പുസ്തകപൂജയും വിദ്യാരംഭവുമൊക്കെ മലയാളി ഹൃദയത്തോടു ചേർത്തുനിർത്തുന്ന ആചാരങ്ങളാണ്. അറിവിന്റെ പുതുലോകത്തേക്കു കടക്കുകയും നേടിയ അറിവുകളെ ആരാധിക്കുകയുമൊക്കെ ചെയ്യുന്ന നാളുകളാണിത്. പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കുക എന്ന ആചാരം തന്നെ അറിവിനെ പൂജിക്കുകയെന്ന ഉദാത്തമായ സങ്കൽപത്തിന്റെ ഭാഗമാണ്. ഇത്തവണ (2022)

പുസ്തകപൂജയും വിദ്യാരംഭവുമൊക്കെ മലയാളി ഹൃദയത്തോടു ചേർത്തുനിർത്തുന്ന ആചാരങ്ങളാണ്. അറിവിന്റെ പുതുലോകത്തേക്കു കടക്കുകയും നേടിയ അറിവുകളെ ആരാധിക്കുകയുമൊക്കെ ചെയ്യുന്ന നാളുകളാണിത്. പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കുക എന്ന ആചാരം തന്നെ അറിവിനെ പൂജിക്കുകയെന്ന ഉദാത്തമായ സങ്കൽപത്തിന്റെ ഭാഗമാണ്. ഇത്തവണ (2022)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുസ്തകപൂജയും വിദ്യാരംഭവുമൊക്കെ മലയാളി ഹൃദയത്തോടു ചേർത്തുനിർത്തുന്ന ആചാരങ്ങളാണ്. അറിവിന്റെ പുതുലോകത്തേക്കു കടക്കുകയും നേടിയ അറിവുകളെ ആരാധിക്കുകയുമൊക്കെ ചെയ്യുന്ന നാളുകളാണിത്. പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കുക എന്ന ആചാരം തന്നെ അറിവിനെ പൂജിക്കുകയെന്ന ഉദാത്തമായ സങ്കൽപത്തിന്റെ ഭാഗമാണ്. ഇത്തവണ (2022)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതു നവരാത്രിക്കാലം. സരസ്വതീ ദേവിയുടെ വരപ്രസാദം നിറഞ്ഞ നവരാത്രി ദിനങ്ങൾ വിശ്വാസികൾക്ക് അക്ഷരപൂജയുടെയും ആയുധ പൂജയുടെയും സുദിനങ്ങളാണ്. വിദ്യാഭ്യാസം തുടങ്ങാനും കലോപാസനകൾ ആരംഭിക്കാനും ഉത്തമമായി നവരാത്രിയെ ഏവരും കാണുന്നു. പുസ്തകപൂജയും വിദ്യാരംഭവുമൊക്കെ മലയാളി ഹൃദയത്തോടു ചേർത്തുനിർത്തുന്ന ആചാരങ്ങളാണ്. അറിവിന്റെ പുതുലോകത്തേക്കു കടക്കുകയും നേടിയ അറിവുകളെ ആരാധിക്കുകയുമൊക്കെ ചെയ്യുന്ന നാളുകളാണിത്.  പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കുക എന്ന ആചാരം തന്നെ അറിവിനെ പൂജിക്കുകയെന്ന ഉദാത്തമായ സങ്കൽപത്തിന്റെ ഭാഗമാണ്.  ഇത്തവണ (2022) ഒക്ടോബർ 5നു ബുധനാഴ്ചയാണു വിദ്യാരംഭം. ഇക്കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. എന്നാൽ വിദ്യാരംഭത്തിനു മുന്നോടിയായി പുസ്തകങ്ങൾ എന്നു പൂജയ്ക്കു വയ്ക്കണം എന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉയർന്നിരിക്കുകയാണ്.  ഒക്ടോബർ 2നു ഞായറാഴ്ച സന്ധ്യയ്ക്കു പുസ്തകപൂജ ആരംഭിക്കണമെന്ന് ഒരുവിഭാഗം പറയുമ്പോൾ 3നു തിങ്കളാഴ്ച സന്ധ്യയ്ക്കാണു പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കേണ്ടത് മറ്റൊരു വിഭാഗം പറയുന്നു. ഏതായാലും ഒക്ടോബർ 3നു സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ 2നു സന്ധ്യയ്ക്കു തന്നെ പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കാനുള്ള സൌകര്യമുണ്ട്. എന്തു കൊണ്ടാണ് പൂജവയ്പ് സംബന്ധിച്ച് രണ്ടഭിപ്രായം ഉയരുന്നത് ? 

പൂജവയ്പ്, അഭിപ്രായ ഭിന്നത പണ്ഡിതർക്കും, കാരണം എന്ത് ?
എന്തുകൊണ്ടാണ് പൂജവയ്പ് ദിവസം സംബന്ധിച്ചു രണ്ടഭിപ്രായം ഉണ്ടായതെന്നു പരിശോധിക്കാം. ഒക്ടോബർ 3നു തിങ്കളാഴ്ച സന്ധ്യയ്ക്കാണു പൂജവയ്പ് നടത്തേണ്ടതെന്നു മനോരമ പഞ്ചാംഗവും ഗുരുവായൂർ ദേവസ്വത്തിന്റേത് ഉൾപ്പെടെയുള്ള പഞ്ചാംഗങ്ങളും ഗണിക്കുന്ന കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് പറയുന്നു. 3നു സന്ധ്യയ്ക്കു തന്നെയാണു പൂജവയ്പ് നടത്തേണ്ടതെന്നു പ്രമുഖ ജ്യോതിഷപണ്ഡിതൻ കൂറ്റനാട് രാവുണ്ണിപ്പണിക്കരും അഭിപ്രായപ്പെടുന്നു. മറ്റു പല കലണ്ടർ-പഞ്ചാംഗ കർത്താക്കളും 3നു സന്ധ്യ്ക്ക് പൂജവയ്പ് എന്ന അഭിപ്രായക്കാരാണ്.  

ADVERTISEMENT

എന്നാൽ, ഒക്ടോബർ 2നു ഞായറാഴ്ച സന്ധ്യയ്ക്കാണു പൂജവയ്പ് നടത്തേണ്ടതെന്ന് സംസ്ഥാന സർക്കാരിന്റെ കലണ്ടറും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പഞ്ചാംഗവും മറ്റും ഗണിക്കുന്ന ഹരിപ്പാട് ഡോ. കെ.ബാലകൃഷ്ണവാരിയർ പറയുന്നു. ഭാരത പഞ്ചാംഗം ഗണിക്കുന്ന ഒറ്റപ്പാലം പുളിയത്ത് വിജയകുമാർ ഗുപ്തനും പൂജവയ്പ് 2നു ഞായറാഴ്ച സന്ധ്യയ്ക്കാണു വേണ്ടതെന്ന് അഭിപ്രായപ്പെടുന്നു. 2നു ഞായറാഴ്ച പൂജവയ്പ് എന്ന നിലപാട് അഖില കേരള തന്ത്രിസമാജവും സ്വീകരിക്കുന്നു. ഏതായാലും, 3നു തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് 2നു ഞായറാഴ്ച സന്ധ്യയ്ക്കു പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കുന്നതിനു മറ്റു പ്രായോഗിക ബുദ്ധിമുട്ടുകൾ ഇല്ല. എങ്കിലും എന്തുകൊണ്ടാണ് പൂജവയ്പിന്റെ ദിവസം സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നതെന്ന് അറിഞ്ഞിരിക്കുന്നതു നല്ലതാണ്.  

Photo Credit : TIGER SELVA / Shutterstock.com

പൂജവയ്പിന്റെ സമയം എന്ന്, സ്മൃതി ഗ്രന്ഥങ്ങൾക്കും മൗനം
നവരാത്രിപൂജയുടെ ഭാഗമായി പുസ്തകം പൂജയ്ക്കു വയ്ക്കുന്ന രീതി പ്രധാനമായും കേരളത്തിലാണുള്ളത്.  നവരാത്രി ആചരണത്തിൽ നവരാത്രി എന്നു തുടങ്ങുന്നു, ദുർഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങൾ എന്നു വരുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം പ്രമാണസഹിതം പുരാണങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. എന്നാൽ പൂജവയ്പിന്റെ സമയത്തെപ്പറ്റി പുരാണങ്ങളിലോ മറ്റു പ്രധാന സ്മൃതിഗ്രന്ഥങ്ങളിലോ വ്യക്തമായി പറയുന്നില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നു.  

അഷ്ടമി കൊണ്ടു പൂജവയ്പ്, സായം കൊണ്ട് പൂജവയ്പ്, ഏതാണു ശരി
സൂര്യാസ്തമയ സമയത്ത് അഷ്ടമി വരുന്ന ദിവസം സന്ധ്യയ്ക്കു പൂജവയ്പ് എന്നതാണു കേരളത്തിൽ സർവസമ്മതമായി സ്വീകരിച്ചുവരുന്ന രീതി. ഇക്കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസവുമില്ല. അഷ്ടമി കൊണ്ടു പൂജവയ്പ്, സായം കൊണ്ട് പൂജവയ്പ് എന്നൊക്കെയുള്ള ചൊല്ലുകളെ അടിസ്ഥാനമാക്കിയാണ് അഷ്ടമി അസ്തമയസമയത്തു വരുന്ന ദിവസം സന്ധ്യയ്ക്കു പൂജവയ്പ് എന്ന രീതി പൊതുവേ സ്വീകരിച്ചിരിക്കുന്നത്.  

എന്നാൽ ഇക്കൊല്ലത്തെ നവരാത്രിദിവസങ്ങളിൽ ഒരു ദിവസവും സൂര്യാസ്തമയസമയത്ത് അഷ്ടമി വരുന്നില്ല.  ഇതാണ് പൂജവയ്പു ദിവസത്തെച്ചൊല്ലി രണ്ടഭിപ്രായം ഉണ്ടാകാൻ കാരണം.  ഒക്ടോബർ 2നു ഞായറാഴ്ച സൂര്യാസ്തമയം 6.12നാണ്. എന്നാൽ അന്ന് അഷ്ടമി ആരംഭിക്കുന്നത് വൈകിട്ട് 6.49നാണ്. പിറ്റേന്ന്, 3നു തിങ്കളാഴ്ച വൈകിട്ട് 4.41ന് അഷ്ടമി അവസാനിക്കുകയും ചെയ്യുന്നു. അതായത്, ഞായറാഴ്ച സൂര്യാസ്തമയത്തിനു ശേഷം ആരംഭിക്കുന്ന അഷ്ടമി തിങ്കളാഴ്ച സൂര്യാസ്തമയത്തിനു മുൻപ് അവസാനിക്കുന്നു.  

ADVERTISEMENT

പൂജവയ്പിന് അഷ്ടമി നിർബന്ധമാണോ ? അഷ്ടമിയില്ലെങ്കിൽ എന്തു ചെയ്യണം ?
സൂര്യാസ്തമയ സമയത്ത് അഷ്ടമിയുണ്ടെങ്കിൽ അന്നു സന്ധ്യയ്ക്ക് പൂജവയ്പ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, സൂര്യാസ്തമയ സമയത്ത് അഷ്ടമിയില്ലെങ്കിൽ ഏതു ദിവസം പൂജവയ്പ് നടത്തും എന്ന കാര്യത്തിലാണ് അഭിപ്രായവ്യത്യാസം.  ഇത്തരം സാഹചര്യങ്ങളിൽ ഓരോരുത്തരും പരമ്പരാഗതമായി ആചരിച്ചുവരുന്ന രീതി സ്വീകരിക്കുകയാണു പൊതുവേ എല്ലാവരും ചെയ്യുന്നത്. അതനുസരിച്ച്, അസ്തമയത്തിന് അഷ്ടമിയില്ലെങ്കിൽ, മഹാനവമിയുടെ തലേന്ന് പകൽ അഷ്ടമി വരുന്ന ദിവസം സന്ധ്യയ്ക്കു പൂജവയ്പ് എന്ന രീതിയാണു സ്വീകരിക്കുന്നതെന്നു കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് പറയുന്നു. പകൽ അഷ്ടമി വരുന്നത് ഒക്ടോബർ 3നു തിങ്കളാഴ്ചയാണ്. അതുകൊണ്ട് തിങ്കളാഴ്ച സന്ധ്യയ്ക്ക് പൂജവയ്പ് എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

അസ്തമയത്തിന് അഷ്ടമി ഇല്ലാത്ത സാഹചര്യത്തിൽ, മധ്യാഹ്നത്തിൽ നവമി വരുന്ന മഹാനവമി ദിവസത്തിന്റെ തലേന്നു സന്ധ്യയ്ക്കു പൂജവയ്പ് എന്നതാണു സ്വീകരിക്കേണ്ടതെന്നു കൂറ്റനാട് രാവുണ്ണിപ്പണിക്കർ അഭിപ്രായപ്പെടുന്നു. മധ്യാഹ്നത്തിൽ നവമി വരുന്നത് 4നു ചൊവ്വാഴ്ചയാണ്. അതുകൊണ്ട് നവമിയുടെ തലേന്നു സന്ധ്യയ്ക്ക്, അതായത് 3നു തിങ്കളാഴ്ച സന്ധ്യയ്ക്കാണു പൂജവയ്പ് നടത്തേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.  ദുർഗാഷ്ടമിദിവസം സന്ധ്യയ്ക്കു പൂജവയ്പ് എന്നതാണു പൊതുവേ സ്വീകരിക്കുന്ന രീതിയെന്നാണു പയ്യന്നൂരിലെ ജ്യോതിഷഗണിത പണ്ഡിതന്മാരുടെ പക്ഷം. ദുർഗാഷ്ടമി 3നു തിങ്കളാഴ്ചയായതിനാൽ പൂജവയ്പ് നടത്തേണ്ടത് അന്നാണെന്ന് അവർ പറയുന്നു.  എന്നാൽ, അസ്തമയസമയത്ത് അഷ്ടമി വരുന്നില്ലെങ്കിലും സന്ധ്യയോട് കൂടുതൽ അടുത്ത് അഷ്ടമി വരുന്നത് 2നു ഞായറാഴ്ചയാണെന്നും അതുകൊണ്ട് അന്നാണു പൂജവയ്പ് നടത്തേണ്ടതെന്നും ഒറ്റപ്പാലം പുളിയത്ത് വിജയകുമാർ ഗുപ്തൻ പറയുന്നു. 'അഷ്ടമി കൊണ്ട് പൂജവയ്പ്' എന്നു പൂർവികർ വ്യക്തമാക്കിയിട്ടുള്ളതിനാൽ പൂജവയ്പിന്റെ സമയത്ത് അഷ്ടമി നിർബന്ധമായും വേണമെന്നുണ്ടെന്നു വിജയകുമാർ ഗുപ്തൻ പറയുന്നു.  

അഷ്ടമി സന്ധ്യയ്ക്ക് ഉള്ളപ്പോഴാണു പൂജവയ്പ് നടത്തേണ്ടതെന്നു പ്രമുഖ ജ്യോതിഷ ഗണിതപണ്ഡിതനായിരുന്ന ബി.സുബ്ബരായൻ എമ്പ്രാന്തിരി എഴുതിവച്ചിട്ടുണ്ടെന്നു കേരള സർക്കാരിനു വേണ്ടി കലണ്ടറും ജ്യോതിഷഭൂഷണം പഞ്ചാംഗവും മറ്റും ഗണിക്കുന്ന ഡോ. കെ.ബാലകൃഷ്ണ വാരിയർ പറയുന്നു. സന്ധ്യ എന്നാൽ സൂര്യാസ്തമയത്തിനു ശേഷം മൂന്നേമുക്കാൽ നാഴിക വരുന്ന അർധയാമസമയമാണെന്നും ബാലകൃഷ്ണവാരിയർ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ അഷ്ടമിക്കു സന്ധ്യാബന്ധം വരുന്നത് 2നു ഞായറാഴ്ചയാണെന്നും അതിനാൽ ഞായറാഴ്ച സന്ധ്യയ്ക്കു തന്നെയാണു പൂജവയ്പ് നടത്തേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.  ഇക്കാര്യത്തിൽ കൃത്യവും വ്യക്തവുമായ ഗ്രന്ഥനിയമങ്ങൾ ഇല്ലാത്തതിനാൽ പാരമ്പര്യരീതി തുടർന്നുവരികയാണു പൊതുവേ ചെയ്യുന്നത്.  

പഠിക്കാം, പാലിക്കാം ഗണിത നിർണയവും നിർണയസിന്ധുവും
സരസ്വതീപൂജ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുള്ള ദിവസം തീരുമാനിക്കുന്നതിനു കേരളത്തിലെ പഞ്ചാംഗകർത്താക്കളും ഗണിതപണ്ഡിതന്മാരും പ്രധാനമായും ആശ്രയിക്കുന്നത് പുലിയൂർ പുരുഷോത്തമൻ നമ്പൂതിരി തയാറാക്കിയ ഗണിതനിർണയം എന്ന പുസ്തകത്തെയാണ്. ഉത്തരേന്ത്യയിൽ ആചാരപരമായ കാര്യങ്ങളുടെ ദിവസം അറിയുന്നതിനു പ്രധാനമായും ആശ്രയിക്കുന്നത് കാശിനാഥ് ശാസ്ത്രികൾ സമാഹരിച്ച ധർമസിന്ധു, കമലാകര ഭട്ടിന്റെ നിർണയസിന്ധു എന്നീ ഗ്രന്ഥങ്ങളെയാണ്.  ജനന്തദേവന്റെ സ്മൃതികൌസ്തുഭം, വൈദ്യനാഥ ദീക്ഷിതരുടെ സ്മൃതിമുക്താഫലം തുടങ്ങിയ ഗ്രന്ഥങ്ങളിലും നവരാത്രി ഉൾപ്പെടെയുള്ള ആചാരങ്ങളുടെ ദിവസനിർണയത്തെക്കുറിച്ചു പറയുന്നു. കർണാടകയിൽ കൂടുതൽ പ്രചാരമുള്ള പുരുഷാർഥചിന്താമണി എന്ന ഗ്രന്ഥത്തിലും ദിവസനിർണയത്തെക്കുറിച്ചു പറയുന്നുണ്ട്. 

ADVERTISEMENT

സരസ്വതീപൂജ ഗണിതനിർണയത്തിൽ

ഗണിതനിർണയം എന്ന പുസ്തകത്തിൽ സരസ്വതീപൂജയെക്കുറിച്ചു പറയുന്നതിങ്ങനെഃ

ഗണിതനിർണയം എന്ന പുസ്തകത്തിൽ സരസ്വതീപൂജയെക്കുറിച്ചു പറയുന്ന ഭാഗം

“വാണ്യർച്ചാശ്വിനമാസി ശുക്ലനവമീ മധ്യാഹ്നഗാ യദ്ദിനേ

മധ്യാഹ്നാന്തഗതാപരേഹ്ന്യപി തദാ തത്രാപി പൂർവേഹ്ന്യപി

വാണീ പുസ്തകധാരിണീ സവനതോ മധ്യാധിമാസോത്ര നോ

വർജ്യഃ പ്രാതരഭീഷ്ടപുസ്തകധൃതിസ്സത്യാം ദശമ്യാം തിഥൗ.....”

'ഗ്രന്ഥം വയ്ക്കുന്നത് അഷ്ടമി പകലുള്ളപ്പോൾത്തന്നെ വേണമെന്നു നിർബന്ധമുണ്ട്' എന്നു ഗണിതനിർണയത്തിലെ ഈ ശ്ലോകത്തിന്റെ വിവരണത്തിൽ പറയുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 3നു തിങ്കളാഴ്ച പൂജവയ്പ് എന്ന നിലപാട് സ്വീകരിക്കുന്നതെന്നു കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് വിശദീകരിക്കുന്നു.  മധ്യാഹ്നത്തിൽ നവമി വരുന്ന മഹാനവമി ദിവസത്തിന്റെ തലേന്നു പൂജവയ്പ് എന്നതാണു സ്വീകരിക്കാവുന്ന നിലപാട് എന്നു കൂറ്റനാട് രാവുണ്ണിപ്പണിക്കർ വിശദീകരിക്കുന്നു.  നവരാത്രിപൂജയിൽ മഹാനവമിക്കാണു പ്രാധാന്യമെന്നും അതിനെ അടിസ്ഥാനമാക്കിയാണു പൂജവയ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചയിക്കേണ്ടതെന്നും കൂറ്റനാട് രാവുണ്ണിപ്പണിക്കർ പറയുന്നു.  

“ദിനദ്വയേപി മധ്യാഹ്നവ്യാപിനീ നവമീ യദി

പൂജാ പൂർവദിനേ കാര്യാ ” എന്നും ഗണിതനിർണയത്തിൽ പറയുന്നു. രണ്ടു ദിവസം മധ്യാഹ്നത്തിൽ നവമി വരുന്നുണ്ടെങ്കിൽ തലേന്ന് പൂജ നടത്തണം എന്നർഥം.  

രാത്രിപൂജയെന്ന് സ്മൃതികൗസ്തുഭം പറയുന്നു.

അഷ്ടമിപൂജ രാത്രി നടത്തണമെന്നു ജനന്തദേവൻ സമാഹരിച്ച സ്മൃതികൗസ്തുഭം എന്ന പുസ്തകത്തിൽ പറയുന്നതായി ഭാരതപഞ്ചാംഗത്തിന്റെ ഗണിതകർത്താവ് പുളിയത്ത് വിജയകുമാർ ഗുപ്തൻ പറയുന്നു.  

“കന്യാസംസ്ഥേ രവാവിഷേ

യാ ശുക്ലാ തിഥിരഷ്ടമീ

തസ്യാം രാത്രൗ പൂജിതവ്യാ

മഹാവിഭവവിസ്തരൈഃ” എന്നു സ്മൃതികൗസ്തുഭത്തിൽ പറയുന്നു. സൂര്യൻ കന്നി രാശിയിൽ നിൽക്കുമ്പോൾ വെളുത്ത പക്ഷ അഷ്ടമി വരുന്ന രാത്രി ദേവിയെ പൂജിക്കണം എന്നർഥം. അതനുസരിച്ച് രാത്രിപൂജയ്ക്കു പ്രാധാന്യമുണ്ട്. ഞായറാഴ്ച സന്ധ്യയ്ക്കു പൂജവയ്പ് നടത്തിയാലേ രാത്രിയിലെ അഷ്ടമിപൂജ സാധ്യമാകൂ എന്നാണു വിജയകുമാർ ഗുപ്തന്റെ നിലപാട്.  

സപ്തമി തുടങ്ങി 3 ദിനം പൂജയെന്ന് ധർമസിന്ധു

കാശിനാഥ ശാസ്ത്രികളുടെ ധർമസിന്ധു എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു:

ധർമസിന്ധു എന്ന പുസ്തകത്തിൽ നിന്ന്

“അഥ സപ്തമ്യാദി ദിനത്രയേ പത്രികാപൂജനം വിഹിതം.....”

സപ്തമി മുതൽ 3 ദിവസം പത്രികാപൂജനം ചെയ്യണം എന്ന വാചകത്തെ പുസ്തകപൂജയെന്നു വ്യാഖ്യാനിച്ച് സപ്തമി മുതൽ പുസ്തകപൂജ ചെയ്യണം എന്നും ചിലർ പറയുന്നു.  

Photo Credit : AnithamRaju Yaragorla / Shutterstock.com

പത്രികാപൂജ നിർണയസിന്ധുവിൽ

കമലാകര ഭട്ട് രചിച്ച നിർണയസിന്ധു എന്ന ഗ്രന്ഥത്തിൽ പത്രികാപൂജനവിധി വിശദമായി പറയുന്നുണ്ട്. ഈ ഗ്രന്ഥത്തിൽ സപ്തമീപൂജാവിധി എന്ന ഭാഗത്തു പറയുന്നതിങ്ങനെ:

നിർണയസിന്ധു എന്ന പുസ്തകത്തിൽ നിന്ന്

“ഉത്തിഷ്ഠ പത്രികേ ദേവി സർവകല്യാണഹേതവേ

പൂജാം ഗൃഹാണ സകലാമസ്മാകം വരദാ ഭവ.”

എന്നാൽ ഇവിടെ പത്രിക എന്നതു കൊണ്ട് ഇല എന്നാണ് അർഥമാക്കുന്നത്.  

Photo Credit : Maadurgagraphic / Shutterstock.com

കൃത്യതത്വാർണവം എന്ന കാളികാപുരാണത്തിൽ പുസ്തകത്തിലുള്ള ദേവിയെ ആരാധിക്കുന്ന കാര്യവും സൂചിപ്പിക്കുന്നു:

“ലിംഗസ്ഥാം പൂജയേദ്ദേവീം മണ്ഡലസ്ഥാം തഥൈവ ച

പുസ്തകസ്ഥാം മഹാദേവീം പാവകേ പ്രതിമാസു ച.” എന്ന്.

Pooja Veppu in Panachikkad Temple

ഗണിതനിർണയം, ധർമസിന്ധു, നിർണയസിന്ധു, സ്മൃതികൗസ്തുഭം, കൃത്യതത്വാർണവം തുടങ്ങി ധാരാളം ഗ്രന്ഥങ്ങളിൽ ഇത്തരത്തിലുള്ള ധാരാളം പരാമർശങ്ങൾ ഉണ്ടെങ്കിലും പുസ്തകം പൂജയ്ക്കു വയ്ക്കേണ്ട ദിവസത്തെയോ സമയത്തെയോ കുറിച്ചു സംശയത്തിനിടയില്ലാത്ത വിധം വ്യക്തമായി ഒരിടത്തും പറയാത്തതാണു പൂജവയ്പ് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾക്കു കാരണം. അഷ്ടമി കൊണ്ട് പൂജവയ്പ്, സന്ധ്യയ്ക്ക് പൂജവയ്പ് തുടങ്ങിയ ചില ചൊല്ലുകൾ മാത്രമാണ് നമുക്കു മുന്നിലുള്ള പൊതുവേ സ്വീകാര്യമായ പ്രമാണങ്ങൾ. ഏതായാലും നവരാത്രിനാളുകളിൽ പുസ്തകപൂജ മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പാവനമായ ആചാരമാണ്. അറിവിനെ പൂജിക്കുക എന്ന ഉദാത്തസങ്കൽപമാണു പുസ്തകപൂജ.  

പൂജാ മുറിയൊരുക്കണം, പുസ്തക പൂജ ചെയ്യണം, ഭക്തിയോടെ
വളരെയേറെ ഭക്തിയോടെയും ബഹുമാനത്തോടെയും ചെയ്യുന്ന ചടങ്ങാണു പൂജവയ്പ്. പുസ്തകങ്ങൾ മാത്രമല്ല, പണിയായുധങ്ങളും പൂജയ്ക്കു വയ്ക്കും.  പൂജാമുറി വൃത്തിയാക്കി സന്ധ്യയ്ക്കു മുൻപു തന്നെ പുസ്തകങ്ങളും പണിയായുധങ്ങളും പൂജയ്ക്കായി ഒരുക്കിവയ്ക്കണം. പാഠപുസ്തകങ്ങളും രാമായണം, മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയ ആധ്യാത്മിക പുസ്തകങ്ങളുമെല്ലാം പൂജയ്ക്കു വയ്ക്കാം. വീടുകളിലെ പുസ്തകപൂജ ഗൃഹനാഥനു തന്നെ ചെയ്യാവുന്നതാണ്. അറിയാവുന്ന രീതിയിൽ വിദ്യാദേവതയെ മനസ്സിൽ ധ്യാനിച്ച് പുഷ്പാർച്ചനയും മന്ത്രാർച്ചനയും ഉൾപ്പെടെ ചെയ്താൽ പൂജയായി. മനസ്സിന്റെ സമർപ്പണമാണു പ്രധാനം.പൂജയ്ക്കൊടുവിൽ കുടുംബാംഗങ്ങളെല്ലാവരും കൂടി ദേവിക്കു മുന്നിൽ പ്രാർഥന നടത്തുകയും വേണം.  പൂജയ്ക്കു വയ്ക്കുന്ന ദിവസം സന്ധ്യയ്ക്ക് ആദ്യപൂജ ചെയ്യാം. തുടർന്നുള്ള ദിവസങ്ങളിൽ 3 നേരം പൂജ ചെയ്യണം. അതല്ലെങ്കിൽ രാവിലെയും വൈകുന്നേരവുമെങ്കിലും പൂജ വേണം.  

വിദ്യാരംഭ ദിവസമായ വിജയദശമി നാളിൽ രാവിലത്തെ പൂജയ്ക്കു ശേഷം പുസ്തകങ്ങൾ തിരിച്ചെടുക്കാം. വിജയദശമി ദിവസത്തെ പൂജ കഴിഞ്ഞ് ദേവീചൈതന്യത്തിനു മുന്നിലിരുന്ന് 'ഹരിഃ ശ്രീഗണപതയേ നമഃ' എന്നും തുടർന്ന് മലയാള അക്ഷരങ്ങളും നിലത്തെഴുതി പുസ്തകം തുറന്ന് കുറച്ചെങ്കിലും വായിച്ചതിനു ശേഷം വേണം പുസ്തകങ്ങൾ തിരിച്ചെടുക്കാൻ. 

നവരാത്രി, കേരളത്തിൽ പ്രധാനം സരസ്വതി പൂജയ്ക്ക് 
ചാന്ദ്രപക്ഷ ആശ്വിനമാസത്തിലെ വെളുത്തപക്ഷ പ്രഥമ ദിവസമാണു ശരത്കാല നവരാത്രി ആരംഭിക്കുന്നത്. പ്രഥമ മുതൽ നവമി വരെയുള്ള 9 ദിവസങ്ങൾ ദേവീപൂജയ്ക്ക് ഏറെ പ്രധാനമാണ്.  ഉത്തരേന്ത്യയിൽ ദുർഗാപൂജയ്ക്കാണു പ്രാധാന്യമെങ്കിലും കേരളത്തിൽ നവരാത്രിദിവസങ്ങളിൽ സരസ്വതീപൂജയ്ക്കാണു പ്രാധാന്യം നൽകുന്നത്. നവരാത്രിയുടെ ആദ്യത്തെ 3 ദിവസം ദുർഗയെയും അടുത്ത 3 ദിവസം മഹാലക്ഷ്മിയെയും അവസാന 3 ദിവസം സരസ്വതിയെയും ആരാധിക്കുന്ന രീതിയുമുണ്ട്.  നവരാത്രിയുടെ അവസാനത്തെ 2 ദിവസമായ ദുർഗാഷ്ടമിയും മഹാനവമിയും തുടർന്നുവരുന്ന വിജയദശമിയുമാണു കേരളത്തിൽ പ്രധാനമായി ആചരിക്കുന്നത്. ഇതിൽ ദുർഗാഷ്ടമി ദിവസം ദുർഗാദേവിയെയും മഹാനവമി ദിവസം മഹാലക്ഷ്മിയെയും വിജയദശമി ദിവസം സരസ്വതിയെയുമാണു പ്രധാനമായി ആരാധിക്കുന്നത്.  ഏതു രൂപത്തിലായാലും ദേവി ആദിപരാശക്തിയാണ്. പ്രപഞ്ചശക്തിയായ ദേവിയെ കരുത്തിന്റെ പ്രതീകമായി ദുർഗാ എന്ന ഭാവത്തിലും ഐശ്വര്യത്തിന്റെ പ്രതീകമായി ലക്ഷ്മി എന്ന ഭാവത്തിലും അറിവിന്റെ പ്രതീകമായി സരസ്വതി എന്ന ഭാവത്തിലും ആരാധിക്കുന്നു എന്നു മാത്രം. 

Content Summary: 'Pooja Veppu' in Kerala 2022, On Which Day Do We Keep Books for Pooja?