തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശൃംഗപുരം മഹാദേവ ക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാദേവനാണ്. കിഴക്ക് ദർശനം നൽകി കുടികൊള്ളുന്ന ഈ ക്ഷേത്രം രണ്ടാം ചേരരാജവംശക്കാലത്ത് രാജരാജശേഖരനാൽ നിർമ്മിക്കപ്പെട്ടതാണ്. നിരവധി

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശൃംഗപുരം മഹാദേവ ക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാദേവനാണ്. കിഴക്ക് ദർശനം നൽകി കുടികൊള്ളുന്ന ഈ ക്ഷേത്രം രണ്ടാം ചേരരാജവംശക്കാലത്ത് രാജരാജശേഖരനാൽ നിർമ്മിക്കപ്പെട്ടതാണ്. നിരവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശൃംഗപുരം മഹാദേവ ക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാദേവനാണ്. കിഴക്ക് ദർശനം നൽകി കുടികൊള്ളുന്ന ഈ ക്ഷേത്രം രണ്ടാം ചേരരാജവംശക്കാലത്ത് രാജരാജശേഖരനാൽ നിർമ്മിക്കപ്പെട്ടതാണ്. നിരവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

Sringapuram-Mahadeva-Temple-08
ദേവി കൂടെയില്ലാത്ത അപൂർവ ശിവ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിൽ

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശൃംഗപുരം മഹാദേവ ക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാദേവനാണ്. കിഴക്ക് ദർശനം നൽകി കുടികൊള്ളുന്ന ഈ ക്ഷേത്രം രണ്ടാം ചേരരാജവംശക്കാലത്ത് രാജരാജശേഖരനാൽ നിർമ്മിക്കപ്പെട്ടതാണ്. 

Sringapuram-Mahadeva-Temple-10
കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന നാലു തളികളിൽ ഒന്നാണിത്.
ADVERTISEMENT

 

ഇവിടെ ഏഴ് സ്വയംവരം പൂജ നടത്തിയാൽ വിവാഹം പെട്ടെന്ന് നടക്കും എന്നാണ് വിശ്വാസം

നിരവധി ഐതിഹ്യങ്ങളുടെ പിൻബലമുള്ള മഹാക്ഷേത്രമാണിത്. അതിൽ ഒന്ന് പരശുരാമൻ പ്രതിഷ്ഠനടത്തിയെന്നാണ്. ദശരഥമഹാരാജാവ് പുത്ര ലാഭത്തിനായി ഋഷ്യ ശൃംഗന്റെ കാർമ്മികത്വത്തിൽ പുത്രകാമേഷ്ടിയാഗം നടത്തിയതിന് ശേഷമാണ് ശ്രീരാമനുൾപ്പടെയുള്ള ആൺമക്കൾ ഉണ്ടായത് എന്ന് രാമായണത്തിൽ വിവരിക്കുന്നു. ത്രേതായുഗത്തിൽ ആ ഋഷ്യ ശ്രൃംഗ മഹർഷി പ്രതിഷ്ഠിച്ചതാണീ ക്ഷേത്രം എന്നാണ് രണ്ടാമത്തെ ഐതിഹ്യം. ഋഷ്യശൃംഗ പുരമാണ്  ശൃംഗപുരമായതത്രേ. 

രുദ്രാഭിഷേകം, ക്ഷീര ധാര,1001 കുടം ധാര, ജലധാര, കളഭാഭിഷേകം, ഇടിച്ചു പിഴിഞ്ഞു പായസം തുടങ്ങിയവയാണ് വിശേഷ വഴിപാടുകൾ.

 

ശാന്തഭാവത്തിൽ ഇരിക്കുന്ന ശിവനാണിവിടെ എന്നു പറയപ്പെടുന്നു

ദക്ഷയാഗം കഴിഞ്ഞ് സതീപരിത്യാഗത്താൽ കോപിഷ്ഠനായ ശിവൻ ദക്ഷനെ വധിക്കുകയും തുടർന്ന് കോപമടങ്ങിയ ശേഷം അദ്ദേഹത്തെ പുനരുജ്ജീവിപ്പിച്ച ശേഷം ശാന്തനായ ഭാവത്തിൽ ഇരിക്കുന്ന ശിവനാണിവിടെ എന്നും പറയപ്പെടുന്നു. ദേവി കൂടെയില്ലാത്ത അപൂർവം ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ എന്നത് തന്നെ വലിയ പ്രത്യേകതയാണ്. ഏതാണ്ട് രണ്ട് നൂറ്റാണ്ടു മുമ്പ് ഉണ്ടായ അഗ്നി ബാധയിൽ ശിവലിംഗത്തിന് ചിന്നൽ ഉണ്ടായതിനെ തുടർന്ന് മൂന്നടിയോളം ഉയരമുള്ള ശിവലിംഗം ഓട് വാർത്ത് പൊതിഞ്ഞിരിക്കുകയാണ്. ശിവരാത്രി യാണ്  പ്രധാന ഉല്‍സവം. 

ശിവലിംഗത്തിന് ചിന്നൽ ഉണ്ടായതിനെ തുടർന്ന് മൂന്നടിയോളം ഉയരമുള്ള ശിവലിംഗം ഓട് വാർത്ത് പൊതിഞ്ഞിരിക്കുകയാണ്.
ADVERTISEMENT

 

തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലാണ് ശൃംഗപുരം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

ചേരമാൻ പെരുമാക്കന്മാരുടെ കാലത്ത് ഭരണ സൗകര്യത്തിനായി കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന നാലു തളികളിൽ ഒന്നാണിത്. മറ്റു മൂന്നു തളികൾ നെടിയതളി, കീഴ്ത്തളി, മേൽത്തളി എന്നിവയായിരുന്നു. ഈ തളികളോട് ചേർന്ന് ശിവക്ഷേത്രവും അന്ന് നിലനിന്നിരുന്നു. കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും 'തളി 'എന്ന് അറിയപ്പെട്ടിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചർച്ചാവേദി എന്നും വിളിച്ചിരുന്നു .മേൽത്തളിലോപിച്ചാണ് 'മേത്തല' എന്ന നാമം ഉരുത്തിരി ഞ്ഞതെന്നും വിശ്വസിക്കുന്നു. 

ഋഷ്യശൃംഗപുരമാണ് പിന്നീട് ശൃംഗപുരമായതത്രേ എന്നാണ് ഐതീഹ്യം

 

ചേരരാജാക്കന്മാർ മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്നപ്പോൾ ശൃംഗപുരം ക്ഷേത്രം ഭരണത്തിന്റെ സിരാകേന്ദ്രമായിരുന്നു. അന്നത്തെ ശാസനങ്ങൾ പലതും ക്ഷേത്രത്തിൽ നിന്നും മലയാളത്തിനു മുതൽക്കൂട്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊടുങ്ങല്ലൂർ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത് ക്ഷേത്രത്തിന്  സമീപത്തായിരുന്നു. ആ കാലത്താണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നുകരുതുന്നു. കിഴക്കുദർശനമായി പരമശിവൻ കുടികൊള്ളുന്നു. വിസ്താരമേറിയ ക്ഷേത്ര മൈതാനത്തിലാണ് ക്ഷേത്രം . 

ADVERTISEMENT

 

ഇവിടുത്തെ നാലമ്പലം വിസ്താരമേറിയതാണ്. നമസ്കാര മണ്ഡപം ഇല്ല. നാലമ്പലത്തിന്റെ തെക്കുകിഴക്കു വശത്ത് തിടപ്പള്ളി. കിഴക്കേ അമ്പലവട്ടത്തോട് ചേർന്ന് ബലിക്കൽപ്പുരയും കാണാം. വലിയബലിക്കല്ല് അവിടെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൽചിരാതുകൾ നിറഞ്ഞ നാലമ്പലഭിത്തിയും അഴികളാൽ സമ്പന്നമായ ബലിക്കൽപ്പുരയും മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. 

 

ചിങ്ങമാസത്തിലെ തിരുവോണം, കന്നി തുലാം മാസത്തിലെ നവരാത്രി, വൃശ്ചികത്തിലെ മണ്ഡലകാലം, ധനുവിലെ തിരുവാതിരയും പത്താമുദയവും കുംഭത്തിലെ അമാവാസിക്ക് ആറാട്ടോടെ അവസാനിക്കുന്ന എട്ടു ദിവസം നീണ്ട ഉത്സവം ഭംഗിയായി ആഘോഷിക്കുന്നു. മേട വിഷുവും വിശേഷമാണ്. കർക്കടകത്തിൽ ദിവസവും ഗണപതി ഹോമവും ഭഗവതി സേവയും നടക്കുന്നു. രുദ്രാഭിഷേകം, ക്ഷീര ധാര,1001 കുടം ധാര, ജലധാര, കളഭാഭിഷേകം, ഇടിച്ചു പിഴിഞ്ഞു പായസം തുടങ്ങിയവയാണ് വിശേഷ വഴിപാടുകൾ. 

 

ഇവിടെ ഏഴ് സ്വയംവരം പൂജ നടത്തിയാൽ വിവാഹം പെട്ടെന്ന് നടക്കും എന്നാണ് വിശ്വാസം. രാവിലെ 5ന് നട തുറന്ന് 9.45ന് അടയ്ക്കും. വൈകീട്ട് 5ന് നടതുറന്ന് 8ന് അടയ്ക്കും. കൊടുങ്ങല്ലൂര്‍ പറവൂര്‍ റൂട്ടില്‍ കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് എളുപ്പം എത്താം. ദേശീയപാത17നോട് ചേർന്നാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. താമരശ്ശേരി മേയ്ക്കാട്ട് മന പൊയ്യ ശങ്കരൻ നമ്പൂതിരിപ്പാട് ആണ് ക്ഷേത്രം തന്ത്രി. മുസ്സരീസ് പൈതൃക പദ്ധതിയിൽ ഉൾപ്പെട്ട ഈ ക്ഷേത്രം ഇപ്പോൾ കൊച്ചി ദേവസ്വം ബോർഡിന് കീഴിൽ ആണ് . ഫോൺ:9946556898


ലേഖകൻ 
   

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

 

Content Summary : Significance of Sringapuram Mahadeva Temple

 

Show comments