കേരളത്തിലെ പ്രശസ്തങ്ങളായ ദേവീക്ഷേത്രങ്ങളിലൊന്നാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. മഹാലക്ഷ്മിയെ മഹാവിഷ്ണുവിനൊപ്പമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാൽ ലക്ഷ്മീനാരായണ സങ്കല്‍പത്തിലാണ് ഇവിടെ ആരാധന. മഹാലക്ഷ്മിക്കും നാരായണന്നും തുല്യപ്രാധാന്യമാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്. അഭീഷ്ടവരദായിനിയാണ് ചോറ്റാനിക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പ്രശസ്തങ്ങളായ ദേവീക്ഷേത്രങ്ങളിലൊന്നാണ് ചോറ്റാനിക്കര ഭഗവതീക്ഷേത്രം. മഹാലക്ഷ്മിയെ മഹാവിഷ്ണുവിനൊപ്പമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാൽ ലക്ഷ്മീനാരായണ സങ്കല്‍പത്തിലാണ് ഇവിടെ ആരാധന. മഹാലക്ഷ്മിക്കും നാരായണന്നും തുല്യപ്രാധാന്യമാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്. അഭീഷ്ടവരദായിനിയാണ് ചോറ്റാനിക്കര അമ്മ എന്നാണു വിശ്വാസം.

ADVERTISEMENT

മഹാലക്ഷ്മിയെ മൂന്നു ഭാവങ്ങളിലാണ് ഇവിടെ ആരാധിക്കുന്നത്. ദാരിദ്ര്യം, കടം, ധനനഷ്ടം തുടങ്ങിയവയ്ക്കു പരിഹാരമായി ഇവിടെ സമർപ്പിക്കുന്ന കാണിക്കപ്പണം വഴിപാട് വളരെ പ്രശസ്തമാണ്. ചോറ്റാനിക്കരയിൽ മേലേക്കാവില്‍ മഹാലക്ഷ്മി അമ്മയ്ക്കും കീഴേക്കാവില്‍ അമ്മയ്ക്കും 21 ഒറ്റ നാണയം വീതം  ഒന്നിനു മുകളില്‍ ഒന്നായി അടുക്കി ചുവന്ന പട്ടില്‍ കിഴികെട്ടി നടയ്ക്കൽ വയ്ക്കുന്നതാണ് കാണിക്കപ്പണം. സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും അധിദേവതയായ മഹാലക്ഷ്മിക്കു സമർപ്പിക്കുന്ന ഈ വഴിപാട്, ജീവിതത്തിൽ സമ്പദ്സമൃദ്ധി കൊണ്ടുവരുമെന്ന് ഭക്തർ വിശ്വസിക്കുന്നു. മേലേക്കാവിലും കീഴേക്കാവിലും ഒരുപോലെ സമർപ്പിക്കേണ്ട ഈ വഴിപാടിന് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളാണത്രേ ഉത്തമം. 

ADVERTISEMENT

കൊടിമരച്ചുവട്ടില്‍ നെയ് ദീപം തെളിച്ച്, പുറത്തുനിന്നുതന്നെ മേലേക്കാവില്‍ അമ്മയെയും കീഴ്ക്കാവില്‍ അമ്മയെയും ഭക്തര്‍ ആരതി ഉഴിഞ്ഞു തൊഴുന്നതും അനുഗ്രഹലബ്ധിക്കു നല്ലതാണെന്നു വിശ്വസിക്കപ്പെടുന്നു. ഉണ്ടശർക്കര സമർപ്പണമാണ് മറ്റൊരു വിശേഷ വഴിപാട്. ശർക്കരപ്രിയയാണത്രേ ചോറ്റാനിക്കരയമ്മ. അതുകൊണ്ട് നടയിൽ ഉണ്ടശർക്കര സമർപ്പിച്ചു പ്രാർഥിച്ചാൽ ജീവിതത്തിലെ പ്രതിസന്ധികൾ അകന്ന് അനുകൂല ഫലങ്ങളും ആഗ്രഹ സാഫല്യവുമുണ്ടാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

ADVERTISEMENT

Content Summary: Chottanikkara Bhagavathi Temple