സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതും ശ്രീ പരശുരാമന് ദര്‍ശനമേകിയതും 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഉള്‍പ്പെട്ടതുമായ ആദി ശങ്കരാചാര്യ സ്വാമികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആവണംകോട് സ്വയംഭൂസരസ്വതി ക്ഷേത്രാങ്കണം നവരാത്രി ദിനങ്ങള്‍ ഭക്തിനിര്‍ഭരമാക്കാനും വിദ്യാരംഭത്തിനുമായി ഒരുങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിന്

സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതും ശ്രീ പരശുരാമന് ദര്‍ശനമേകിയതും 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഉള്‍പ്പെട്ടതുമായ ആദി ശങ്കരാചാര്യ സ്വാമികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആവണംകോട് സ്വയംഭൂസരസ്വതി ക്ഷേത്രാങ്കണം നവരാത്രി ദിനങ്ങള്‍ ഭക്തിനിര്‍ഭരമാക്കാനും വിദ്യാരംഭത്തിനുമായി ഒരുങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതും ശ്രീ പരശുരാമന് ദര്‍ശനമേകിയതും 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഉള്‍പ്പെട്ടതുമായ ആദി ശങ്കരാചാര്യ സ്വാമികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച ആവണംകോട് സ്വയംഭൂസരസ്വതി ക്ഷേത്രാങ്കണം നവരാത്രി ദിനങ്ങള്‍ ഭക്തിനിര്‍ഭരമാക്കാനും വിദ്യാരംഭത്തിനുമായി ഒരുങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

മീനത്തിലെ ഉത്രം നാളില്‍ ആറാട്ടുവരുന്ന രീതിയില്‍ പത്തു ദിവസം മുമ്പ് പൂരത്തിന് കൊടിയേറും

സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതും ശ്രീ പരശുരാമന് ദര്‍ശനമേകിയതും 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഉള്‍പ്പെട്ടതുമായ ആദി ശങ്കരാചാര്യ സ്വാമികള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച  ആവണംകോട് സ്വയംഭൂസരസ്വതി ക്ഷേത്രാങ്കണം നവരാത്രി ദിനങ്ങള്‍ ഭക്തിനിര്‍ഭരമാക്കാനും വിദ്യാരംഭത്തിനുമായി ഒരുങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ആവണംകോട് സരസ്വതി ക്ഷേത്രം പഠനപുരോഗതിക്ക് ഏറെ പ്രശസ്തമാണ്.

വഴിപാടായി സമർപ്പിക്കുന്ന നാവ് , മണി , നാരായം എന്നിവ തട്ടത്തിൽ
ADVERTISEMENT

 

നാവ് , മണി , നാരായം വഴിപാടു സമർപ്പിക്കുന്ന കുരുന്ന്

നടന്‍ ദിലീപിന്റെ പേരിലും ഒരല്‍പ്പം പ്രസിദ്ധമാണീ ക്ഷേത്രം. ദിലീപിന്റെ ബാല്യകാലത്തെ പുസ്തകങ്ങള്‍ പൂജയ്ക്ക് വയ്ക്കാനായി വീടിന് സമീപമുള്ള ഈ ആവണംകോട് സരസ്വതി ക്ഷേത്രത്തിലായിരുന്നു എത്തിയിരുന്നത്. 

ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠയില്ല, ദേവീചൈതന്യം ഉള്‍ക്കൊള്ളുന്ന ഒരു ശില മാത്രമാണുള്ളത്

 

ജാതകത്തില്‍ ബുധനു ബലക്കുറവുള്ളവര്‍ ഇവിടെവന്നു പ്രാർഥിക്കാറുണ്ട്.

ശാന്തസ്വരൂപിണിയായ കുമാരിഭാവമാണ് ദേവിക്ക്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠയില്ല, ദേവീചൈതന്യം ഉള്‍ക്കൊള്ളുന്ന ഒരു ശില മാത്രമാണുള്ളത്. മിഥുനമാസത്തിലെ പൂയം നാളില്‍ പരശുരാമനാണ് സ്വയംഭൂവായ ദേവീചൈതന്യം ഇവിടെ കണ്ടെത്തിയതെന്നാണു വിശ്വാസം. ആ ദിവസമാണ് പ്രതിഷ്ഠാ ദിവസമായി ആചരിക്കുന്നത്. പടിഞ്ഞാറോട്ടു ദര്‍ശനമായിരിക്കുന്ന ദേവിയെ സാധാരണ ദിവസങ്ങളില്‍ വെളളിഗോളകയാണ് അണിയിക്കുക. വിശേഷദിനങ്ങളില്‍ സ്വര്‍ണഗോളകയും.

ADVERTISEMENT

 

ആദി ശങ്കരാചാര്യ സ്വാമികള്‍ ആദ്യാക്ഷരം കുറിച്ചത് ഇവിടെ വച്ചാണെന്നാണ് ഐതിഹ്യം

എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാന്‍ സാധിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രം. ക്ഷേത്രത്തിലെ വല്യമ്പലത്തിലാണ് വിദ്യാരംഭം നടത്തുന്നത്. ആദി ശങ്കരാചാര്യ സ്വാമികള്‍ ആദ്യാക്ഷരം കുറിച്ചത് ഇവിടെ വച്ചാണെന്നാണ് ഐതിഹ്യം. എന്നും എഴുത്തിനിരുത്താന്‍ സൗകര്യമുണ്ട് എന്നതിനാല്‍ നിരവധിപ്പേര്‍ ഇവിടെയെത്തി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നു.

 

ആവണംകോട് ക്ഷേത്രത്തിൽ നടന്ന നൃത്തസംഗീതോത്സവം

നവരാത്രി ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം. നവരാത്രികാലത്ത് ക്ഷേത്രത്തില്‍ നടക്കുന്ന സംഗീതോത്സവത്തിലും സംഗീതാരാധനയിലും ഒട്ടേറെ പേര്‍ പങ്കെടുക്കാറുണ്ട്. ആയിരത്തിലധികം കുരുന്നുകളാണ് ഇവിടെ ഹരിശ്രീ കുറിക്കുന്നത്. ഉന്നതവിജയവും കുടുംബ ഐശ്വര്യവും ലഭിക്കുന്നതിന് വിശേഷാല്‍ നവരാത്രി പൂജകളും വഴിപാടുകളും അന്നദാനവും നടത്താം. 

ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്ന കുട്ടി
ADVERTISEMENT

 

പ്രശസ്തം, നാവ് - മണി - നാരായം

ആവണംകോട് സരസ്വതീക്ഷേത്ര ദർശനം നടത്തിയ നടൻ ദിലീപും കാവ്യാമാധവനും . ചിത്രം : ഹരി പത്തനാപുരം

 

എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാന്‍ സാധിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ്

സരസ്വതീദേവിയുടെ നടയില്‍ ‘നാവ് - മണി - നാരായം’ സമര്‍പ്പിച്ചാല്‍ കുട്ടികള്‍ സ്ഫുടമായി സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇവിടെ പൂജിച്ചു തരുന്ന സാരസ്വതഘൃതം (ജപിച്ച നെയ്യ്) കഴിച്ചാല്‍ കുട്ടികള്‍ക്കു പഠനത്തില്‍ കൂടുതല്‍ താല്‍പര്യം ഉണ്ടാവുകയും പരീക്ഷകളില്‍ ഉന്നത വിജയം ലഭിക്കുകയും ചെയ്യുമത്രേ. ജാതകത്തില്‍ ബുധനു ബലക്കുറവുള്ളവര്‍ ഇവിടെവന്നു പ്രാർഥിക്കാറുണ്ട്.

ക്ഷേത്രാങ്കണത്തിൽ നടന്ന വിദ്യാരംഭം

 

ആവണംകോട് പൂരം

 

മീനമാസത്തിലാണ് പൂരം. ഉത്രം നാളില്‍ ആറാട്ടുവരുന്ന രീതിയില്‍ പത്തു ദിവസം മുമ്പ് കൊടിയേറും. പതിനൊന്ന് ആനകളെ അണിനിരത്തി നൂറുകണക്കിന് പ്രസിദ്ധരായ വാദ്യകലാകാരന്മാര്‍ പങ്കെടുത്തുകൊണ്ട് മുന്‍കാലങ്ങളില്‍ വിപുലമായി നടന്നിരുന്ന ആവണംകോട് പൂരം ഇന്നും പഴമക്കാരുടെ ഓര്‍മ്മയിലുണ്ട്.

നവരാത്രി ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം.

 

ദേവമേള എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ തൃശൂര്‍ പെരുവനം ആറാട്ടുപുഴ പൂരത്തിന് സമീപക്ഷേത്രങ്ങളിലെ ദേവീദേവന്മാരോടൊപ്പം പ്രൗഡഗംഭീരമായി ആചാരാനുഷ്ഠാനങ്ങളോടെ മുന്‍കാലങ്ങളില്‍ ഭഗവതി എഴുന്നള്ളിയിരുന്നു. തെക്കന്‍പൂരം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

 

പ്രധാന വഴിപാടുകള്‍

 

വിദ്യാവാഗീശ്വരീ പൂജയും സാരസ്വതമന്ത്രാര്‍ച്ചനയും ദ്വാദശാക്ഷരി പുഷ്പാഞ്ജലിയുമാണ് പ്രധാന വഴിപാടുകള്‍. ഇഷ്ടനിവേദ്യം ശര്‍ക്കരപ്പായസമാണ്. മലര്‍പറ പ്രധാനം. താമരപൂവ്/മാല സമര്‍പ്പിക്കാം. ജന്മനക്ഷത്രപൂജ, നിത്യപൂജ ഇവ കൂടാതെ വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയോടനുബന്ധിച്ചുള്ള ഉദയാസ്തമനപൂജയും വളരെ വിശേഷം. ദേവിക്ക് ഏറെ ഇഷ്ടപ്പെട്ട വീണക്കച്ചേരിയും സംഗീതാരാധാനയും ക്ഷേത്രത്തിലെ വലിയമ്പലത്തില്‍ ദേവിക്ക് അഭിമുഖമായി ഇരുന്ന് നേരിട്ട് അര്‍പ്പിക്കാവുന്നതാണ്.

 

രാവിലെ 5.30ന് നടതുറക്കും. 10ന് നട അടയ്ക്കും. വൈകിട്ട് 5.30ന് തുറക്കുന്ന നട 7.30ന് അടയ്ക്കും. രാവിലെ ഉഷപൂജ സരസ്വതീസങ്കല്‍പത്തിലും തുടര്‍ന്നുള്ള പൂജകള്‍ ദുര്‍ഗാസങ്കല്‍പത്തിലുമാണ്.

 

ഇരിങ്ങാലക്കുട കിടങ്ങശ്ശേരി തരണനല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. വേങ്ങൂര്‍ മൈലക്കോടം സുരേഷ് നമ്പൂതിരിയാണ് മേല്‍ശാന്തി. മൂത്തമന വകയായിരുന്നു പണ്ട് ക്ഷേത്രം. കേരള ക്ഷേത്രസേവാ ട്രസ്റ്റിന്റെ ഭരണത്തിന്‍കീഴിലുള്ള ക്ഷേത്രം ഇന്ന് പുനരുദ്ധാരണത്തിന്റെ പാതയിലാണ്. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ തെക്കുവശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

 

കൂടുതൽ വിവരങ്ങൾക്ക് : 

ഫോണ്‍: 9846151002, 9446061160 

E-mail: avanamcodetemple@gmail.com 

Website: avanamcodesaraswathi.com