മനസ്സാകുന്ന 'കുതിര' യെ ബലമുള്ള നാമജപം കൊണ്ട് കയറിട്ട് മുറുക്കെ പിടിച്ചാൽ....
ശരീരം രഥമേവച- മനുഷ്യശരീരം രഥത്തിനെ പോലെ എന്ന് ഉപനിഷത്ത് വാക്യം. ∙ പഞ്ചേന്ദ്രിയങ്ങൾ ഭഗവത് ഗീതയിൽ ഒരു ചിത്രം നമുക്ക് കാണുവാൻ സാധിക്കും– അഞ്ച് കുതിരകളെ പൂട്ടിയ രഥവും രഥം വലിക്കുന്ന ഒരാളും രഥത്തിൽ ഇരിക്കുന്ന ഒരാളും. ഈ ചിത്രം നമുക്ക് പറഞ്ഞു തരുന്നത് അഞ്ചു കുതിരകൾ ഇന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു
ശരീരം രഥമേവച- മനുഷ്യശരീരം രഥത്തിനെ പോലെ എന്ന് ഉപനിഷത്ത് വാക്യം. ∙ പഞ്ചേന്ദ്രിയങ്ങൾ ഭഗവത് ഗീതയിൽ ഒരു ചിത്രം നമുക്ക് കാണുവാൻ സാധിക്കും– അഞ്ച് കുതിരകളെ പൂട്ടിയ രഥവും രഥം വലിക്കുന്ന ഒരാളും രഥത്തിൽ ഇരിക്കുന്ന ഒരാളും. ഈ ചിത്രം നമുക്ക് പറഞ്ഞു തരുന്നത് അഞ്ചു കുതിരകൾ ഇന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു
ശരീരം രഥമേവച- മനുഷ്യശരീരം രഥത്തിനെ പോലെ എന്ന് ഉപനിഷത്ത് വാക്യം. ∙ പഞ്ചേന്ദ്രിയങ്ങൾ ഭഗവത് ഗീതയിൽ ഒരു ചിത്രം നമുക്ക് കാണുവാൻ സാധിക്കും– അഞ്ച് കുതിരകളെ പൂട്ടിയ രഥവും രഥം വലിക്കുന്ന ഒരാളും രഥത്തിൽ ഇരിക്കുന്ന ഒരാളും. ഈ ചിത്രം നമുക്ക് പറഞ്ഞു തരുന്നത് അഞ്ചു കുതിരകൾ ഇന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു
ശരീരം രഥമേവച- മനുഷ്യശരീരം രഥത്തിനെ പോലെ എന്ന് ഉപനിഷത്ത് വാക്യം.∙ പഞ്ചേന്ദ്രിയങ്ങൾ : ഭഗവത് ഗീതയിൽ ഒരു ചിത്രം നമുക്ക് കാണുവാൻ സാധിക്കും– അഞ്ച് കുതിരകളെ പൂട്ടിയ രഥവും രഥം വലിക്കുന്ന ഒരാളും രഥത്തിൽ ഇരിക്കുന്ന ഒരാളും. ഈ ചിത്രം നമുക്ക് പറഞ്ഞു തരുന്നത് അഞ്ചു കുതിരകൾ ഇന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു എന്നാണ്. പഞ്ചേന്ദ്രിയങ്ങൾ എന്നാൽ കണ്ണ്, മൂക്ക്, നാവ് ,ചെവി, ത്വക്ക് . 5 സെൻസസ് (ഇന്ദ്രിയങ്ങൾ) ആണ് അഞ്ചു കുതിരകൾ ആയി സങ്കൽപ്പിച്ചിരിക്കുന്നത്.
രഥം ഓടിക്കുന്ന ഒരാളും രഥത്തിൽ യാത്ര ചെയ്യുന്ന ഒരാളും അഞ്ചു കുതിരകളെ പൂട്ടിയ രഥത്തിലുണ്ട്. തേരാളി അഞ്ചു കുതിരകളെ നിയന്ത്രിക്കുന്നത് ബലമുള്ള കയർ ഉപയോഗിച്ചാണ്. കുതിരയുടെ കണ്ണുകൾ മനുഷ്യരുടെ കണ്ണുകളിൽ നിന്ന് വ്യത്യസ്തമായി ഇരു വശത്തുമാണ്. കണ്ണുകൾ മൂടി വച്ചിട്ടുണ്ട്. മനുഷ്യന്റെ കണ്ണ് മുൻവശത്താണ്.
Read also : വ്യാഴമാറ്റം; ഈ നാളുകാർ ശ്രദ്ധിക്കണം...
ശരീരമാണ് രഥം, കുതിരകളെ പിടിച്ചു വലിക്കുന്ന കയറാണ് മനസ്സ്. കുതിരയെ നിയന്ത്രിക്കുന്നയാൾ ബുദ്ധി.കുതിരയിൽ യാത്ര ചെയ്യുന്നയാൾ ആത്മാവ് . ആത്മാവ് ഗാംഭീര്യത്തോടുകൂടി ഇരിക്കണമെങ്കിൽ തേരാളി കുതിരയെ കയറുകൊണ്ട് നിയന്ത്രിച്ച് നിർത്തണം. അഞ്ച് കുതിരകളെ പൂട്ടിയ തേരിൽ യാത്ര ചെയ്യണമെങ്കിൽ പഞ്ചേന്ദ്രിയങ്ങളെ മനസാകുന്ന ബുദ്ധികൊണ്ട് നിയന്ത്രിച്ച് രഥത്തിൽ യാത്ര ചെയ്യുന്ന ആളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ തേരാളിക്ക് സാധിക്കണം.
അഞ്ചു കുതിരകളും അഞ്ചു ദിശയിലേക്ക് ഭ്രാന്ത് പിടിച്ച് ഓടുകയാണെങ്കിലോ. ഇങ്ങനെ ഓടുന്ന കുതിരയെ പൂട്ടിയിരിക്കുന്നത് ബലമില്ലാത്ത കയറിൽ ആണെങ്കിലും വലിക്കുമ്പോൾ കയർ പൊട്ടിപ്പോവുകയുമാണെങ്കിൽ ഈ കുതിരകൾ എവിടെ ചെന്ന് നിൽക്കും. അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ ഇരിക്കുന്നതിനാണ് ഇരുവശവും ഉള്ള കുതിരയുടെ കണ്ണ് മറച്ച് വെച്ചിരിക്കുന്നത്.
നമ്മളുടെ ഇന്ദ്രിയങ്ങൾ അതായത് കണ്ണ് നമുക്ക് ഇഷ്ടമുള്ളതിനെ തേടിയും മൂക്ക് നമുക്കിഷ്ടമുള്ള സുഗന്ധത്തിന് പുറകെയും ചെവിയാണെങ്കിലും നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ കേൾക്കുന്നതിനു വേണ്ടിയും പായും. ഇങ്ങനെ പായാതെ ഇരിക്കുന്നതിനു വേണ്ടിയാണ് ഇരുവശങ്ങളും മറച്ച കണ്ണോടു കൂടിയ കുതിരയിൽ യാത്ര ചെയ്യുന്നതും. ആ കുതിരയെ പൂട്ടിയിരിക്കുന്ന കയർ ബലമുള്ളതും. തേരാളിക്ക് നല്ല നിശ്ചയം ലക്ഷ്യസ്ഥാനത്തെ കുറിച്ച് ഉണ്ടായിരിക്കുകയും വേണം. എന്നാൽ മാത്രമേ ആത്മാവ് ഗാംഭീര്യത്തോടുകൂടി ഇരിക്കുകയുള്ളൂ.
∙ നാമജപത്തിന്റെ ആവശ്യകത
ഇങ്ങനെ യാത്ര ചെയ്യുന്നതിന് നാമജപങ്ങൾ നമ്മെ സഹായിക്കും. മനസ്സിന് ബലവുമില്ല ബുദ്ധിക്ക് പ്രവർത്തിക്കാനും അറിയില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ അഴിച്ചുവിട്ട കുതിരകളെ കയറിട്ടു പിടിച്ചു വലിച്ചു നിയന്ത്രിച്ചു നിർത്താൻ കുതിര ഓടിക്കുന്ന തേരാളിക്ക് അറിയില്ല എങ്കിൽ എന്താവും അവസ്ഥ. ഈ അവസ്ഥ ഉണ്ടാകാതിരിക്കണമെങ്കിൽ ദിവസവും നമ്മൾ സൂക്ഷ്മതലത്തിൽ നാമജപം ചെയ്യണം. അങ്ങനെയാവുമ്പോൾ മനസ്സിനകത്ത് നാമജപം തരംഗ രൂപത്തിൽ കയറി ബുദ്ധിയെ നിയന്ത്രിച്ചു നിർത്തും. തേരാളി കയറിട്ട് കുതിരയെ പിടിച്ചു നിയന്ത്രണത്തിൽ ആക്കി ശരിയായ ദിശയിലേക്ക് കൊണ്ടുപോകുന്ന പോലെ.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...കഴിയാവുന്നത്ര ജപിക്കുക. അങ്ങനെ മനസ്സിനെ നിയന്ത്രണ വിധേയമാക്കുക. അങ്ങനെ മനസ്സാകുന്ന കുതിരയെ ബലമുള്ള നാമജപം കൊണ്ട് കയറിട്ട് മുറുക്കെ പിടിക്കുക. എന്നാൽ ആത്മാവ് ഗാംഭീര്യത്തോടു കൂടി ബുദ്ധികൊണ്ട് മനസ്സിനെ നിയന്ത്രിച്ച് യാത്ര ചെയ്യും.
(ഫോൺ നമ്പർ:
Dr. R. ശ്രീദേവൻ - 94460 06470
Dr. പ്രീത സൂരജ് - 94468 57460)
Content Summary : Significance of Nama Japam