ചില ആളുകൾ ഒരു ഭംഗിക്ക് വേണ്ടി മഞ്ഞ പുഷ്യരാഗ രത്നം ധരിക്കുന്നത് കാണാം. എന്നാൽ ആർക്കും ധരിക്കാവുന്ന ഒരു രത്നം അല്ല ഇത്. ജാതകത്തിൽ വ്യാഴത്തിന് ബലം കുറവായാലും വ്യാഴദശ കാലം നന്നാവാനും ഇത് ധരിക്കാം. കുട്ടികൾ ഇല്ലാത്ത ദമ്പതികൾ സന്താന ഭാഗ്യത്തിനായി ഇത് ധരിക്കുന്നത് നല്ലതാണ്. ഗുരുശുക്ര പരസ്പര ദൃഷ്ടിദോഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില ആളുകൾ ഭംഗിക്ക് വേണ്ടി മഞ്ഞ പുഷ്യരാഗരത്നം ധരിക്കുന്നത് കാണാം. എന്നാൽ ആർക്കും ധരിക്കാവുന്ന രത്നം അല്ല ഇത്. ജാതകത്തിൽ വ്യാഴത്തിന് ബലം കുറവായാലും വ്യാഴദശ കാലം നന്നാവാനും ഇത് ധരിക്കാം. കുട്ടികൾ ഇല്ലാത്ത ദമ്പതികൾ സന്താന ഭാഗ്യത്തിനായി ഇത് ധരിക്കുന്നത് നല്ലതാണ്.

Read also : കയ്യിൽ ആയുർരേഖ ഇങ്ങനെയോ? എങ്കിൽ......

ഗുരുശുക്ര പരസ്പര ദൃഷ്ടിദോഷം ഉളളവർക്ക് താൽക്കാലികമായി ഇത് ധരിക്കാം. വ്യാഴം അഷ്ടമത്തിൽ നില്‍ക്കുന്നവർ പുഷ്യരാഗം അണിയരുത്. വ്യാഴം ഏത് ഭാവത്ത് നിൽക്കുന്നു എന്നതനുസരിച്ചാണ് ഫലം ലഭിക്കുന്നത്. ഉദാ: രണ്ടാം ഭാവത്തിൽ നില്‍ക്കുന്നവർക്ക് വിദ്യാഭ്യാസം ലഭിക്കാനും പഠനത്തിൽ അഭിവൃദ്ധി ഉണ്ടാകാനും സാമ്പത്തിക പുരോഗതി നേടാനും അത് സഹായിക്കും. ഗ്രഹനിലയിലെ വ്യാഴത്തിന്റെ സ്ഥിതി അനുസരിച്ചാണ് ഫലം ലഭിക്കുന്നത് .

ADVERTISEMENT

കെമിക്കൽ ട്രീറ്റ് ചെയ്യാത്തതും ചൂടാക്കാത്തതുമായ രത്നങ്ങൾക്കാണ് ഫലം കൂടുതൽ. സ്ത്രീകൾ ഇത് ഇടതുകൈയിലെയും പുരുഷന്മാർ വലതു കൈയിലെയും ചൂണ്ടുവിരലിൽ ആണ് ധരിക്കേണ്ടത്. രണ്ടുപേർക്കും മോതിര വിരലിലും ഇത് ധരിക്കാം. രാത്രിയും പകലും ധരിക്കുന്നതു കൊണ്ട് ദോഷമില്ല. എല്ലാ ദിവസവും ധരിക്കാം. ഇതിന് അശുദ്ധി ഇല്ല.

Read also : നിങ്ങൾക്ക് അനുകൂലമായ തൊഴിൽ മേഖലയെക്കുറിച്ചു അറിയാൻ 

വ്യാഴാഴ്ച രാവിലെ സൂര്യനുദിച്ച് ഒരു മണിക്കൂറിനകം ധരിച്ച് തുടങ്ങണം. മഹാ വിഷ്ണു /ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പൂജിച്ച് ധരിക്കുക. ഗജകേസരി യോഗമുള്ളവർക്ക് അതിന്റെ ഫലം പൂർണമായി കിട്ടാൻ ഈ രത്നം ധരിക്കുന്നത് ഉത്തമമാണ്. മഞ്ഞ പുഷ്യരാഗം ഇളം മഞ്ഞ നിറമാണ് നല്ലത്. വ്യാഴം ദൈവാധീനത്തെ സൂചിപ്പിക്കുന്ന ഗ്രഹമാണ്. അതുകൊണ്ടു തന്നെ ഈ രത്നം ധരിച്ചാൽ ഈശ്വരാധീനും ഉണ്ടാവുന്നതാണ്.

ADVERTISEMENT

ധനു, മീനം രാശികളിൽ ജനിച്ചവർക്ക് ഈ രത്നം ധരിക്കാം. പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്കും ഈ രത്നം ധരിക്കാം.

ലേഖകൻ     

Dr. P. B. Rajesh     

ADVERTISEMENT

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

Content Summary: Yellow Sapphire: Astrological Benefits, Ruling Planet and Significance of this Stone