പാപമുക്തിയും ഐശ്വര്യവും; പ്രദോഷസന്ധ്യയിലെ ശിവഭജനം നല്‍കും നേട്ടങ്ങള്‍
ഇന്ന് ഇടവമാസത്തിലെ കറുത്തപക്ഷ പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന പുണ്യദിനം . മഹാദേവന് പ്രധാനമായ പ്രദോഷ സന്ധ്യയിൽ ശിവ ക്ഷേത്ര ദർശനം നടത്തി കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീമന്ത്രം ജപിക്കാം. ഈ സമയത്തെ ഭഗവൽ ഭജനത്തിലൂടെ ഭക്തന്റെ ജീവിത ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കും എന്നാണ് വിശ്വാസം. ഭഗവാൻ

ഇന്ന് ഇടവമാസത്തിലെ കറുത്തപക്ഷ പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന പുണ്യദിനം. മഹാദേവന് പ്രധാനമായ പ്രദോഷ സന്ധ്യയിൽ ശിവക്ഷേത്ര ദർശനം നടത്തി കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീമന്ത്രം ജപിക്കാം. ഈ സമയത്തെ ഭഗവൽ ഭജനത്തിലൂടെ ഭക്തന്റെ ജീവിത ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കും എന്നാണ് വിശ്വാസം.
Read also :ഈ കൂറുകാർക്ക് അഭിമാനനേട്ടം, ധനലാഭം; ഇടവമാസഫലം ഒറ്റനോട്ടത്തിൽ
ഭഗവാൻ ഏറ്റവും പ്രസന്നനായിരിക്കുന്ന പ്രദോഷസന്ധ്യയിൽ പാർവതീ ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും. ഈ പുണ്യവേളയില്‍ സരസ്വതീ ദേവി വീണ വായിക്കുകയും ബ്രഹ്മാവ് താളം പിടിക്കുകയും ലക്ഷ്മീദേവി ഗീതം ആലപിക്കുകയും മഹാവിഷ്ണു മൃദംഗം വായിക്കുകയും ചെയ്യുന്നു . നന്ദിയും ഭൃംഗിയും ഗന്ധര്‍വയക്ഷ കിന്നരന്മാരും തുടങ്ങീ എല്ലാവരും ഭഗവാനെ ഭക്തിയോടെ സേവിച്ചു നിൽക്കും. ഈ അവസരത്തിൽ നാം ജപിക്കുന്ന ഓരോ മന്ത്രത്തിനും ഇരട്ടിഫലമാണ് . ഭക്തിയോടെ ഭഗവാനെ ഭജിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം.
ശിവസഹസ്രനാമം , പഞ്ചാക്ഷരീ സ്തോത്രം എന്നിവ സന്ധ്യയ്ക്ക് ജപിക്കാം. ക്ഷപ്രകോപിയയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടക ജപം ഉത്തമമാണ് . ശിവാഷ്ടകം നിത്യേന ജപിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധിയെല്ലാം നീങ്ങി സുഗമമായി മുന്നോട്ടു പോവാൻ സഹായിക്കും എന്നാണ് വിശ്വാസം .
Content Summary : Importance of Pradosham Day in Edavam 1198