ഓരോ മലയാളമാസത്തിലും രണ്ടു ഏകാദശികൾ വരാറുണ്ട്. 2023 മേയ് 15 തിങ്കളാഴ്ച ‘അപര’ ഏകാദശി വരുന്നു. കറുത്തപക്ഷത്തിൽ വരുന്ന ഈ ഏകാദശി 'അചല' ഏകാദശി എന്നും അറിയപ്പെടുന്നു. ഈ ഏകാദശി ദിവസം ഭഗവാൻ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനഭഗവാനെ പൂജിക്കണം എന്നാണ് പറയപ്പെടുന്നത്. അപര എന്നാൽ അളവറ്റ അഥവാ പരിധിയില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ മലയാളമാസത്തിലും രണ്ടു ഏകാദശികൾ വരാറുണ്ട്. 2023 മേയ് 15 തിങ്കളാഴ്ച ‘അപര’ഏകാദശി വരുന്നു. കറുത്തപക്ഷത്തിൽ വരുന്ന ഈ ഏകാദശി 'അചല' ഏകാദശി എന്നും അറിയപ്പെടുന്നു. ഈ ഏകാദശി ദിവസം ഭഗവാൻ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനഭഗവാനെ പൂജിക്കണം എന്നാണ് പറയപ്പെടുന്നത്. അപര എന്നാൽ അളവറ്റ അഥവാ പരിധിയില്ലാത്ത എന്ന അർഥമാണുള്ളത്.  അതിനാൽ വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന ഈ ഏകാദശി വ്രതത്തിലൂടെ അപാരമായ ധനവും ഐശ്വര്യവും കീർത്തിയും പുണ്യവും നൽകി അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം .

Read also: പോയ വാരത്തേക്കാൾ ധനാഭിവൃദ്ധി; സമ്പൂർണ സൂര്യരാശി ഫലം ഒറ്റനോട്ടത്തിൽ

എല്ലാ ഏകാദശി അനുഷ്ഠാനം പോലെ അരിഭക്ഷണം ഒഴിവാക്കിവേണം വ്രതം ആചരിക്കാൻ.  ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്. ഏകാദശി ദിനം പൂർണമായി ഉപവസിക്കുകയോ അതിനു സാധിക്കാത്തവർ ഒരു നേരം പാലോ പഴങ്ങളോ മാത്രം കഴിച്ചു കൊണ്ട് വ്രതം അനുഷ്ഠിക്കാം. ഭക്തിയാണ് പ്രധാനം. എണ്ണ തേച്ചു കുളിക്കരുത്. പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും വിഷ്ണുഗായത്രി ജപിക്കുകയും ചെയ്യുക . സാധിക്കുമെങ്കില്‍ വിഷ്ണുക്ഷേത്ര ദർശനം നടത്തി നെയ് വിളക്ക് സമർപ്പിച്ചു 'അച്യുതായ നമഃ അനന്തായ നമഃ ഗോവിന്ദായ നമഃ.' എന്ന നാമത്രയം ജപിക്കുന്നത് രോഗ ദുരിതങ്ങൾ അകലാൻ സഹായകമാകും എന്നാണ് പറയപ്പെടുന്നത്. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. ഏകാദശി ദിവസം മൗനാചരണം വളരെ നല്ലതാണ്. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക. തുളസി നനയ്ക്കുകയും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക. പാരണ സമയം മേയ് 16 രാവിലെ 6.41 നും 8 .13  നും ഇടയിലാണ് .

ADVERTISEMENT

Read also : ഈ ഒരു ലക്ഷണം കണ്ടാൽ ഉറപ്പിച്ചോളൂ, നിങ്ങളുടെ ജീവിതം മാറാൻ പോകുന്നു!

ഏകാദശീ വ്രതകാലയളവിലെ ഏറ്റവും  പ്രധാനപ്പെട്ട മുഹൂർത്തമാണ് ഹരിവാസരസമയം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത്. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം. 2023 മേയ് 15 തിങ്കളാഴ്ച വൈകിട്ട് 7.10 മുതൽ പിറ്റേന്ന് രാവിലെ 6 മണി വരെയാണ് ഈ ഏകാദശിയിലെ ഹരിവാസര സമയം.

Content Summary : Significance of Apara Ekadashi 2023