ആഴ്ചയുടെ അവസാനത്തെയും ഏഴാമത്തെയും ദിവസമാണ് ശനി. ഈ ദിവസത്തിൽ ജനിച്ചവർക്ക് സ്വകുടുംബത്തിൽ വളരെയധികം പ്രാധാന്യം ലഭിക്കുന്നതാണ്. ജീവിതത്തെ വളരെയധികം ഗൗരവത്തോടെ സമീപിക്കുന്ന ഇവരുടെ ജീവിതചക്രം കഷ്ടപ്പാടുകൾ നിറഞ്ഞതും കഠിനവുമായിരിക്കും. കഠിനാധ്വാനികളും അച്ചടക്കം പാലിക്കുന്നവരുമായിരിക്കും. ബുദ്ധികൂർമ്മതയിലും പ്രായോഗികതയിലും എല്ലായ്പ്പോഴും ഒരു പടി മുന്നിൽ നിൽക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഴ്ചയുടെ അവസാനത്തെയും ഏഴാമത്തെയും ദിവസമാണ് ശനി. ഈ ദിവസത്തിൽ ജനിച്ചവർക്ക് സ്വകുടുംബത്തിൽ വളരെയധികം പ്രാധാന്യം ലഭിക്കുന്നതാണ്. ജീവിതത്തെ വളരെയധികം ഗൗരവത്തോടെ സമീപിക്കുന്ന ഇവരുടെ ജീവിതചക്രം കഷ്ടപ്പാടുകൾ നിറഞ്ഞതും കഠിനവുമായിരിക്കും. കഠിനാധ്വാനികളും അച്ചടക്കം പാലിക്കുന്നവരുമായിരിക്കും.  ബുദ്ധികൂർമ്മതയിലും പ്രായോഗികതയിലും എല്ലായ്പ്പോഴും ഒരു പടി മുന്നിൽ നിൽക്കുന്ന ഇവർ കർക്കശ സ്വഭാവക്കാരും നേർവഴിക്കു ചിന്തിക്കുന്നവരുമാണ്.  ചില സമയങ്ങളിലെ നിർബന്ധബുദ്ധിയും സംശയദൃഷ്ടിയും പ്രതിബന്ധങ്ങൾ സൃഷ്ടിച്ചേക്കാം.

വളരെ ഉത്തരവാദിത്വത്തോടെ തങ്ങളെ ഏൽപിച്ച കാര്യങ്ങൾ ചെയ്തു തീര്‍ക്കുന്നവരാണ് ശനിയാഴ്ച ജനിച്ചവർ. പക്വതയാർന്ന പെരുമാറ്റവും ഇവരുടെ സ്വഭാവ സവിശേഷതയാണ്. പുറമെ നിന്ന് നോക്കുന്നൊരാള്‍ക്ക് ഇക്കൂട്ടർ ഗൗരവക്കാരായി തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ആകർഷകവും മികച്ചതുമായ ഇവരുടെ സ്വഭാവ വൈശിഷ്ഠ്യങ്ങൾ മറ്റുള്ളവരുടെ പ്രീതിക്കു പാത്രമാകാറുണ്ട്. സമയനിഷ്ഠമായി കാര്യങ്ങൾ ചെയ്തു തീർക്കുന്ന ഇവർക്ക് സ്വാനുഭവത്തിലൂടെ അറിവു സമ്പാദിക്കുന്നതിലായിരിക്കും താൽപര്യം. ശിവക്ഷേത്രങ്ങളിൽ ശനിയാഴ്ചകളിൽ ദർശനം നടത്തുന്നതും അർഹർക്ക് ദാനം നൽകുന്നതും ജീവിതത്തിൽ ഗുണാനുഭവങ്ങളുണ്ടാകും. എട്ടാണ് ഇക്കൂട്ടരുടെ ഭാഗ്യനമ്പർ.

ADVERTISEMENT

ഭാവിയെ സ്വാധീനിക്കുന്ന നിങ്ങളുടെ ഭാഗ്യനമ്പരും ഭാഗ്യ ദിവസങ്ങളും അറിയാം

ബുദ്ധിപൂർവം കാര്യങ്ങൾ മുന്നോട്ടു നീക്കുന്ന സ്വഭാവവും വരുംവരായ്കകൾ മുൻകൂട്ടി കണ്ടു കൊണ്ടുള്ള പ്രവർത്തന‌ങ്ങളും ഇവരെ ബിസിനസ് രംഗങ്ങളിൽ ശോഭിക്കുന്നതിന് സഹായിക്കും. ഏതു തരത്തിലുള്ള ബിസിനസിനും യോജിച്ചവരാണിവർ. ഏർപ്പെടുന്ന പ്രവർത്തികളിലുള്ള പരിപൂർണമായ  സമർപ്പണവും പ്രതിബദ്ധതയും ഇക്കൂട്ടർക്ക് അർഹിക്കുന്ന പ്രതിഫലം ലഭിക്കുന്നതിനിടയാക്കും. ഒരു സംഘമായി പ്രവർ ത്തിക്കുമ്പോൾ വളരെ കണിശവും ചടുലവുമായ ഇവരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാക്കിയെടുക്കുന്നതിന് പ്രയാസകരമായിരിക്കും.

ADVERTISEMENT

വളരെയധികം തേടിയും സ്വഭാവഗുണങ്ങൾ അറിഞ്ഞുമായിരിക്കും ഇക്കൂട്ടർ ഒരു പങ്കാളിയെ തിരഞ്ഞെടുക്കുക. വളരെ വിശാല ഹൃദയരായ ഇവർ തന്റെ പങ്കാളിക്ക് ഏറ്റവും മികച്ചതു മാത്രം നൽകാൻ ആഗ്രഹിക്കുന്നവരായിരിക്കും. സ്വാതന്ത്ര്യമാഗ്രഹിക്കുന്ന ഇക്കൂട്ടർക്ക് തങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് പ്രവർത്തിക്കുന്ന പങ്കാളിയോടായിരിക്കും താൽപര്യം. മറ്റുള്ളവരുടെ ഉപദേശങ്ങളെ മാനിക്കാത്ത ഇവർ സ്വന്തം ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കുന്നവരായിരിക്കും. കുടുംബത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരിക്കും ഇവരുടേത്. അതുകൊണ്ടു തന്നെ ബന്ധുക്കൾക്കും കുടുംബത്തിനുവേണ്ടി എന്തു ചെയ്യാനും ഇവർ മടി കാണിക്കാറില്ല. ദാമ്പത്യത്തിൽ വിട്ടു വീഴ്ചകൾക്ക് തയാറാകാത്തവരാണ് ശനിയാഴ്ച ജനിച്ചവർ. സംശയവും അസൂയയുമാണ് ഇവരുടെ കുടുംബ ജീവിതത്തിലെ മുഖ്യ ശത്രുക്കൾ. പങ്കാളിയെ സംശയിക്കാതിരിക്കുകയും അവർക്ക് പ്രമുഖ സ്ഥാനം നൽകുകയും ചെയ്താൽ സുഖകരമായൊരു ദാമ്പത്യത്തിനുടമകളാകാൻ ശനിയാഴ്ച ജനിച്ചവർക്ക് നിഷ്പ്രയാസം സാധിക്കുന്നതാണ്.

ADVERTISEMENT

Content Summary: Unique Characteristics of People Born on Saturday