സാമ്പത്തിക ഉന്നതിക്കായി പ്രാർത്ഥിക്കാം; നിളാ നദിക്കരയിലെ ശ്രീ വൈശ്രവണ കുബേരക്ഷേത്രം
‘ലക്ഷ്മീ കുബേര മന്ത്രം’ ജപിച്ചു വേണം ശ്രീ വൈശ്രവണ കുബേര ക്ഷേത്രത്തിലേക്ക് ഭക്തർ പ്രവേശിക്കാൻ കുബേരായ അഷ്ടലക്ഷ്മീ മമ ഗൃഹേ ധനം പുരായ പുരായ നമഃ ശിവക്ഷേത്രത്തിലോ കൂവളത്തിന്റെ ചുവട്ടിലോ ഇരുന്ന് പരമശിവനെയും കുബേര പ്രഭുവിനെയും മനസ്സില്‍ ധ്യാനിച്ച് ഒരു ലക്ഷം തവണ ഈ മന്ത്രം ഉരുവിട്ടാല്‍ സകല
‘ലക്ഷ്മീ കുബേര മന്ത്രം’ ജപിച്ചു വേണം ശ്രീ വൈശ്രവണ കുബേര ക്ഷേത്രത്തിലേക്ക് ഭക്തർ പ്രവേശിക്കാൻ കുബേരായ അഷ്ടലക്ഷ്മീ മമ ഗൃഹേ ധനം പുരായ പുരായ നമഃ ശിവക്ഷേത്രത്തിലോ കൂവളത്തിന്റെ ചുവട്ടിലോ ഇരുന്ന് പരമശിവനെയും കുബേര പ്രഭുവിനെയും മനസ്സില്‍ ധ്യാനിച്ച് ഒരു ലക്ഷം തവണ ഈ മന്ത്രം ഉരുവിട്ടാല്‍ സകല
‘ലക്ഷ്മീ കുബേര മന്ത്രം’ ജപിച്ചു വേണം ശ്രീ വൈശ്രവണ കുബേര ക്ഷേത്രത്തിലേക്ക് ഭക്തർ പ്രവേശിക്കാൻ കുബേരായ അഷ്ടലക്ഷ്മീ മമ ഗൃഹേ ധനം പുരായ പുരായ നമഃ ശിവക്ഷേത്രത്തിലോ കൂവളത്തിന്റെ ചുവട്ടിലോ ഇരുന്ന് പരമശിവനെയും കുബേര പ്രഭുവിനെയും മനസ്സില്‍ ധ്യാനിച്ച് ഒരു ലക്ഷം തവണ ഈ മന്ത്രം ഉരുവിട്ടാല്‍ സകല
‘ലക്ഷ്മീ കുബേര മന്ത്രം’ ജപിച്ചു വേണം ശ്രീ വൈശ്രവണ കുബേര ക്ഷേത്രത്തിലേക്ക് ഭക്തർ പ്രവേശിക്കാൻ
കുബേരായ അഷ്ടലക്ഷ്മീ മമ
ഗൃഹേ ധനം പുരായ പുരായ നമഃ
ശിവക്ഷേത്രത്തിലോ കൂവളത്തിന്റെ ചുവട്ടിലോ ഇരുന്ന് പരമശിവനെയും കുബേര പ്രഭുവിനെയും മനസ്സില്‍ ധ്യാനിച്ച് ഒരു ലക്ഷം തവണ ഈ മന്ത്രം ഉരുവിട്ടാല്‍ സകല ഐശ്വര്യങ്ങളും തേടിവരും എന്നാണു വിശ്വാസം. കുബേര അഷ്ടോത്തരം നിത്യം ജപിച്ചാൽ കുബേര പ്രീതിയും അതുവഴി സർവ സമ്പത്തും ലഭിക്കുമെന്നാണ്. ലങ്കയിൽ സ്വർണസൗധം പണികഴിപ്പിച്ച ധനത്തിന്റെ അധിദേവതയാണ് കുബേരന്‍. കുബേരനെ ഉപാസിക്കുന്നവര്‍ക്ക് ഒരിക്കലും ധനത്തിന് ബുദ്ധിമുട്ട് വരില്ലെന്നാണ് വിശ്വാസം. കുബേര പ്രീതിക്കായി പണ്ടു മുതലേ പൂജാമുറികളില്‍ വെള്ളിയാഴ്ചകളില്‍ അരിപ്പൊടി കൊണ്ട് കുബേര കോലം വരച്ച് അതിന്റെ കളങ്ങളില്‍ നാണയവും ചുവന്ന പൂവും സമര്‍പ്പിച്ച് ദീപാരാധന ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു. അത് ഇപ്പോഴും തുടരുന്ന ഗൃഹങ്ങള്‍ ഉണ്ട്. വടക്കിന്റെ നാഥനായതു കൊണ്ട് വടക്കുഭാഗത്താണ് കുബേരന്റെ സ്ഥാനം.
തലങ്ങും വിലങ്ങും കൂട്ടിയാലും 72 എന്ന സംഖ്യ ലഭിക്കുന്ന ഒരു മാന്ത്രിക സംഖ്യയാണ് കുബേര മാന്ത്രികചതുരം അല്ലെങ്കില്‍ കുബേര സംഖ്യാ യന്ത്രം. ഏഴും രണ്ടും വീണ്ടും കൂട്ടിയാല്‍ ദേവ സംഖ്യയായ 9 ലഭിക്കുന്നു. സംഖ്യായന്ത്രം നിര്‍മിക്കുന്നതിനായി ആദ്യം നെടുകെയും കുറുകെയും മുമ്മൂന്നു രേഖകള്‍ കൊണ്ട് ചതുരം വരയ്ക്കുകയും തുടര്‍ന്ന് 27, 20, 25, 22, 24, 26, 23, 28, 21, എന്ന് ഇടത്തുനിന്നു വലത്തേക്ക് എന്ന ക്രമത്തില്‍ 9 കള്ളികളിലായി സംഖ്യകള്‍ എഴുതിയാൽ കുബേര യന്ത്രമായി. കുബേരന് മഹാഗണപതി കൽപിച്ച് കൊടുത്ത സ്ഥാനമാണത്രേ വടക്ക്. വീടുകളിൽ പണം സൂക്ഷിക്കുന്നതിന് കുബേരസ്ഥാനമാണ് ഉത്തമമെന്നും വിശ്വാസമുണ്ട്.
പുലസ്ത്യമഹര്‍ഷിയുടെ പുത്രന്‍ വിശ്രവസ്സിനും ഭരദ്വാജമഹര്‍ഷിയുടെ പുത്രിക്കും ജനിച്ച മകനാണ് കുബേരന്‍. വൈശ്രവണന്‍ എന്നും കുബേരന് പേരുണ്ട്. ബ്രഹ്‌മാവിന്റെ അനുഗ്രഹത്താലാണ് കുബേരന് ലങ്കാനഗരവും പുഷ്പകവിമാനവും ലഭിക്കുന്നത്. രാവണനും കുംഭകര്‍ണ്ണനും ലങ്കയുടെയും പുഷ്പകവിമാനത്തിന്റേയും ഉടമസ്ഥതയ്ക്ക് കുബേരനോടു കലഹത്തിനു വന്നെന്നും പിതാവ് വിശ്രവസ്സിന്റെ ഉപദേശാനുസാരം അവയെ കുബേരന്‍ അനുജന്മാര്‍ക്കു നല്‍കിയെന്നുമാണ് പുരാണം. പിന്നീട് കൈലാസത്തിനടുത്ത് അളകാപുരിയിൽ യക്ഷ- കിന്നരുടെ രാജാവായി കുബേരന്‍ വാണു.
ശ്രീ വൈശ്രവണ കുബേര മഹാക്ഷേത്രം
പരമശിവന്റെ ധനം സംരക്ഷണം ചെയ്യുന്ന കാവൽക്കാരനായിട്ടാണ് ശ്രീ കുബേരനെ നിയോഗിച്ചിരിക്കുന്നത്. തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ശിവക്ഷേത്രത്തിന് സമീപം നിളാ നദിക്കരയിൽ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിനു സമീപം ചെറിയ പറപ്പൂർ എന്ന ഗ്രാമത്തിലാണ് ഈ കുബേര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെറിയ പറപ്പൂർ ശ്രീ വൈശ്രവണ(കുബേര) മഹാക്ഷേത്രം. പുണ്യ നദിയായ നിളയുടെ ഓളങ്ങൾ അലയടിച്ചിറങ്ങുന്ന കരയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം ഉറങ്ങുന്ന ശ്രീ വൈശ്രവണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ നാലു ഭാഗത്തും ക്ഷേത്രക്കുളമുണ്ടായിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തിൽ കുളവും നാലമ്പലവും ആക്രമണത്തിനിരയായി.
ധനത്തിന്റെ അധിപതിയായ ശ്രീ കുബേരനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. സാളഗ്രാമ വിഗ്രഹപ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രങ്ങളിലൊന്നാണിത്. ഉപദേവൻ ഇരട്ട ഗണപതി. നിത്യവും രാവിലെ ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്ന അപൂർവം ക്ഷേത്രം. പാർവതീ ദേവിയെ പ്രസാദിപ്പിക്കുന്നതിനും, ശിഖി ദോഷത്തിനുമാണ് മുക്കുറ്റി പുഷ്പാഞ്ജലി. കൽപുഴ മനക്കാർക്കാണ് ക്ഷേത്രതന്ത്രം. ഊരാളൻ തവനൂർ മനക്കാരാണ്. മേൽശാന്തി ഉണ്ണി കൃഷ്ണൻ എമ്പ്രാന്തിരി. രാവിലെ 6.00 മുതൽ 9.30 വരെ ക്ഷേത്രദർശന സമയം. മേടത്തിലെ രോഹിണി നാളിലാണ് ഇവിടുത്തെ ഉത്സവം.
മാസത്തിലെ ആദ്യ വെള്ളിയാഴ്ച ക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടത്താറുണ്ട്. നാണയപ്പറ, കാര്യസിദ്ധി പൂജ, ജന്മനക്ഷത്ര പൂജ എന്നിവ ഇവിടെ വളരെ വിശേഷമാണ്. മുക്കുറ്റി പുഷ്പാഞ്ജലി കഴിപ്പിച്ചാൽ പാർവതീ പ്രീതി വഴി ദ്രുതഗതിയിൽ കാര്യസാധ്യമെന്നാണ് വിശ്വാസം. വെട്ടത്ത് രാജവംശത്തിന്റെ കീഴിലായിരുന്നു 12 ാം നൂറ്റാണ്ടു മുതൽ ഈ മഹാ ക്ഷേത്രം. പിന്നീട് 17 നൂറ്റാണ്ടിൽ തവനൂർ മനക്കാർക്ക് ഈ ക്ഷേത്രം വെട്ടത്ത് രാജാവ് കൽപിച്ചു കൊടുക്കുകയാണ് ഉണ്ടായത്. ആദ്യ കാലത്ത് ക്ഷേത്രത്തിന് ഭൂസ്വത്തുക്കളും മറ്റും ഉണ്ടായിരുന്നതിനാൽ, ക്ഷേത്ര നടത്തിപ്പ് വളരെ ഭംഗിയായിട്ടാണ് നടന്നു പോയിരുന്നത്. കാലക്രമേണ ഭൂമിയെല്ലാം നഷ്ടമായി. ഊരാളന്മാരായ തവനൂർ മനക്കാരും നാട്ടുകാരും ചേർന്ന് രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ ക്ഷേത്രനടത്തിപ്പ്.
English Summary: Vaisravana Kubera Temple At Triprangode