കുഞ്ഞുന്നാളിലെ വീരനായകൻ! മുതിരുമ്പോഴും വളരുന്നതേയുള്ളൂ ഹനുമാനോടുള്ള വീരാരാധന!! പിറന്നുവീണപ്പോൾതന്നെ, ചുവന്ന പഴമെന്നു കരുതി സൂര്യനെ പിടിക്കാനുള്ള ചാട്ടം. അതു സാധിച്ചേക്കുമെന്നു ഭയന്നാണ് പ്രപഞ്ചരക്ഷയ്ക്കായി ഇന്ദ്രൻ വായൂതനയനു നേരെ വജ്രായുധം പ്രയോഗിച്ചത്. ഹനുവിൽ ആയുധമേറ്റ മകന്റെ ദുരവസ്ഥയിൽ നിശ്ചലനായ വായുഭഗവാനെ സമാധാനിപ്പിച്ച്, ഹനുമാന് ചിരഞ്ജീവി വരം നൽകിയല്ലോ ത്രിമൂർത്തികൾ! എല്ലാറ്റിനെയും നിസ്സാരമെന്നു നിനച്ചുള്ള ഹനുമാന്റെ ജൈത്രയാത്ര ഭക്തഹൃദയങ്ങളെ കീഴടക്കിത്തുടങ്ങുകയാണിവിടെ. സീതാന്വേഷണത്തിനിറങ്ങിയ രാമലക്ഷ്മണന്മാരെ ദൂരെക്കാണുമ്പോൾ ഋശ്യമൂകാചലത്തിൽ ആശങ്കാകുലനാകുന്ന സുഗ്രീവൻ, അപരിചിതർ ആരെന്നറിഞ്ഞുവരാൻ തന്റെ നാലു മന്ത്രിമാരിൽ ഹനുമാനെയാണ് ആശ്രയിക്കുന്നത്. അദ്ദേഹത്തിന്റെ വാക്സാമർഥ്യത്തിലും നയചാതുരിയിലും അത്രമേൽ വിശ്വാസമുണ്ട് അരചന്. വജ്രകാന്തിയുള്ള വാക്കുകൾ, വ്യാകരണം ശുദ്ധം, സ്വരം മധുരം; ശ്രീരാമചന്ദ്രൻ പോലും അതിശയിച്ചുപോകുന്നു. ലോകത്തെ ഏറ്റവും ദൃഢമായ ആത്മബന്ധങ്ങളിലൊന്നിന്റെ തുടക്കം. പ്രപഞ്ചത്തിന്റെ വ്യാകരണം നിർണയിക്കുന്ന സൂര്യദേവനിൽനിന്നു വ്യാകരണശാസ്ത്രം പഠിച്ചയാളാണ് ഹനുമാൻ. തികഞ്ഞ സംഗീതകാരൻ. ബാലിവധത്തിനുശേഷം സുഗ്രീവൻ തന്റെ കടമ മറക്കുകയാണോ എന്ന് സൂചിപ്പിക്കാൻ മടികാണിക്കാത്ത ഉത്തമസചിവനാണ് ഹനുമാൻ. ഇക്കാര്യത്തിൽ സുഗ്രീവനോടുള്ള ലക്ഷ്മണന്റെ കോപം ശമിപ്പിക്കുന്നതും മറ്റാരുമല്ല. സമുദ്രലംഘന ചിന്താവേളയിൽ അംഗദൻ ഉൾപ്പെടെ ഓരോരുത്തരും തങ്ങളാൽ എത്ര സാധ്യമെന്നറിയിക്കുമ്പോഴും ഹനുമാൻ മൗനത്തിലാണ്. അദ്ദേഹത്തിന്റെ വീര്യം ജ്വലിപ്പിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നു ജാംബവാൻ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുന്നാളിലെ വീരനായകൻ! മുതിരുമ്പോഴും വളരുന്നതേയുള്ളൂ ഹനൂമാനോടുള്ള വീരാരാധന!! പിറന്നുവീണപ്പോൾതന്നെ, ചുവന്ന പഴമെന്നു കരുതി സൂര്യനെ പിടിക്കാനുള്ള ചാട്ടം. അതു സാധിച്ചേക്കുമെന്നു ഭയന്നാണ് പ്രപഞ്ചരക്ഷയ്ക്കായി ഇന്ദ്രൻ വായൂതനയനു നേരെ വജ്രായുധം പ്രയോഗിച്ചത്. ഹനൂവിൽ ആയുധമേറ്റ മകന്റെ ദുരവസ്ഥയിൽ നിശ്ചലനായ വായുഭഗവാനെ സമാധാനിപ്പിച്ച്, ഹനൂമാന് ചിരഞ്ജീവി വരം നൽകിയല്ലോ ത്രിമൂർത്തികൾ! എല്ലാറ്റിനെയും നിസ്സാരമെന്നു നിനച്ചുള്ള ഹനുമാന്റെ ജൈത്രയാത്ര ഭക്തഹൃദയങ്ങളെ കീഴടക്കിത്തുടങ്ങുകയാണിവിടെ.

ADVERTISEMENT

സീതാന്വേഷണത്തിനിറങ്ങിയ രാമലക്ഷ്മണന്മാരെ ദൂരെക്കാണുമ്പോൾ ഋശ്യമൂകാചലത്തിൽ ആശങ്കാകുലനാകുന്ന സുഗ്രീവൻ, അപരിചിതർ ആരെന്നറിഞ്ഞുവരാൻ തന്റെ നാലു മന്ത്രിമാരിൽ ഹനൂമാനെയാണ് ആശ്രയിക്കുന്നത്. അദ്ദേഹത്തിന്റെ വാക്സാമർഥ്യത്തിലും നയചാതുരിയിലും അത്രമേൽ വിശ്വാസമുണ്ട് അരചന്. വജ്രകാന്തിയുള്ള വാക്കുകൾ, വ്യാകരണം ശുദ്ധം, സ്വരം മധുരം; ശ്രീരാമചന്ദ്രൻ പോലും അതിശയിച്ചുപോകുന്നു. ലോകത്തെ ഏറ്റവും ദൃഢമായ ആത്മബന്ധങ്ങളിലൊന്നിന്റെ തുടക്കം. പ്രപഞ്ചത്തിന്റെ വ്യാകരണം നിർണയിക്കുന്ന സൂര്യദേവനിൽനിന്നു വ്യാകരണശാസ്ത്രം പഠിച്ചയാളാണ് ഹനൂമാൻ. തികഞ്ഞ സംഗീതകാരൻ.

ബാലിവധത്തിനുശേഷം സുഗ്രീവൻ തന്റെ കടമ മറക്കുകയാണോ എന്ന് സൂചിപ്പിക്കാൻ മടികാണിക്കാത്ത ഉത്തമസചിവനാണ് ഹനൂമാൻ. ഇക്കാര്യത്തിൽ സുഗ്രീവനോടുള്ള ലക്ഷ്മണന്റെ കോപം ശമിപ്പിക്കുന്നതും മറ്റാരുമല്ല. സമുദ്രലംഘന ചിന്താവേളയിൽ അംഗദൻ ഉൾപ്പെടെ ഓരോരുത്തരും തങ്ങളാൽ എത്ര സാധ്യമെന്നറിയിക്കുമ്പോഴും ഹനൂമാൻ മൗനത്തിലാണ്. അദ്ദേഹത്തിന്റെ വീര്യം ജ്വലിപ്പിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുന്നു ജാംബവാൻ. വീരകൃത്യങ്ങളോരോന്നായി എണ്ണിപ്പറഞ്ഞു കേൾക്കുമ്പോൾ ലോകം നടുങ്ങുന്ന അലർച്ചയോടെ ചാടിയെഴുന്നേറ്റ് വീരഹനൂമാൻ പറയുന്നത് ലങ്കയെ തവിടുപൊടിയാക്കി, രാവണനെ ഇല്ലാതാക്കി, സീതയുമായി മടങ്ങാമെന്നാണ്. രാവണനിഗ്രഹം ശ്രീരാമദേവനുള്ളതാണെന്ന് ഓർമപ്പെടുത്തുന്നില്ലെങ്കിൽ അതും സാധിച്ചേ ഹനൂമാൻ മടങ്ങൂ എന്നുറപ്പ്. സീതയെ തേടി പോകുമ്പോള്‍, ശ്രീരാമചന്ദ്രൻ അടയാളമായി അംഗുലീയം മറ്റാരെയും ഏൽപ്പിക്കാത്തതിൽ അതിശയം എന്തിന്!

ADVERTISEMENT

സമുദ്രമാർഗത്തിൽ സുരസ, ലങ്കാ കവാടത്തിൽ ലങ്കാലക്ഷ്മി... വെല്ലുവിളികളെയും പരീക്ഷണങ്ങളെയും അനായാസം മറികടന്ന് ചെറുപക്ഷിയായി സീതാദേവിക്കരികിൽ. അവസരോചിതമായി ദേവിയുടെ ആശങ്കയകറ്റുന്ന വാക്കുകൾ. രാവണസഭയിൽ സ്ഫുടമായും വിശദമായും ദൗത്യപ്രഖ്യാപനം. ലങ്കയെ ചുട്ടുപൊടിച്ച് മടക്കം. മഹേന്ദ്രഗിരിയിൽ മടങ്ങിയെത്തുമ്പോൾ, ആശങ്കയോടെ കാത്തിരിക്കുന്ന സഹജരെ അറിയിക്കേണ്ട ആദ്യവിവരംതന്നെ നാവിൽനിന്ന്... ഹനൂമാൻ, അങ്ങയുടെ മഹത്വം എങ്ങനെ വിവരിച്ചുതീരാനാണ്!!

യുദ്ധഭൂമിയിൽ ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രസഞ്ചയമേറ്റ് വാനരപ്പടയാകെ വീണുപോയ ശേഷം ഹനൂമാനും വിഭീഷണനും ആരൊക്കെ ജീവനോടെയുണ്ടെന്നു തിരഞ്ഞ് അരികിലെത്തുമ്പോൾ, മോഹാലസ്യത്തിൽനിന്നുണർന്ന ജാംബവാൻ രക്തമൊഴുകി കണ്ണുതുറക്കാനാവാതെ, അരികിലാരെന്നറിയാതെ ഉദ്വേഗപൂർവം ചോദിക്കുന്നത് ഹനൂമാൻ ജീവനോടെയുണ്ടോ എന്നാണ്. എങ്കിൽ എല്ലാം സുസാധ്യമെന്ന വിശ്വാസം. ഔഷധാഹരണം ഉൾപ്പടെ എല്ലാ അവസരത്തിലും ആ വിശ്വാസം സത്യമെന്നു കാത്തു ആഞ്ജനേയൻ.

ADVERTISEMENT

യുദ്ധാനന്തരം എല്ലാം ശുഭപര്യവസായിയാകുന്നിടത്ത്, തന്റെ കയ്യിലുള്ള അമൂല്യഹാരം ഇഷ്ടമുള്ളയാളിനു സമ്മാനിച്ചുകൊള്ളാൻ ശ്രീരാമദേവൻ പറയുമ്പോൾ സീതാദേവിക്കു മുന്നിൽ അതിനർഹനായി ഹനൂമാൻ അല്ലാതെ മറ്റൊരാളില്ല. ഇഷ്ടവരം ചോദിച്ചുകൊള്ളാൻ തന്റെ സ്വാമി ആവശ്യപ്പെടുന്നിടത്ത് ഹനൂമാനു ചോദിക്കാനുള്ളതോ? രാമനാമം ഉള്ള കാലത്തോളം ഭൂമിയിൽ വാഴാൻ അനുഗ്രഹിക്കണമെന്നു മാത്രം.

ഹനൂമാൻ, അങ്ങ് എന്നേ ചിരംജീവിയാണ്, ഭക്തമനങ്ങളിൽ.

അതിനാലാണ് രാമചരിതമാനസകാരൻ ഭക്തകവി തുളസീദാസൻ അങ്ങയെ പ്രകീർത്തിച്ച് നാൽപ്പത് ഈരടികളിലെഴുതിയ ഹനൂമാൻ ചാലീസ കാലങ്ങളായി ലോകം നെഞ്ചേറ്റി നടക്കുന്നത്. ഇന്നത്തെ ഹിന്ദിയിൽനിന്ന് അൽപം ഉച്ചാരണവ്യത്യാസമുള്ള പഴയ ഹിന്ദിയായ അവാധി അഥവാ വ്രജഭാഷയിലാണെങ്കിലും അപരിചിതത്വമേതുമില്ലാതെ കോടാനുകോടി നാവുകൾ ഹനൂമാൻ ചാലീസ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. എത്രയോ ഗായക കണ്ഠങ്ങൾ അതിന്റെ നിർവൃതിയത്രയും നിറച്ച് ലോകത്തിനായി പാടിക്കൊണ്ടേയിരിക്കുന്നു; അറിയപ്പെടുന്ന ഗായകനല്ലാത്ത അമിതാഭ് ബച്ചൻ ഉൾപ്പെടെ. ഹരിഹരൻ ആലപിച്ച് ഗുൽഷൻകുമാർ അഭിനയിച്ച ഹനൂമാൻ ചാലീസ ഇപ്പോഴിതാ യുട്യൂബിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. 2011 മേയ്10ന് അപ്‌ലോഡ് ചെയ്ത ഈ വിഡിയോ കണ്ടവരുടെ എണ്ണം 300 കോടി കവിഞ്ഞു. ഭക്തിഗാന ചക്രവർത്തിയെന്ന് അറിയപ്പെട്ടിരുന്ന ഗുൽഷൻ കുമാർ പാടുകയായിരുന്നില്ല, ഹരിഹരന്റെ പാട്ടിന് അഭിനയിക്കുകയായിരുന്നു ഈ വിഡിയോയിൽ. 1997ൽ കൊല്ലപ്പെട്ട ഗുൽഷൻ കുമാറിനെ അനശ്വരനാക്കുന്ന വിഡിയോകളിലൊന്നായി ഇത്.

അറിവിന്റെയും സദ്ഗുണങ്ങളുടെയും സാഗരമായ ഹനൂമാൻ വിജയിച്ചാലും എന്നാണ് ചാലീസയുടെ തുടക്കം (ജയ് ഹനുമാന് ഗ്യാന്ഗുണ് സാഗര്...).എന്റെ മനസ്സിൽ അവിടുന്നു സദാ വാണരുളേണമേ എന്ന പ്രാർഥനയോടെയാണു സമാപനം. (തുളസീദ്സ് സദാ ഹരിചേരാ, കീജൈ നാഥ് ഹൃദയ് മഹംഡേരാ...)

മംഗളമൂർത്തിയും സങ്കടഹാരകനും ആയ പവന തനയ ഹനൂമാൻ സീതാലക്ഷ്മണസമേതനായ രാമനോടൊപ്പം എന്റെ മനസ്സിൽ സദാ വസിക്കേണമേ എന്ന് തുളസീദാസൻ മംഗളം പാടി നിർത്തുന്നിടത്ത് അത് തലമുറകളുടെ പ്രാർഥനയായി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. അനേകർ അത് ഏറ്റുപാടിയതിൽ ഏറ്റവും പ്രചാരത്തിലായ ഒരെണ്ണം യുട്യൂബിൽ മാത്രം കേട്ടവരുടെ എണ്ണം 300കോടി കടക്കുമ്പോൾ ഹനൂമാൻ ചാലീസ അനശ്വരമാകുന്നു, ഹനൂമാൻ ചിരംജീവിയെന്നതിൽ അർഥശങ്കയില്ലാതാകുന്നു.

English Summary: Hanuman Chalisa-First Ever Indian Youtube Video to get 300 Crore Views