പേരിലുള്ള ചില അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമുൾപ്പെടെയുള്ള പലരും ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ പേരുകളിൽ ഭാഗ്യം കൊണ്ടുവരുവാനായി ചില അക്ഷരങ്ങളൊക്കെ ചേർക്കാറുണ്ട്. അത്തരം മാറ്റങ്ങൾ ചിലർക്ക് വലിയ വിജയങ്ങളും

പേരിലുള്ള ചില അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമുൾപ്പെടെയുള്ള പലരും ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ പേരുകളിൽ ഭാഗ്യം കൊണ്ടുവരുവാനായി ചില അക്ഷരങ്ങളൊക്കെ ചേർക്കാറുണ്ട്. അത്തരം മാറ്റങ്ങൾ ചിലർക്ക് വലിയ വിജയങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരിലുള്ള ചില അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമുൾപ്പെടെയുള്ള പലരും ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ പേരുകളിൽ ഭാഗ്യം കൊണ്ടുവരുവാനായി ചില അക്ഷരങ്ങളൊക്കെ ചേർക്കാറുണ്ട്. അത്തരം മാറ്റങ്ങൾ ചിലർക്ക് വലിയ വിജയങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരിലുള്ള ചില അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമുൾപ്പെടെയുള്ള പലരും ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ പേരുകളിൽ ഭാഗ്യം കൊണ്ടുവരുവാനായി ചില അക്ഷരങ്ങളൊക്കെ ചേർക്കാറുണ്ട്. അത്തരം മാറ്റങ്ങൾ ചിലർക്ക് വലിയ വിജയങ്ങളും സമ്മാനിക്കാറുണ്ട്. ഈ വിശ്വാസത്തിൽ സത്യമുണ്ടെന്നു തന്നെയാണ് സൂര്യരാശി പറയുന്നത്. ചിലരുടെ പേരിലുള്ള അക്ഷരങ്ങൾ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമാകുന്നുണ്ട്. ഏതൊക്കെയാണ് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ നിർണായക സ്വാധീനമാകുന്ന അക്ഷരങ്ങൾ എന്നറിയേണ്ടേ?

 

ADVERTISEMENT

ഏരീസ് (ജന്മദിനം മാർച്ച്22-ഏപ്രിൽ20)

ഏരീസ് രാശിക്കാരുടെ പേരുകളിൽ M, Bha, N എന്നീ അക്ഷരങ്ങളുണ്ടെങ്കിൽ ജീവിതത്തിൽ അതവർക്കേറെ ഗുണം ചെയ്യും. P, Kh തുടങ്ങിയ അക്ഷരങ്ങൾ ഈ രാശിക്കാർക്കു അശുഭകരങ്ങളാണെന്നാണ് പറയപ്പെടുന്നത്. 'M' എന്ന അക്ഷരം പേരിലുണ്ടെങ്കിൽ ജീവിതവിജയവും സാമ്പത്തിക ഉന്നമനവും പ്രതീക്ഷിക്കാമെന്നും സൂര്യരാശി ഉറപ്പിച്ചു പറയുന്നു. 

മേയ് നാലാം വാരം ഈ നാളുകാർക്ക് സാമ്പത്തിക ലാഭം, സമ്പൂർണ കൂറുഫലം

ടോറസ് (ജന്മദിനം  ഏപ്രിൽ21-മേയ്21)

P, G, Y എന്നീ അക്ഷരങ്ങളാണ് ടോറസ് രാശിക്കാരുടെ ഭാഗ്യക്ഷരങ്ങൾ. ഇതിൽ തന്നെ 'G' എന്ന അക്ഷരം പേരിലുണ്ടെങ്കിൽ വൈവാഹിക ജീവിതം ശുഭകരവും തൊഴിൽമേഖലയിൽ അപ്രതീക്ഷിത വിജയങ്ങളും പ്രതീക്ഷിക്കാം. ഈ രാശിക്കാർക്കു ദോഷകരമായ ഫലങ്ങൾ നൽകുന്ന അക്ഷരങ്ങളാണ് A, V, R തുടങ്ങിയ അക്ഷരങ്ങൾ. ഇവ പേരിലുണ്ടെങ്കിൽ കാര്യതടസങ്ങളുണ്ടാകാനിടയുണ്ട്.

ADVERTISEMENT

 

ജെമിനി (ജന്മദിനം മേയ്22-ജൂൺ21)

ജമിനി രാശിക്കാരെ ജീവിതത്തിൽ വിജയം നേടാൻ തുണയ്ക്കുന്ന അക്ഷരങ്ങളാണ് R, Sh. ഈ അക്ഷരങ്ങളിൽ തന്നെ 'S' , 'Sh' എന്നിവ സ്വനാമത്തിലുണ്ടെങ്കിൽ ഇവർക്ക് കഠിനാധ്വാനത്തിൽ ഏർപ്പെടാതെ തന്നെ ജീവിതത്തിൽ വിജയം നേടാമെന്നു സൂര്യരാശി പറയുന്നു. എന്നാൽ ജമിനി രാശിക്കാരെ ഒട്ടും തുണക്കാത്ത അക്ഷരങ്ങളാണ് K, Ch എന്നിവ. ഈ അക്ഷരങ്ങൾ നിർഭാഗ്യം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. 

 

ADVERTISEMENT

കാൻസർ (ജന്മദിനം ജൂൺ22-ജൂലൈ23)

N, Sh, M, D ഈ അക്ഷരങ്ങളാണ്‌ കാൻസർ രാശിക്കാരുടെ ജീവിതത്തിലുടനീളം സൗഭാഗ്യങ്ങൾ  കൊണ്ടുവരുന്നത്. ഇതിൽ തന്നെ Sh, D എന്നിവ പേരിലുണ്ടെങ്കിൽ ഇവർക്ക് എല്ലാ മേഖലകളിലും വിജയമുറപ്പാണ്. എന്നാൽ A, P എന്നീ അക്ഷരങ്ങൾ ഈ രാശിക്കാർക്കു വിപരീതഫലങ്ങൾ സമ്മാനിക്കും.

 

ലിയോ (ജന്മദിനം ജൂലൈ 24-ഓഗസ്റ്റ് 23)

ലിയോ രാശിക്കാരുടെ പേരുകളിൽ Bha, Y, L, A അക്ഷരങ്ങളുണ്ടെങ്കിൽ അത് ശുഭസൂചനയാണ്. ഈ അക്ഷരങ്ങളിൽ തന്നെ പ്രധാനിയാണ് 'A'. ഈ അക്ഷരം പേരിലുണ്ടെങ്കിൽ അത് ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിലെല്ലാം വിജയം സമ്മാനിക്കും. H, R എന്ന അക്ഷരങ്ങൾ ലിയോ രാശിക്കാർക്കു ശുഭകരമല്ല. 

 

വിർഗോ (ജന്മദിനം ഓഗസ്റ്റ് 24-സെപ്റ്റംബർ 23)

G, O, R, M എന്നീ അക്ഷരങ്ങൾ  പേരിലുണ്ടെങ്കിൽ വിർഗോ രാശിക്കാർക്കു അവ നേട്ടങ്ങൾ സമ്മാനിക്കുമെന്ന കാര്യമുറപ്പാണ്. 'R' എന്ന അക്ഷരം ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനൊപ്പം വിജയങ്ങളും സമ്മാനിക്കും. വിർഗോ രാശിക്കാരെ സംബന്ധിച്ച് പേരിൽ നിന്നും ഒഴിവാക്കപ്പെടേണ്ട അക്ഷരങ്ങളാണ് S, T എന്നിവ. ഈ അക്ഷരങ്ങൾ ഇക്കൂട്ടർക്കു നേട്ടങ്ങൾ സമ്മാനിക്കുകയില്ലെന്നു മാത്രമല്ല, നഷ്ടങ്ങൾക്കിടയാക്കുകയും ചെയ്യും. 

 

ലിബ്ര (ജന്മദിനം സെപ്റ്റംബർ 24-ഒക്ടോബർ23)

ലിബ്ര രാശിക്കാർക്കു ജീവിതത്തിലെ സമസ്തമേഖലകളിലും വിജയം നേടാൻ സഹായിക്കും പേരിലുള്ള Sh, S, K, Gh എന്നീ അക്ഷരങ്ങൾ. ഈ അക്ഷരക്കൂട്ടങ്ങളിൽ പ്രധാനിയാണ് 'Sh'. വിജയം, ബന്ധങ്ങളിൽ ദൃഢത, ശുഭചിന്ത എന്നിവയൊക്കെ സ്വായത്തമാക്കാൻ പേരിൽ ഈ അക്ഷരമുള്ളവർക്കു സാധിക്കും. ലിബ്ര രാശിക്കാരെ ഒട്ടും സഹായിക്കാത്തതും വിപരീത ഫലങ്ങളുണ്ടാക്കുന്നവയുമാണ് Ch, M, N എന്നീ അക്ഷരങ്ങൾ.  

 

സ്കോർപിയോ (ജന്മദിനം ഒക്ടോബർ24-നവംബർ22)

A, N, D ഇവരാണ് സ്കോർപിയോ രാശിക്കാരുടെ പേരുകളിൽ ഉണ്ടാകേണ്ട അക്ഷരങ്ങൾ. ജീവിതത്തിൽ താഴ്ചകൾ ഉണ്ടാകാതെ, എല്ലാകാലത്തും സ്ഥിരമായ അവസ്ഥയിലൂടെ കൊണ്ടുപോകാനും വിജയിച്ചുമുന്നേറാനും ഈ രാശിക്കാരെ സഹായിക്കുന്ന അക്ഷരങ്ങളിൽ സുപ്രധാനിയാണ് 'A'. P, R, K എന്നീ അക്ഷരങ്ങൾക്ക് ഈ രാശിക്കാരുടെ ജീവിതത്തിൽ അശുഭകരങ്ങളായ കാര്യങ്ങൾ നിറയ്ക്കാൻ സാധിക്കും. 

 

സാജിറ്റേറിയസ് (ജന്മദിനം നവംബർ23-ഡിസംബർ-22)

Sh, M, H, A എന്നീ അക്ഷരങ്ങൾ പേരിലുണ്ടാകുന്നതു ഈ രാശിക്കാർക്കു ഗുണകരമാണ്. സാജിറ്റേറിയസ് രാശിക്കാരുടെ ജീവിതത്തിൽ സമാധാനവും പുരോഗതിയും ഉണ്ടാകാൻ സഹായിക്കുന്ന അക്ഷരമാണ് 'Sh'. V, K എന്നിവ പേരിലുണ്ടാകുന്നത് അത്ര നന്നല്ല എന്നുകൂടി സൂര്യരാശി ഈ രാശിക്കാരെ ഓർമിപ്പിക്കുന്നു.

 

കാപ്രികോൺ (ജന്മദിനം ഡിസംബർ23-ജനുവരി20)

കാപ്രികോൺ രാശിക്കാരെ സംബന്ധിച്ച് ശുഭകരമാണ് പേരിൽ V, L, J, Kh എന്നീ അക്ഷരങ്ങളുണ്ടാകുന്നത്. ഇതിൽ 'V' എന്ന അക്ഷരമാണ് പ്രധാനി. അതികഠിന പ്രയത്നം കൂടാതെ തന്നെ ജീവിതത്തിൽ ഉയർന്ന വിജയം നേടാൻ ഇക്കൂട്ടരെ സഹായിക്കാൻ പേരിലെ V എന്ന അക്ഷരത്തിനു സാധിക്കും. D, H, M എന്നീ അക്ഷരങ്ങൾ ഈ രാശിക്കാരെ ഒട്ടും തുണയ്ക്കുകയില്ലെന്നു മാത്രമല്ല, വിപരീതഫലങ്ങൾക്കു  ഇടവരുത്തുകയും ചെയ്യും.

Read also: ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്‍.

അക്വാറിയസ് (ജന്മദിനം ജനുവരി 21-ഫെബ്രുവരി 19)

K, Sh, A, R എന്നിവ അക്വാറിയസ് രാശിക്കാരെ വളരെയധികം സഹായിക്കുന്ന അക്ഷരങ്ങളാണ്. ഈ അക്ഷരങ്ങളിൽ പ്രമുഖ സ്ഥാനമുണ്ട് 'A' എന്ന അക്ഷരത്തിന്. പേരിൽ ഈ അക്ഷരമുണ്ടെങ്കിൽ ജീവിതത്തിൽ പുരോഗതിയും വിജയവും സുനിശ്ചിതമാണ്. എന്നാൽ H, P, D എന്നീ അക്ഷരങ്ങൾ അക്വാറിയസ് രാശിക്കാർക്കു യോജിച്ചവയല്ല.

 

പിസസ് (ജന്മദിനം ഫെബ്രുവരി 20-മാർച്ച് 21)

ഈ രാശിക്കാരുടെ ജീവിതത്തിൽ ഉയർച്ച സമ്മാനിക്കാൻ കഴിവുള്ള പേരിലെ അക്ഷരങ്ങളാണ് H, Y, T, M, R എന്നീ അക്ഷരങ്ങൾ ഈ രാശിക്കാരുടെ പേരുകളിൽ വരുന്നത് ഗുണകരമല്ല. പേരിൽ 'N' എന്ന അക്ഷരമുണ്ടെങ്കിൽ അത് ഈ രാശിക്കാരെ ഏറെ സഹായിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയമുറപ്പിക്കാൻ പേരിലുള്ള 'N' എന്ന അക്ഷരം കൊണ്ട് ഈ രാശിക്കാർക്കു സാധിക്കും.

Content Summary : Letters in Name According to Zodiac Sign