പത്തനംതിട്ടയിൽ നിന്നും ഏകദേശം എട്ടു കിലോ മീറ്റർ ദൂരത്തായി മലമടക്കുകളെ അനുസ്മരിപ്പിക്കുന്ന കുന്നിൻ ചരിവിലൂടെ സഞ്ചരിച്ചാൽ അഭയവരദായിനിയും ശക്തിസ്വരൂപിണിയുമായ മലയാലപ്പുഴ ദേവി ക്ഷേത്രത്തിലെത്താം. ശബരിമലയിൽ എത്തുന്ന പല ഭക്തരും മടക്കയാത്രയിൽ മലയാലപ്പുഴയിൽ വന്ന് ദേവിയെക്കണ്ട് അനുഗ്രഹം നേടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ടയിൽ നിന്നും ഏകദേശം എട്ടു കിലോ മീറ്റർ ദൂരത്തായി മലമടക്കുകളെ അനുസ്മരിപ്പിക്കുന്ന കുന്നിൻ ചരിവിലൂടെ സഞ്ചരിച്ചാൽ അഭയവരദായിനിയും ശക്തിസ്വരൂപിണിയുമായ മലയാലപ്പുഴ ദേവി ക്ഷേത്രത്തിലെത്താം. ശബരിമലയിൽ എത്തുന്ന പല ഭക്തരും മടക്കയാത്രയിൽ മലയാലപ്പുഴയിൽ വന്ന് ദേവിയെക്കണ്ട് അനുഗ്രഹം നേടിയാണ് മടങ്ങുന്നത്.

ADVERTISEMENT

ദേവീക്ഷേത്രത്തിന്റെ വടക്കു കിഴക്കു ഭാഗത്തായിട്ടാണ് ശ്രീപരമേശ്വര സാന്നിധ്യത്തിന്റെ പ്രതീകമായ ശിവലിംഗത്തിന്റെ സ്ഥാനം. ഈ ശിവലിംഗം സ്വയംഭൂവാണെന്നാണ് ഐതിഹ്യം. പണ്ട് ക്ഷേത്രത്തിന്റെ തിരുമുറ്റം ക്ഷേത്രജീവനക്കാരിൽ ഒരാള്‍ വൃത്തിയാക്കുന്നതിനിടെ കൈയ്യിലുണ്ടായിരുന്ന മൺവെട്ടി ഒരു കറുത്ത ശിലയിൽ ഉടക്കിയപ്പോൾ അതിൽ നിന്നും രക്തം ചിന്തിയത്രേ . ഇതു കണ്ട ഭക്തർക്ക് അത്ഭുതവും പരിഭ്രാന്തിയുമുണ്ടായി. പ്രശ്നം വച്ചു നോക്കിയപ്പോൾ കറുത്ത ശില ശിവലിംഗമാണെന്നും താന്ത്രികവിധി പ്രകാരം ശുദ്ധകലശം ചെയ്ത് പൂജ നടത്തണമെന്നുമായിരുന്നു വിധി.

ആ ശിവലിംഗം ക്രമേണ വളർന്നു വരുന്നതായും ക്ഷേത്ര ശാന്തിക്കാരിൽ നിന്നും ഭക്തരിൽ നിന്നും അറിയുവാൻ സാധിച്ചു. ശിവലിംഗത്തിനു സമീപമായി സ്ഥിതി ചെയ്യുന്ന കണിക്കൊന്ന മറ്റൊരു ഭക്തിനിർഭരമായ കാഴ്ചയാണ്. ഋതുഭേദങ്ങൾക്കു വഴങ്ങാതെ ഈ കണിക്കൊന്ന പുഷ്പാർച്ചനയെന്നവണ്ണം പ്രതിഷ്ഠയിൽ പൂക്കളായി അലങ്കരിക്കുന്നു. ഈ കണിക്കൊന്നയ്ക്ക് ശിവലിംഗത്തിന്റെയത്രയും പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.

ADVERTISEMENT

കൊടിയ വേനൽ‍ക്കാലത്ത് കുടിവെള്ളത്തിനുപോലും പ്രയാസമനുഭവിക്കുമ്പോൾ ഗ്രാമവാസികൾ ആയിരക്കണക്കിന് കരിക്കുകൾ ശേഖരിച്ച് ശിവലിംഗത്തിൽ ഇളനീർധാര നടത്തുക പതിവുണ്ട്. മഹാദേവൻ ഈ അഭിഷേകമേറ്റുവാങ്ങിയതിനു ശേഷം മണിക്കൂറുകൾക്കകം അന്തരീക്ഷം മേഘാവൃതമാവുകയും മഴ പെയ്യുകയും ചെയ്യാറുണ്ടത്രേ.

മലയാലപ്പുഴ ക്ഷേത്രം ഫോൺ  : 0468-2300260

ADVERTISEMENT

ലേഖകൻ 

സുനിൽ വല്ലത്ത്

9447415140

Content Summary : Significance of Malayalappuzha Bhagavathy Temple