ശരീരത്തിലെ കലകളും ചിഹ്നങ്ങളും ജീവിതത്തിൽ വരാനിരിക്കുന്ന സുഖദുഃഖങ്ങളുടെ ചിഹ്നം കൂടിയാണ്. അവയിൽ തന്നെ മറുകുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. തിരിച്ചറിയൽ അടയാളങ്ങളായി കണക്കാക്കപ്പെടുന്ന മറുകുകൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ധാരണ നൽകുന്നവയാണ്. മറുകുകൾ സ്ഥിതി ചെയ്യുന്ന സ്ഥാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിലെ കലകളും ചിഹ്നങ്ങളും ജീവിതത്തിൽ വരാനിരിക്കുന്ന സുഖദുഃഖങ്ങളുടെ ചിഹ്നം കൂടിയാണ്. അവയിൽ തന്നെ മറുകുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. തിരിച്ചറിയൽ അടയാളങ്ങളായി കണക്കാക്കപ്പെടുന്ന മറുകുകൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ധാരണ നൽകുന്നവയാണ്. മറുകുകൾ സ്ഥിതി ചെയ്യുന്ന സ്ഥാനവും അവയുടെ നിറവും എല്ലാം ഭാഗ്യ നിർഭാഗ്യങ്ങളെ നിർവചിക്കും. അത്തരത്തിൽ  മുഖത്തുണ്ടാവുന്ന ശുഭസൂചകങ്ങളായ മറുകുകൾ ഏതൊക്കെയാണെന്ന് നോക്കാം .

നെറ്റിയിലെ മറുക്

ADVERTISEMENT

നെറ്റിയുടെ വലതുഭാഗത്ത് മറുകുണ്ടെങ്കിൽ ധാരാളം പണം സമ്പാദിക്കാനാകും എന്നതിന്റെ സൂചനയാണ് അത്. വിദേശയാത്രയ്ക്കുള്ള അനേകം അവസരങ്ങളും വന്നുചേരാൻ ഇടയുണ്ട്. അതേസമയം നെറ്റിയുടെ ഇടതുഭാഗത്താണ് മറുക് സ്ഥിതി ചെയ്യുന്നതെങ്കിൽ പണം സമ്പാദിച്ചാലും നിങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ താൽപര്യപ്പെടുന്ന ആളല്ല എന്നാണ് സൂചന. നെറ്റിയുടെ മധ്യഭാഗത്തുള്ള മറുക് വിജ്ഞാനത്തിന്റെ സൂചനയാണ്.

പുരികക്കൊടിയിലെ മറുക്

ADVERTISEMENT

രണ്ടു പുരികങ്ങൾക്കും  ഇടയിൽ ഒരു മറുകുണ്ടെങ്കിൽ ജീവിതത്തിൽ സമ്പത്തും ആരോഗ്യവും വേണ്ടുവോളം ഉണ്ടാകും എന്നതിന്റെ ലക്ഷണമാണ് അത്. എന്നാൽ പുരികക്കൊടിയിൽ തന്നെയാണ് മറുക് ഇടം പിടിച്ചിരിക്കുന്നതെങ്കിൽ വിവാഹശേഷം സൗഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തും എന്നും അത് സൂചിപ്പിക്കുന്നു.

കവിളിലെ മറുക്

ADVERTISEMENT

കവിളിലെ മറുക് സൗന്ദര്യത്തിന്റെ അടയാളമായാണ് കണക്കാക്കപ്പെടുന്നത്. പോസിറ്റീവായുള്ള കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാൻ ഇവർ ആഗ്രഹിക്കും. വലതു കവിളിലാണ് മറുകെങ്കിൽ മറ്റുള്ളവർക്ക് സ്നേഹവും സംരക്ഷണവും നൽകുന്നവരായിരിക്കും എന്നാണ് സൂചന. നേരെമറിച്ച് ഇടത് കവിളിൽ മറുകുള്ളവർ പൊതുവേ അന്തർമുഖരായിരിക്കും.

ചുണ്ടുകൾക്ക് സമീപത്തെ മറുക്

മുകൾ ചുണ്ടിന്റെ വശത്തായി വരുന്ന മറുക് ഭാഗ്യചിഹ്നമാണ്. പൊതുവേ എല്ലാവരോടും സൗമ്യമായി ഇടപഴകാൻ സാധിക്കുന്നവരാവും ഇക്കൂട്ടർ. ഇവരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടതായിരിക്കും. കീഴ് ചുണ്ടിനു താഴെയാണ് മറുകുള്ളതെങ്കിൽ കലാപരമായ കാര്യങ്ങളിൽ അവർക്ക് താല്പര്യമുണ്ടാവും.  

താടിയിലെ മറുക്

പുതിയ കാര്യങ്ങൾ കണ്ടറിയാൻ ഏറെ താല്പര്യപ്പെടുന്നവരായിരിക്കും ഈ കൂട്ടർ. ജീവിതത്തിൽ ഐശ്വര്യവും ഭാഗ്യവും എപ്പോഴും കൂട്ടിനുണ്ടാവും. പ്രായമാകുന്നതിനനുസരിച്ച് ഇവർ കുടുംബത്തോട് കൂടുതൽ അടുപ്പവും വച്ചുപുലർത്തും. യാത്ര ചെയ്യാനുള്ള താല്പര്യത്തിന്റെ സൂചന കൂടിയാണ് താടിയിൽ ഉണ്ടാവുന്ന മറുകുകൾ. താടിയുടെ വലതുഭാഗത്താണ് മറുക് എങ്കിൽ പ്രായോഗികമായി ചിന്തിക്കുന്നവർ ആയിരിക്കും. അതേസമയം ഇടതുഭാഗത്ത് ഉണ്ടാകുന്ന മറുക് സത്യസന്ധതയുടെ അടയാളമാണ്.

Content Highlights: Moles | body parts| lucky | Good Luck | Astrology News | Manorama Astrology | Manorama Online