ഭക്തന് വേണ്ടി പിന്നിലേക്ക് തിരിഞ്ഞ കണ്ണൻ; ഉടുപ്പിയിലെ ശ്രീകൃഷ്ണന്റെ കഥ!
ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന ഒരേ ഒരു പ്രതിഷ്ഠ മാത്രമേയുള്ളൂ. കയ്യിൽ തൈര് കലക്കുന്ന മത്ത് കൈയ്യിൽ എടുത്തു കൊണ്ട് നിൽക്കുന്ന ഒരു കുട്ടി. ഒരു പട്ടു കോണകം പോലുമില്ല. യശോദ അണിയിച്ചിട്ടുള്ള ആഭരണങ്ങൾ എല്ലാം അണിഞ്ഞിട്ടും ഉണ്ട്. ശ്രീകോവിലിന്റെ പിന്നിലെ കിളിവാതിലിലൂടെ അലങ്കാരങ്ങളാൽ വിടർന്ന കണ്ണുകളോടെ

ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന ഒരേ ഒരു പ്രതിഷ്ഠ മാത്രമേയുള്ളൂ. കയ്യിൽ തൈര് കലക്കുന്ന മത്ത് കൈയ്യിൽ എടുത്തു കൊണ്ട് നിൽക്കുന്ന ഒരു കുട്ടി. ഒരു പട്ടു കോണകം പോലുമില്ല. യശോദ അണിയിച്ചിട്ടുള്ള ആഭരണങ്ങൾ എല്ലാം അണിഞ്ഞിട്ടും ഉണ്ട്. ശ്രീകോവിലിന്റെ പിന്നിലെ കിളിവാതിലിലൂടെ അലങ്കാരങ്ങളാൽ വിടർന്ന കണ്ണുകളോടെ നിൽക്കുന്ന കരിങ്കറുപ്പനായ കൃഷ്ണനെ കാണാൻ ഭംഗിയാണ്.
എന്തിനാ കണ്ണൻ ഇങ്ങനെ തിരിഞ്ഞുനിൽക്കുന്നതെന്ന് ഭക്തർക്ക് പലർക്കും അറിയില്ലായിരിക്കും. ഭക്തിയുടെ മഹത്വവും കണ്ണന്റെ ഭക്തവാത്സല്യവും മനസ്സിലാക്കിത്തരുന്ന ഒരു കഥ ഇതിന്റെ പിന്നിലുണ്ട് അബ്രാഹ്മണനായ കനകദാസർ തികഞ്ഞ ഒരു കൃഷ്ണഭക്തനായിരുന്നു. അദ്ദേഹത്തിന് ക്ഷേത്രത്തിൽ പോയി കണ്ണനെ കാണണമെന്ന് അതിയായ ആഗ്രഹം തോന്നി. പക്ഷേ എന്ത് ചെയ്യാം. അയിത്തം കൽപ്പിച്ചവർ ക്ഷേത്രത്തിനു മുന്നിലെ വഴിയിൽ പോലും വരാൻ അനുവദിച്ചിരുന്നില്ല. കൃഷ്ണഭക്നായ കനകദാസർ ദിവസവും ക്ഷേത്രത്തിൻറെ പുറകിലിരുന്ന് കണ്ണനെ മനസ്സിൽ കണ്ട് കീർത്തനങ്ങൾ പാടുക പതിവായിരുന്നു. ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന് കണ്ണനെ കാണാനുള്ള കൊതി കൂടിക്കൂടി വരികയാണ് ഉണ്ടായത്.
ഒരു ദിവസം അദ്ദേഹം ഹൃദയം പൊട്ടുന്ന സങ്കടത്തോടെ പാടി, "കൃഷ്ണ നീ ബേഗനെ ബാരോ.."മുഖവന്നീ തോരോ"... അതായത് കൃഷ്ണ നീ വേഗം വരൂ വേഗം വരൂ ആ തിരുമുഖം ഒന്ന് കാണിക്കൂ... പിന്നീട് പാടിയ വരികൾ ഇങ്ങനെയാണ് കാലിൽ പാദസരം ഇട്ട് നീല നിറമുള്ള കൈവളയിട്ട് നീല വർണാ നൃത്തം ചെയ്തു കൊണ്ടു വരൂ...അരയിൽ മണികെട്ടിയ അരഞ്ഞാണം ഇട്ട് മോതിരം ഇട്ട് കഴുത്തിൽ വൈജയന്തി മാല ഇട്ടു കൊണ്ടു വരൂ... കാശി മഞ്ഞപ്പട്ടുടുത്ത് കയ്യിൽ ഓടക്കുഴൽ പിടിച്ച് ദേഹത്ത് പൂശിയ ചന്ദനഗന്ധവുമായി വരൂ... വാ തുറന്നു മൂന്നുലകവും അമ്മയെ കാണിച്ച ഉടുപ്പിയിലുള്ള ജഗദോദ്ധരകനായ ശ്രീകൃഷ്ണ വരൂ...അവസാനത്തെ വരി പാടി കഴിഞ്ഞതും അദ്ദേഹം കരഞ്ഞു പോയി.. തന്റെ കുഞ്ഞുവായ്ക്കുള്ളിൽ സർവ പ്രപഞ്ചവും കാണിച്ചുകൊടുത്ത കണ്ണാ.. ഈ ജഗത്തിനെ ഉദ്ധരിക്കുന്ന നിനക്ക് എന്റെ മുന്നിൽ ഒന്ന് വരാൻ എന്താണ് പ്രയാസം...എന്നിട്ടും വന്നില്ലല്ലോ എന്ന് ഒരു പരിഭവം കൂടി ഈ വരികളിലുണ്ട്. ആ ഭക്തന്റെ സങ്കടം സഹിക്കാൻ വയ്യാതെ ആയപ്പോൾ കണ്ണനും തളർന്നു. പെട്ടെന്ന് കണ്ണൻ പുറകിലേക്ക് തിരിഞ്ഞു. തന്റെ കയ്യിലുള്ള മത്തുകൊണ്ട് ചുവരിൽ ദ്വാരങ്ങൾ ഉണ്ടാക്കി കനകദാസർക്ക് ദർശനം നൽകി.
പിന്നീട് ആ വിഗ്രഹത്തെ പഴയത് പോലെ തിരികെ വയ്ക്കാൻ ആർക്കും ധൈര്യം വന്നില്ല. അതുകൊണ്ട് ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന ഉടുപ്പി കൃഷ്ണൻ ഭക്ത വാത്സല്യത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുകയാണ്.
ലേഖകൻ
സുനിൽ വല്ലത്ത്
94474 15140
Content Summary : Significance of Udupi Sri Krishna Temple