കലിയുഗത്തിലെ ദുരിതങ്ങൾ അകലാനുള്ള ഒരു മാർഗമാണ് നിത്യേനയുള്ള നാമജപം. ഈ ജപം തന്നെ മൂന്നു വിധത്തിൽ ആവാം. മനസ്സിൽ ജപിക്കുന്നത് മാനസികം, ഉറക്കെ ശബ്ദത്തോടെ ജപിക്കുന്നത് വാചികം, ശബ്ദം പുറത്തേക്കു വരാതെ ചുണ്ടുകൾ മാത്രമനക്കി ജപിക്കുന്നത് ഉപാംശു. Read also :അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിയുഗത്തിലെ ദുരിതങ്ങൾ അകലാനുള്ള ഒരു മാർഗമാണ് നിത്യേനയുള്ള നാമജപം. ഈ ജപം തന്നെ മൂന്നു വിധത്തിൽ ആവാം. മനസ്സിൽ ജപിക്കുന്നത് മാനസികം, ഉറക്കെ ശബ്ദത്തോടെ ജപിക്കുന്നത് വാചികം,  ശബ്ദം പുറത്തേക്കു വരാതെ ചുണ്ടുകൾ മാത്രമനക്കി ജപിക്കുന്നത് ഉപാംശു.

ADVERTISEMENT

Read also : അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

ഹൈന്ദവർ പ്രത്യക്ഷദൈവമായാണ് സൂര്യദേവനെ ആരാധിക്കുന്നത്. നിത്യവും പ്രഭാതത്തിൽ സൂര്യദേവനെ പ്രാർഥിക്കുന്നതിലൂടെ രോഗദുരിതങ്ങൾ നീങ്ങി സർവൈശ്വര്യം കുടുംബത്തിൽ നിറയും എന്നാണ് പറയപ്പെടുന്നത്.  ജീവന്റെ നിലനിൽപ്പിന് ആധാരം സൂര്യദേവനാണല്ലോ. സമസ്ത ഊർജത്തിന്റെ കേന്ദ്രവും ത്രിമൂർത്തീചൈതന്യം നിറഞ്ഞ സൂര്യദേവനെ നിത്യവും ഭജിക്കുന്നവർക്ക് ജീവിതപ്രശ്നങ്ങളെ എരിച്ചു കളയുവാനുളള ആത്മവീര്യം ലഭിക്കും. പ്രഭാതത്തിൽ ഭഗവാനെ സൂര്യോദയ ശ്ലോകം ചൊല്ലി പ്രാർഥിച്ചാൽ ജീവിതം മംഗളമാകും എന്നാണ് വിശ്വാസം. പ്രപഞ്ചനിലനിൽപ്പിന്റെ ഉറവിടമായ സൂര്യഭഗവാൻ നവഗ്രഹങ്ങളുടെ നായകനുമാണ്. അതിനാൽ ഈ മന്ത്രജപത്തോടൊപ്പം നവഗ്രഹ സ്തോത്രം ജപിക്കുന്നത് ഇരട്ടിഫലദായകമാണ്. 

സൂര്യഭഗവാന് ജലം സമർപ്പിച്ചു ഈ മന്ത്രം ജപിക്കുന്നത് ഇരട്ടിഫലദായകമാണ്. പ്രഭാതത്തിൽ ഒരു വാൽക്കിണ്ടിയിലോ ചെറിയ ചെമ്പുകുടത്തിലോ ശുദ്ധജലം എടുത്തു സൂര്യന് അഭിമുഖമായി നിന്ന് 'ഓം സൂര്യായ നമ:' എന്ന് ജപിച്ചുകൊണ്ടു ജലം സമർപ്പിക്കുക. ഇങ്ങനെ സമർപ്പിച്ചു പ്രാർഥിക്കുമ്പോൾ  മൂന്നു  കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന് കൈകകൾ സമാന്തരമായി ഉയർത്തി പിടിച്ചുവേണം ജലം സമർപ്പിക്കാൻ , രണ്ട് ജലം പതിക്കുന്നത് വൃത്തിയുള്ള സ്ഥലത്താവണം. മൂന്ന് ഈ ജലം തുളസിച്ചുവട്ടിലേക്കാവരുതെന്നും പറയപ്പെടുന്നു.

ADVERTISEMENT

Read also : നിങ്ങളുടെ ജാതകത്തിൽ എന്തെല്ലാം യോഗകളുണ്ടെന്ന് അറിയാൻ

ADVERTISEMENT

സൂര്യോദയ ശ്ലോകം

ബ്രഹ്മസ്വരൂപമുദയേ

മധ്യാഹ്നേതു മഹേശ്വരം  

സായം  കാലേ  സദാ വിഷ്ണു:

ത്രിമൂർത്തിശ്ച  ദിവാകര:

നവഗ്രഹ സ്തോത്രം

സൂര്യന്‍

ജപാകുസുമസങ്കാശം 

കാശ്യപേയം മഹാദ്യുതിം

തമോരിം സര്‍വപാപഘ്നം

പ്രണതോസ്മി ദിവാകരം

ചന്ദ്രന്‍

ദധിശംഖതുഷാരാഭം 

ക്ഷീരോദാര്‍ണവ സംഭവം

നമാമി ശശിനം സോമം ശംഭോര്‍മകുടഭൂഷണം

ചൊവ്വ ( കുജൻ )

ധരണീഗര്‍ഭസംഭൂതം 

വിദ്യുത് കാന്തിസമപ്രഭം

കുമാരം ശക്തിഹസ്തം  തം 

മംഗളം പ്രണമാമ്യഹം

ബുധന്‍

പ്രിയംഗുകലികാശ്യാമം 

രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യഗുണോപേതം 

തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു )

ദേവാനാം ച ഋഷീണാം ച 

ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം  

തം നമാമി ബൃഹസ്പതിം

ശുക്രന്‍

ഹിമകുന്ദമൃണാലാഭം 

ദൈത്യാനാം പരമം ഗുരും

സര്‍വശാസ്ത്രപ്രവക്താരം  

ഭാര്‍ഗവം പ്രണമാമ്യഹം

ശനി

നീലാഞ്ജനസമാഭാസം  

രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം  

തം നമാമി ശനൈശ്ചരം

രാഹു

അര്‍ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദനം

സിംഹികാഗര്‍ഭസംഭൂതം  

തം രാഹും പ്രണമാമ്യഹം

കേതു

പലാശപുഷ്പസങ്കാശം താരകാഗ്രഹമസ്തകം

രൗദ്രം രൗദ്രാത്മകം ഘോരം 

തം കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ 

മംഗളായ ബുധായ ച

ഗുരുശുക്രശനിഭ്യശ്ച 

രാഹവേ കേതവ നമ:

ഇതി വ്യാസമുഖോദ്ഗീതം 

യ: പഠേത് സുസമാഹിത:

ദിവാ വാ യദി വാ രാത്രൗ

വിഘ്നശാന്തിർഭ

Content Summary : Most Powerful Daily Mantras for Successful Life