വൈഷ്ണവാരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് കാർത്തിക , മാഘം, വൈശാഖം എന്നിവ. ഇതിൽ ഏറ്റവും പ്രധാനം വൈശാഖ മാസത്തിലെ വിഷ്ണു ഭജനത്തിനാണ്. ഈ മാസത്തിലനുഷ്ഠിക്കുന്ന ജപത്തിനും പൂജയ്ക്കും ക്ഷേത്രദർശനത്തിനും വഴിപാടുകൾക്കും ദാനധർമ്മങ്ങൾക്കും പതിന്മടങ്ങു ഫലമുണ്ടെന്നാണ് വിശ്വാസം. കൂടാതെ വ്രതാനുഷ്ഠാനത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈഷ്ണവാരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് കാർത്തിക , മാഘം, വൈശാഖം എന്നിവ. ഇതിൽ ഏറ്റവും പ്രധാനം വൈശാഖ മാസത്തിലെ വിഷ്ണു ഭജനത്തിനാണ്. ഈ മാസത്തിലനുഷ്ഠിക്കുന്ന ജപത്തിനും പൂജയ്ക്കും ക്ഷേത്രദർശനത്തിനും വഴിപാടുകൾക്കും ദാനധർമ്മങ്ങൾക്കും പതിന്മടങ്ങു ഫലമുണ്ടെന്നാണ്  വിശ്വാസം. കൂടാതെ വ്രതാനുഷ്ഠാനത്തോടെ വൈശാഖമാസത്തിലുടനീളം വിഷ്ണുഭജനം നടത്തിയാൽ വര്‍ഷം മുഴുവൻ വിഷ്ണുഭജനം  ചെയ്ത ഫലം ലഭിക്കും എന്നാണ് പറയപ്പെടുന്നത്.

Read also : വിഷ്ണുവിന് പ്രധാനമായ വൈശാഖം, ഇങ്ങനെ ആചരിച്ചാൽ പതിന്മടങ്ങ്‌ ഫലം

വൈശാഖമാസത്തിലെ പ്രഭാതസ്നാനം പോലെ പ്രധാനമാണ് പ്രഭാതപൂജയും നാമജപവും . നിലവിളക്കു കൊളുത്തി ഭഗവാന്റെ ചിത്രത്തിന്റെ മുന്നിൽ മംഗള ആരതി മൂന്നുതവണ ഉഴിഞ്ഞ ശേഷം വിഷ്ണു ഗായത്രി ജപിക്കുന്നതിലൂടെ  സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങി ജീവിതത്തിൽ സർവൈശ്വര്യം നിറയും എന്നാണ് ആചാര്യന്മാർ പറയുന്നത്. കുറഞ്ഞത് 9 തവണയെങ്കിലും വിഷ്ണുഗായത്രി ജപിക്കണം. 108 തവണ ജപിക്കുന്നത് ശ്രേഷ്ഠം.  ശേഷം വിഷ്ണുപ്രീതികരമായ മറ്റു മന്ത്രങ്ങൾ ഭക്തിയോടെ ജപിച്ചു ഭഗവാന്റെ മുന്നിൽ നമസ്ക്കരിക്കാം. 

ADVERTISEMENT

രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായിരുന്നു വിഷ്ണു ഗായത്രി ജപിക്കാം. മന്ത്രങ്ങളുടെ മാതാവായ ഗായത്രി മന്ത്രം ജപിച്ചശേഷമാവണം വിഷ്ണു ഗായത്രി ജപിക്കാൻ. രാത്രി ജപം പാടില്ല .

ADVERTISEMENT

മഹാവിഷ്ണു ഗായത്രി 

ADVERTISEMENT

ഓം നാരായണായ വിദ്മഹേ 

വാസുദേവായ ധീമഹി 

തന്നോ വിഷ്ണു പ്രചോദയാത്.

Content Summary : Most Powerful Manthram in Vaishaka Masam