കെട്ടുകഥകളാലും ചരിത്രസംഭവങ്ങളാലും ഏറെ സമ്പന്നമാണ് കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങൾ. തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രവും പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയും മൃദംഗശൈലേശ്വരി ക്ഷേത്രവും തലശ്ശേരി ജഗന്നാഥ ക്ഷേത്രവുമെല്ലാം ഇത്തരത്തിൽ നാടിന്റെ കഥകളോട് ഭാഗമായ ക്ഷേത്രങ്ങളാണ്.

കെട്ടുകഥകളാലും ചരിത്രസംഭവങ്ങളാലും ഏറെ സമ്പന്നമാണ് കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങൾ. തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രവും പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയും മൃദംഗശൈലേശ്വരി ക്ഷേത്രവും തലശ്ശേരി ജഗന്നാഥ ക്ഷേത്രവുമെല്ലാം ഇത്തരത്തിൽ നാടിന്റെ കഥകളോട് ഭാഗമായ ക്ഷേത്രങ്ങളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെട്ടുകഥകളാലും ചരിത്രസംഭവങ്ങളാലും ഏറെ സമ്പന്നമാണ് കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങൾ. തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രവും പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയും മൃദംഗശൈലേശ്വരി ക്ഷേത്രവും തലശ്ശേരി ജഗന്നാഥ ക്ഷേത്രവുമെല്ലാം ഇത്തരത്തിൽ നാടിന്റെ കഥകളോട് ഭാഗമായ ക്ഷേത്രങ്ങളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെട്ടുകഥകളാലും ചരിത്രസംഭവങ്ങളാലും ഏറെ സമ്പന്നമാണ് കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങൾ. തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രവും പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയും മൃദംഗശൈലേശ്വരി ക്ഷേത്രവും തലശ്ശേരി ജഗന്നാഥ ക്ഷേത്രവുമെല്ലാം ഇത്തരത്തിൽ നാടിന്റെ കഥകളോട് ഭാഗമായ ക്ഷേത്രങ്ങളാണ്. അത്തരത്തിൽ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് തലശ്ശേരി കതിരൂരിലെ സൂര്യനാരായണ ക്ഷേത്രം.

ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ സൂര്യഭഗവാന്റെ അനുഗ്രഹത്താൽ സൂര്യദശാകാലം നന്നാവുമെന്നും ജാതകത്തിലെ മറ്റു ഗ്രഹദോഷങ്ങൾ അകലുമെന്നും വിശ്വാസമുണ്ട്.

 

ADVERTISEMENT

കതിരവന്റെ ഊര്

സൂര്യനും മഹാവിഷ്ണുവും കൂടിച്ചേർന്ന അത്യപൂർവ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിൽ

കതിരവൻ അഥവാ സൂര്യന്റെ ഊര് ആണ് കതിരൂർ ആയത് എന്നാണ് വിശ്വാസം. കതിരവപുരം ആയിരുന്നു ആദ്യ സ്ഥലനാമം എന്നൊരു വിശ്വാസം ഇവിടെയുണ്ട്.

 

രാമ–രാവണ യുദ്ധവുമായി ബന്ധപ്പെടുത്തിയാണ് ക്ഷേത്രപ്രതിഷ്ഠാ കഥയുള്ളത്

ശ്രീരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രം

ADVERTISEMENT

ശ്രീരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. രാമ–രാവണ യുദ്ധവുമായി ബന്ധപ്പെടുത്തിയാണ് ക്ഷേത്രപ്രതിഷ്ഠാ കഥയുള്ളത്. സീതാദേവിയെ അന്വേഷിച്ച് രാവണ നിഗ്രഹത്തിനായി ലങ്കയിലേക്ക് പോകുംവഴി ശ്രീരാമന് ഇവിടെ വെച്ചാണ് അഗസ്ത്യമുനി സൂര്യദേവനെ പ്രകീർത്തിച്ചുള്ള ആദിത്യ ഹൃദയമന്ത്രം പകർന്നു നൽകിയതെന്നാണ് വിശ്വാസം. യുദ്ധത്തിനിടയിൽ രാവണനെ വധിക്കും മുമ്പ് ആദിത്യഹൃദയമന്ത്രം രാമൻ മൂന്നുതവണ ജപിക്കുകയും രാവണനെ എളുപ്പത്തിൽ കീഴടക്കുകയും ചെയ്തുവത്രെ. പിന്നീട് തിരികെ വരുംവഴി രാമൻ ഇവിടെയെത്തി സൂര്യപ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വാസം.

നവഗ്രഹങ്ങളുടെ നാഥനായ ആദിത്യന്‍ പൂർണ ചൈതന്യത്തോടുകൂടി ഇവിടെ കുടികൊള്ളുന്നു

 

മറ്റൊരു കഥ

മറ്റൊരു വിശ്വാസമനുസരിച്ച് ലങ്കയിൽ യുദ്ധത്തിനു പോകും വഴി രാമൻ പെരളശ്ശേരിയിലും മകേരിയിലും സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കുകയുണ്ടായി. ഇതറിഞ്ഞ കതിരൂരിലെ ഭക്തർ രാമനെ പ്രീതിപ്പെടുത്തുവാനായി പ്രാർഥനയും തപസ്സും ആരംഭിച്ചു. തപസ്സിൽ പ്രസാദിച്ച ശ്രീരാമൻ കതിരൂരിലെത്തി അവരെ അനുഗ്രഹിച്ചു. ശ്രീരാമന് അവിടെ സൂര്യന്റെ സാന്നിധ്യം അനുഭവപ്പെടുകയും അങ്ങനെ രാമൻ കതിരൂരിൽ സൂര്യനാരായണ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.

ADVERTISEMENT

 

കതിരവൻ അഥവാ സൂര്യന്റെ ഊര് ആണ് കതിരൂർ ആയത് എന്നാണ് വിശ്വാസം.

സൂര്യന്റെ അനുഗ്രഹം തേടി വിശ്വാസികൾ

ധാരാളം വിശ്വാസികൾ എത്തിച്ചേരുന്ന ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ സൂര്യഭഗവാന്റെ അനുഗ്രഹം ലഭിക്കുമെന്നും സൂര്യദശാകാലം നന്നാവുമെന്നും ജാതകത്തിലെ മറ്റു ഗ്രഹദോഷങ്ങൾ അകലുമെന്നും വിശ്വാസമുണ്ട്.

 

നവഗ്രഹപൂജ

ഈ ക്ഷേത്രത്തിൽ വെച്ചാണ് അഗസ്ത്യമുനി ശ്രീരാമന് സൂര്യദേവനെ പ്രകീർത്തിച്ചുള്ള ആദിത്യ ഹൃദയമന്ത്രം പകർന്നു നൽകിയതെന്നാണ് വിശ്വാസം

നവഗ്രഹങ്ങളുടെ നാഥനായ ആദിത്യന്‍ പൂർണ ചൈതന്യത്തോടുകൂടി കുടികൊള്ളുന്നു. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച നടക്കുന്ന നവഗ്രഹപൂജയ്ക്ക് അനവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്താറുള്ളത്.

 

സ്വയംവരപൂജ

മംഗല്യഭാഗ്യത്തിനായി വിശ്വാസികൾ ആശ്രയിക്കുന്ന ക്ഷേത്രമാണ്. എല്ലാ തിങ്കളാഴ്ചകളിലും ഇവിടെ സ്വയംവരപൂജ നടക്കുന്നുണ്ട്. വിവാഹതടസ്സം നേരിടുന്നവരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരും സ്വയംവരപൂജയിൽ പങ്കെടുത്ത് പ്രാർഥിച്ചാൽ ഫലം ഉടൻ ഉണ്ടാകുമെന്നാണ് വിശ്വാസം.

കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിലെ ക്ഷേത്രക്കുളം

 

ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ശ്രേഷ്ഠതയും പ്രത്യേകതയും

വിഷ്ണു സങ്കൽപ്പത്തില്‍ സൂര്യനാരായണനും ശിവസങ്കൽപ്പത്തില്‍ മാർത്താണ്ഡശിവനും ദേവീ സങ്കൽപ്പത്തിൽ ഗായത്രിയുമാണ് ഇവിടുത്തെ സൂര്യദേവനെന്നാണ് വിശ്വാസം. സൂര്യനും മഹാവിഷ്ണുവും കൂടിച്ചേർന്ന അത്യപൂർവ പ്രതിഷ്ഠയാണ് ഇത്. ഉപദേവതകളായി ശ്രീപരമേശ്വരനും ശ്രീഗണപതിയും ഉണ്ട്.

 

ദർശന സമയം

രാവിലെ 5 മുതൽ 11 വരെ

വൈകുന്നേരം 5 മുതൽ 7.45 വരെ

 

ക്ഷേത്രത്തിലെത്താൻ

കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കു സമീപമാണ് ക്ഷേത്രമുള്ളത്. തലശ്ശേരിയിൽ നിന്നും കതിരൂരിലെത്താൻ 6 കിലോമീറ്റർ ദൂരം. തലശ്ശേരി കൂർഗ് അന്തർ സംസ്ഥാനപാതയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 

ക്ഷേത്രത്തിന്റെ ഫോൺ നമ്പറുകൾ

0490 – 2305222

90194 60250

95444 23952

94476 47089

 

ലേഖകൻ 

സുനിൽ വല്ലത്ത്

Ph:94474 15140