ഇന്ന് സവിശേഷമായ ഭദ്രകാളി ജയന്തി ദിനം. രൗദ്രഭാവമെങ്കിലും സർവ സൗഭാഗ്യങ്ങളും പ്രദാനം ചെയ്യുന്ന മാതൃരൂപിണിയാണ് ദേവി. ഈ സവിശേഷ ദിനത്തിൽ ദേവിയെ ഭദ്രകാളിപ്പത്ത് ജപിച്ചുകൊണ്ടു പ്രാർഥിക്കുന്നത് ഇരട്ടി ഫലദായകമാണ്. പ്രത്യേകിച്ചും ചൊവ്വ ദശാകാല ദോഷമനുഭവിക്കുന്നവർ. കടബാധ്യത , രോഗം , കുടുംബ പ്രശ്നങ്ങൾ തുടങ്ങീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് സവിശേഷമായ ഭദ്രകാളി ജയന്തി ദിനം. രൗദ്രഭാവമെങ്കിലും  സർവ സൗഭാഗ്യങ്ങളും പ്രദാനം ചെയ്യുന്ന മാതൃരൂപിണിയാണ് ദേവി. ഈ സവിശേഷ ദിനത്തിൽ ദേവിയെ ഭദ്രകാളിപ്പത്ത് ജപിച്ചുകൊണ്ടു പ്രാർഥിക്കുന്നത് ഇരട്ടി ഫലദായകമാണ്. പ്രത്യേകിച്ചും ചൊവ്വ ദശാകാല ദോഷമനുഭവിക്കുന്നവർ.  കടബാധ്യത , രോഗം , കുടുംബ പ്രശ്നങ്ങൾ  തുടങ്ങീ  ജീവിത ദുരിതങ്ങൾ നീങ്ങി കുടുംബൈശ്വര്യം വർധിക്കാൻ ജപിക്കേണ്ട സവിശേഷ കാളീ സ്തോത്രമാണ്  ഭദ്രകാളിപ്പത്ത് .

ADVERTISEMENT

Read also: ശ്രീശങ്കരനും കനകധാരാസ്തോത്രവും; ധനാഭിവൃദ്ധിക്ക് ജപിക്കാം കഥ അറിഞ്ഞ്

പേര് സൂചിപ്പിക്കുന്നത് പോലെ പത്ത് ശ്ലോകങ്ങള്‍ ഉള്ള കാളീ സ്തോത്രമാണിത്. സന്ധ്യയ്ക്ക്‌ നിലവിളക്കിനു   മുന്നിലിരുന്നു വേണം ജപം . നെയ് വിളക്കിന്റെ മുന്നിലിരുന്നുള്ള ജപം ഇരട്ടിഫലദായകമാണ്.

ഭദ്രകാളിപ്പത്ത് 

ADVERTISEMENT

കണ്ഠേകാളി ! മഹാകാളി! 

കാളനീരദവര്‍ണ്ണിനി ! 

കാളകണ്ഠാത്മജാതേ! ശ്രീ 

ADVERTISEMENT

ഭദ്രകാളി നമോസ്തുതേ !    1 

ദാരുകാദി മഹാദുഷ്ട — 

ദാനവൗഘനിഷൂദനേ 

ദീനരക്ഷണദക്ഷേ ! ശ്രീ 

ഭദ്രകാളി നമോസ്തുതേ     2 

ചരാചരജഗന്നാഥേ ! 

ചന്ദ്ര, സൂര്യാഗ്നിലോചനേ! 

ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ 

ഭദ്രകാളി നമോസ്തുതേ!    3 

മഹൈശ്വര്യപ്രദേ ! ദേവി ! 

മഹാത്രിപുരസുന്ദരി ! 

മഹാവീര്യേ ! മഹേശീ ! ശ്രീ 

ഭദ്രകാളി ! നമോസ്തുതേ!   4 

സര്‍വ്വവ്യാധിപ്രശമനി ! 

സര്‍വ്വമൃത്യുനിവാരിണി! 

സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ 

ഭദ്രകാളി നമോസ്തുതേ!     5 

പുരുഷാര്‍ഥപ്രദേ ! ദേവി ! 

പുണ്യാപുണ്യഫലപ്രദേ! 

പരബ്രഹ്മസ്വരൂപേ ശ്രീ 

ഭദ്രകാളി നമോസ്തുതേ!     6 

ഭദ്രമൂര്‍ത്തേ ! ഭഗാരാധ്യേ

ഭക്തസൗഭാഗ്യദായികേ! 

ഭവസങ്കടനാശേ ! ശ്രീ 

ഭദ്രകാളി നമോസ്തുതേ!      7 

നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ 

നിരപായേ ! നിരാമയേ ! 

നിത്യശുദ്ധേ ! നിര്‍മലേ ! ശ്രീ 

ഭദ്രകാളി നമോസ്തുതേ!     8 

പഞ്ചമി ! പഞ്ചഭൂതേശി ! 

പഞ്ചസംഖ്യോപചാരിണി! 

പഞ്ചാശല്‍ പീഠരൂപേ! 

ശ്രീഭദ്രകാളി നമോസ്തുതേ!     9 

കന്മഷാരണ്യദാവാഗ്നേ ! 

ചിന്മയേ ! സന്മയേ ! ശിവേ! 

പത്മനാഭാഭിവന്ദ്യേ ! ശ്രീ 

ഭദ്രകാളി നമോസ്തുതേ !        10 

ഭദ്രകാളിപ്പത്തു ഭക്ത്യാ 

ഭദ്രാലയേ ജപേൽ ജവം 

ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും 

പ്രാപ്തമാം സർവ മംഗളം 

ശ്രീ ഭദ്രകാള്യൈ  നമഃ 

Content Summary : Most Powerful Stothram in Bhadrakali Jayathi Day