പ്രപഞ്ചത്തിൽ പ്രകാശം നിറയ്ക്കുന്ന സൂര്യഭഗവാനെ അതിരാവിലെ വന്ദിക്കണമെന്നാണ് മുതിർന്നവർ പറയുന്നത്. പ്രഭാതത്തില്‍ സൂര്യാരാധന ശീലമാക്കിയാൽ ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണർവും ഐശ്വര്യവും ലഭിക്കും. ക്ഷിപ്രപ്രസാദിയായ ഭഗവാൻ പരമശിവനാണ് ആദിത്യദേവന്റെ ദേവത. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രപഞ്ചത്തിൽ പ്രകാശം നിറയ്ക്കുന്ന സൂര്യഭഗവാനെ അതിരാവിലെ വന്ദിക്കണമെന്നാണ് മുതിർന്നവർ പറയുന്നത്. പ്രഭാതത്തില്‍ സൂര്യാരാധന ശീലമാക്കിയാൽ ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണർവും ഐശ്വര്യവും ലഭിക്കും. ക്ഷിപ്രപ്രസാദിയായ ഭഗവാൻ പരമശിവനാണ് ആദിത്യദേവന്റെ ദേവത. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാൻ സൂര്യഭജനം ഉത്തമമത്രേ. അസ്തമയശേഷം സൂര്യ പ്രീതികരമായവയൊന്നും ചെയ്യാൻ പാടില്ല.

Photo Credit : :Mousumi Tewari / istockphoto.com
ADVERTISEMENT

ത്രിമൂർത്തീചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യവും പ്രഭാതത്തിൽ  ആരാധിച്ചാൽ ജീവിതപ്രശ്നങ്ങളെ എരിച്ചു കളയാൻ സാധിക്കും എന്നാണ് വിശ്വാസം.സൂര്യാരാധനയിൽ പ്രധാനമാണ് സൂര്യ ഗായത്രി ജപിച്ചു ഭഗവാന് ജലം സമർപ്പിക്കുന്നത്.  ചെമ്പു പാത്രത്തിൽ ജലം നിറച്ചു സമർപ്പിക്കുന്നത് അത്യുത്തമം. ചില ചിട്ടകൾ പാലിച്ചുവേണം ജലം സമർപ്പിക്കേണ്ടത് . അതിനായി സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗായത്രി മന്ത്രം കുറഞ്ഞത് പത്തു തവണ ജപിക്കുക.

ഗായത്രി മന്ത്രം

ADVERTISEMENT

‘ഓം ഭൂർ ഭുവഃ സ്വഃ 

തത് സവിതുർ വരേണ്യം

ഭർഗോ ദേവസ്യ ധീമഹി 

ധിയോ യോ നഃ പ്രചോദയാത്  

ADVERTISEMENT

തുറസ്സായ സ്ഥലത്തു സൂര്യനഭിമുഖമായി നിന്ന് പാത്രത്തിൽ നിന്ന് മൂന്നു തവണ ജലം വലതു കൈകുമ്പിലൂടെ ഭൂമിയിലേക്കു സമർപ്പിക്കുക. ഓരോ തവണ സമർപ്പിക്കുമ്പോളും സൂര്യ ഗായത്രി ജപിക്കുക. 

സൂര്യ ഗായത്രി

ഓം ആദിത്യായ വിദ്മഹേ

സഹസ്ര കിരണായ ധീമഹി

തന്നോ സൂര്യ പ്രചോദയാത്  

ശേഷം ഇരുകൈകളിലും ജലം നിറച്ച പാത്രം പിടിച്ചു സൂര്യപ്രീതികരമായ മന്ത്രങ്ങൾ ചൊല്ലി ഭഗവാനെ വണങ്ങി 'ഓം സൂര്യായ നമ:' എന്ന് ജപിച്ചുകൊണ്ടു ജലം സമർപ്പിക്കുക. സമർപ്പിക്കുമ്പോൾ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഒന്ന് കൈകകൾ സമാന്തരമായി ഉയർത്തി പിടിച്ചുവേണം ജലം സമർപ്പിക്കാൻ , രണ്ട് ജലം പതിക്കുന്നത് വൃത്തിയുള്ള സ്ഥലത്തേക്ക് ആവണം. അശുദ്ധി ഒന്നും പാടില്ല. കൂടാതെ ഈ ജലം തുളസിച്ചുവട്ടിലേക്കാവരുതെന്നും പറയപ്പെടുന്നു.

സൂര്യപ്രീതികരമായ മന്ത്രങ്ങൾ 

1. സൂര്യോദയ ശ്ലോകം

പ്രഭാതത്തിൽ ഭഗവാനെ സൂര്യോദയ ശ്ലോകം ചൊല്ലി പ്രാർഥിച്ചാൽ ജീവിതം മംഗളമാകും എന്നാണ്  വിശ്വാസം

ബ്രഹ്മസ്വരൂപമുദയേ

മധ്യാഹ്നേതു മഹേശ്വരം

സായം  കാലേ  സദാ വിഷ്ണു:

ത്രിമൂർത്തിശ്ച  ദിവാകര:

2. സൂര്യസ്തോത്രം

ഈ മന്ത്രജപത്തിലൂടെ ത്വക്കുരോഗം ,നേത്രരോഗം ,അസ്ഥിസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കു ശമനമുണ്ടാകുമെന്നാണ് വിശ്വാസം.

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം

തമോരിം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം

3. ആദിത്യഹൃദയം

ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ഒരു ഭാഗമാണ് ആദിത്യഹൃദയം.  ശത്രുക്ഷയം വരുത്തുന്നതിനായി  അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച മന്ത്രമാണിത് . ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ ലഭിക്കുമെന്നാണ്  സ്തോത്രത്തിന്റെ ഫലശ്രുതി.

സന്താപനാശകരായ നമോനമഃ

അന്ധകാരാന്തകരായ നമോനമഃ

ചിന്താമണേ! ചിദാനന്ദായ തേ നമഃ

നീഹാരനാശകരായ നമോനമഃ

മോഹവിനാശകരായ നമോനമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാംകാന്തിരൂപായ തേ നമഃ

സ്ഥാവരജംഗമാചാര്യായ തേ നമഃ

ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ

സത്വപ്രധാനായ തത്ത്വായ തേ നമഃ

സത്യസ്വരൂപായ നിത്യം നമോ നമഃ 

English Summary : Significance of Offering Water to Sun