ഭഗവാൻ മഹാവിഷ്ണുവിന് പ്രധാനമായ വൈശാഖമാസത്തിൽ സർവേശ്വരകാരകനായ വ്യാഴം മേടത്തിലേക്ക് രാശിമാറുന്നു. ധനധാന്യ സൗഭാഗ്യകാരകനായ വ്യാഴം അനുകൂലമെങ്കിൽ ജീവിതത്തിൽ സർവസൗഭാഗ്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. എന്നാൽ വ്യാഴത്തിന്റെ ഈ രാശിമാറ്റം ഏഴു കൂറുകാർക്ക് അത്ര ശുഭകരമായിരിക്കില്ല. ദോഷപരിഹാരത്തിനായി വിഷ്ണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭഗവാൻ മഹാവിഷ്ണുവിന് പ്രധാനമായ വൈശാഖമാസത്തിൽ സർവേശ്വരകാരകനായ വ്യാഴം മേടത്തിലേക്ക് രാശിമാറുന്നു. ധനധാന്യ സൗഭാഗ്യകാരകനായ വ്യാഴം അനുകൂലമെങ്കിൽ ജീവിതത്തിൽ സർവസൗഭാഗ്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. എന്നാൽ വ്യാഴത്തിന്റെ ഈ രാശിമാറ്റം ഏഴു കൂറുകാർക്ക് അത്ര ശുഭകരമായിരിക്കില്ല. ദോഷപരിഹാരത്തിനായി വിഷ്ണു ഭജനമാണ് ഏറ്റവും ഉത്തമം. വൈശാഖമാസത്തിലുടനീളം വ്രതം നോറ്റു പ്രാർഥിച്ചാൽ വർഷം മുഴുവൻ വിഷ്ണുപൂജ ചെയ്ത ഫലം ലഭിക്കുമെന്നും അതിലൂടെ വ്യാഴദോഷത്തിനു ശമനം ലഭിക്കുമെന്നാണ് വിശ്വാസം. 

Read also : അക്ഷയപുണ്യവുമായി അക്ഷയതൃതീയ

2023 ഏപ്രിൽ 22 നുള്ള വ്യാഴത്തിന്റെ രാശിമാറ്റം മൂലം മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും) ,ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും), കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും), കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും) ,വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും), മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും), കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും) എന്നീ കൂറുകാർക്ക് ഗുണാനുഭവം കുറഞ്ഞിരിക്കും .

ADVERTISEMENT

വ്യാഴം അനുകൂലമല്ലെങ്കിൽ സാമ്പത്തിക ദുരിതം, അനാവശ്യ ചെലവ് വർധിക്കൽ,  മാനസിക സമ്മർദം, സന്താനങ്ങൾ മൂലം ദുഃഖം എന്നിവ ജീവിതത്തിൽ അനുഭവപ്പെടാം. എന്നാൽ തികഞ്ഞ ഭക്തിയോടെ നിത്യവും വിഷ്ണുനാമങ്ങൾ ജപിക്കുന്നവർക്കു വ്യാഴമാറ്റ ദോഷങ്ങൾ ഒരുപരിധിവരെ അലട്ടില്ല എന്നാണ് വിശ്വാസം. കൂടാതെ സാധിക്കുന്ന അവസരങ്ങളിൽ വിഷ്ണു/കൃഷ്ണ ക്ഷേത്രദർശനം നടത്തി നെയ്‌വിളക്ക്, തുളസിമാല എന്നിവ സമർപ്പിക്കുന്നത് അത്യുത്തമമാണ്. 

ADVERTISEMENT

രാവിലെയും വൈകിട്ടും നെയ്‌വിളക്ക് കൊളുത്തി ഭഗവാന്റെ മൂലമന്ത്രങ്ങളായ 'ഓം നമോ നാരായണായ',  'ഓം  നമോ ഭഗവതേ വാസുദേവായ' 108 തവണ ജപിക്കുക. വിഷ്ണുവിനോടൊപ്പം ലക്ഷ്മീദേവിക്കും തുല്യപ്രധാന്യം നൽകിവേണം നാമം ജപിക്കാൻ. നിത്യവും തുളസി നനയ്ക്കുന്നതും തുളസീപൂജ ചെയ്യുന്നതും സത്ഫലം നൽകും. 

ADVERTISEMENT

Content Summary : Jupiter Transit 2023 Dosha Remedy