഭാത ഭക്ഷണത്തിനു മുൻപ് ഒരു സ്പൂൺ  നിറയെ തൈര് സേവിക്കുക. 

പൂയം, അനിഴം, ഉത്രട്ടാതി , ഭരണി , പൂരം , പൂരാടം നാളുകാർക്കും  കന്നി  രവി സംക്രമം പ്രതികൂലമായിരിക്കും.  ഇവർ പതിവായി ദുർഗാ  ഭജനം നടത്തുന്നത് വളരെ ഗുണകരമാണ് . അതിനുള്ള ഒരു ജപം താഴെ ചേർക്കുന്നു 

ഓം സർവ്വ ശാസ്ത്ര വിശാരദായൈ .

നിത്യാനന്ദ പ്രദായിനൈ 

സുര സൗഖ്യ പ്രമോദിനൈ 

ഋഗ്യജുസ്സാമ രൂപിണൈ 

അതി സൗമ്യ രൂപിണൈ 

മഹാരൂപായൈ 

ശാസ്ത്ര ജ്ഞാന സമൃദ്ധിം 

മേ ദേഹി ദദാപയ സ്വാഹാ: 

ഇവർക്ക് ചേർന്ന ഒരു ലാൽ കിതാബ് പരിഹാരവും നിർദ്ദേശിക്കുന്നു :  നിത്യേന മഞ്ഞൾ കുങ്കുമം നെറ്റിയിൽ ധരിക്കുക .  

സംക്രമസമയത്ത് ഭാഗ്യ താരക സ്ഥിതി തിരുവാതിര  നക്ഷത്രത്തിലാണ് .ആകെയാൽ തിരുവാതിര , ചോതി , ചതയം , കാർത്തിക , ഉത്രം , ഉത്രാടം നക്ഷത്ര ജാതർക്ക്  കന്നി മാസം പൊതുവെ  അനുകൂലമായിരിക്കും .

കന്നി രവി സംക്രമം അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ലേഖനമാണിത് . ഓരോ വ്യക്തികളുടെയും ജനനസമയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ദശാ അപഹാരകാലങ്ങൾ , ഗോചരാൽ വരുന്ന ഫലങ്ങൾ എന്നിവയ്ക്കനുസരിച്ച്  അനുഭവത്തിൽ ചെറിയ വ്യതിയാനങ്ങൾ വരാം .  ഇതിൽ പരാമർശിക്കാത്ത നക്ഷത്രജാതർക്ക് കന്നി മാസം സാമാന്യമായി ഗുണദോഷ സമ്മിശ്രമായ ഫലത്തെ നൽകുന്നതായിരിക്കും.  

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Effect of Kanni Ravi Sankramam