മംഗല്യ ഭാഗ്യത്തിനായി തലശ്ശേരി ജഗന്നാഥ ക്ഷേത്ര ദർശനം
Mail This Article
കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രം. പരമശിവനാണ് ഇവിടെ പ്രതിഷ്ഠ. ഗണപതിയും സുബ്രഹ്മണ്യനും ഉപദേവന്മാരാണ്. ഇവിടെ വന്നു പ്രാർഥിച്ചാൽ വിവാഹം പെട്ടെന്ന് നടക്കും എന്നാണ് വിശ്വാസം.
കുംഭമാസത്തിലെ ശിവരാത്രി, മകരത്തിലെ തൈപ്പൂയം എന്നിവ പ്രധാനമാണ്. കുംഭം ഒന്നിനാണു പ്രതിഷ്ഠാദിനം. കുംഭത്തിൽ പുണർതം നാൾ മുതൽ 8 ദിവസം നീളുന്ന ഉൽസവം. സ്കന്ദ സൃഷ്ടി കാർത്തിക മഹോത്സവം പ്രതിഷ്ഠാദിനം ഭാഗവത സപ്താഹ യജ്ഞം തുടങ്ങിയവ ഇവിടെ കൊണ്ടാടുന്നു.
വിവാഹം പെട്ടെന്ന് നടക്കാനും പിരിഞ്ഞു പോയ പങ്കാളി തിരിച്ചുവരാനും വിശേഷാൽ നടത്തുന്ന ബാണേശി ഹോമം തുടങ്ങി സ്വയം വരപൂജ , ഉമാമഹേശ്വരപൂജ, മഹാഗണപതി ഹവനം, മൃത്യുഞ്ജയ ഹോമം എന്നിവയൊക്കെ ഇവിടെ നടക്കുന്നു.
രാവിലെ അഞ്ചു മുതൽ 12 മണി വരെയും വൈകിട്ട് 5 മുതൽ 8.30 വരെയും നട തുറന്നിരിക്കും.
കൊട്ടിയൂർ ക്ഷേത്രത്തിലെ പോലെ ഇവിടെ ഇളനീർ വെപ്പ് 1908ൽ മേയ് 24ന് ,ശ്രീനാരായണ ഗുരു നിർദേശിച്ചത് അനുസരിച്ച് ആരംഭിച്ചത്. ഇന്നും ഈ ചടങ്ങ് ഇവിടെ നടക്കുന്നു. മൂർക്കോത്ത് കുമാരന്റെ ശ്രമഫലമായി 1924ൽ, ഗുരുദേവന്റെ സാന്നിധ്യത്തിൽ ഈ ക്ഷേത്രം ഹരിജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇവിടെ അബ്രാഹ്മണരാണ് പൂജാകർമ്മങ്ങൾ നിർവ്വഹിക്കുന്നത്. വിവിധ മതസ്ഥർ തമ്മിലുള്ള വിവാഹങ്ങളും ഇവിടെ നടത്തപ്പെടുന്നു . ക്ഷേത്രത്തിനു സമീപം തന്നെ മനോഹരമായ ഒരു വലിയ ചിറ ഉണ്ട്.
അതിനടുത്തായി ഒരു ചെറിയ മ്യൂസിയവും കല്യാണമണ്ഡപവും കാണാം. ശ്രീനാരായണ ഗുരു ജീവിച്ചിരുന്ന കാലത്ത് നിർമ്മിച്ച അദ്ദേഹത്തിന്റെ ഒരു പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ശ്രീ ജ്ഞാനോദയ യോഗത്തിന്റെ നേതൃത്വത്തിൽ ആണ് ഈ ക്ഷേത്രം പ്രവർത്തിക്കുന്നത്.
ഫോൺ:0490 2342341,2344240,9778366793
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337
Content Summary : Significance of Thalassery Jagannath Temple