മുങ്ങുന്ന ബോട്ട് സ്വപ്നം കാണാറുണ്ടോ? സ്വപ്നം നൽകുന്ന സൂചന!
സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. പല സ്വപ്നങ്ങളും പിന്നീട് നമ്മൾ ഓർത്തെടുക്കാറുമുണ്ട്. അത്തരത്തിൽ മിക്ക ആളുകളും കാണുന്ന സ്വപ്നങ്ങളിലൊന്നാണ് ബോട്ടോ വള്ളമോ കപ്പലോ ഒക്കെ മുങ്ങുന്നതായുള്ള സ്വപ്നം. യഥാർഥത്തിൽ ഈ സ്വപ്നം ചില സൂചനകളാണ് നൽകുന്നത്. ജീവിതത്തിലെ എന്തൊക്കെയോ കാര്യങ്ങൾ നിങ്ങളുടെ

സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. പല സ്വപ്നങ്ങളും പിന്നീട് നമ്മൾ ഓർത്തെടുക്കാറുമുണ്ട്. അത്തരത്തിൽ മിക്ക ആളുകളും കാണുന്ന സ്വപ്നങ്ങളിലൊന്നാണ് ബോട്ടോ വള്ളമോ കപ്പലോ ഒക്കെ മുങ്ങുന്നതായുള്ള സ്വപ്നം. യഥാർഥത്തിൽ ഈ സ്വപ്നം ചില സൂചനകളാണ് നൽകുന്നത്.
ജീവിതത്തിലെ എന്തൊക്കെയോ കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിനപ്പുറമാണെന്നാണ് ഈ സ്വപ്നത്തിന്റെ പൊതുവേയുള്ള സൂചന. വികാരങ്ങൾ നിയന്ത്രണാതീതമാണെന്നും ഇത് സൂചിപ്പിക്കുന്നു. വിലപ്പെട്ടത് എന്തെങ്കിലും നഷ്ടപ്പെട്ടതിന്റെയോ പ്രതികൂല സമയത്തെ ചെറുത്തു നിൽക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തിന്റെയോ പ്രതിഫലനവുമാവാം ഇത്. മുങ്ങുന്ന കപ്പലിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലാണ് നിങ്ങളുടെ മനസ്സ്.
• മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതാണ് സ്വപ്നമെങ്കിൽ ഒരു പ്രശ്നത്തിൽ നിന്നും കരകയറാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നുവെന്നും അതിനുള്ള മാർഗങ്ങൾ തേടുകയാണെന്നും ഉറപ്പ്.
• കപ്പൽ മുങ്ങുന്നത് കണ്ടുകൊണ്ട് നിൽക്കുന്നതായാണ് സ്വപ്നമെങ്കിൽ ജീവിതത്തിലെ ചില കാര്യങ്ങൾ നിയന്ത്രണത്തിന് അപ്പുറം പോകുന്നത് നിങ്ങൾ മനസ്സിലാക്കുന്നുണ്ട്. അത് നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്തൊക്കെയോ കാര്യങ്ങൾ അതിന് പ്രതിബന്ധമായി നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നു.
• മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷപ്പെട്ട് പുറത്തുവരുന്നതാണ് സ്വപ്നമെങ്കിൽ എത്ര കഠിനമായ സാഹചര്യത്തെയും അതിജീവിക്കാനുള്ള നിങ്ങളുടെ മനക്കരുത്താണ് അത് പ്രതിഫലിപ്പിക്കുന്നത്. ജീവിത സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് നിങ്ങൾക്ക് വ്യക്തമായി അറിയാം.
• കപ്പലിനൊപ്പം മുങ്ങിപ്പോകുന്നതാണ് സ്വപ്നമെങ്കിൽ ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠയും ഭയവുമൊക്കെ അധികമാണെന്നാണ് അതിന്റെ സൂചന. നിസ്സാര കാര്യങ്ങളെക്കുറിച്ച് അമിതമായി വ്യാകുലപ്പെടുന്നവരാണ് നിങ്ങൾ എന്നും ഇതിൽ നിന്നും തിരിച്ചറിയണം.
• മുങ്ങുന്ന കപ്പലിന്റെ ക്യാപ്റ്റൻ നിങ്ങളാണെന്ന തരത്തിലാണ് സ്വപ്നമെങ്കിൽ സമീപഭാവിയിൽ പ്രയാസമേറിയ ഒരു തീരുമാനം എടുക്കേണ്ട സാഹചര്യം വന്നു ചേരുമെന്ന് മനസ്സിലാക്കാം. ഒരേപോലെ പ്രാധാന്യമേറിയ രണ്ടുകാര്യങ്ങളിൽ ഏതു തിരഞ്ഞെടുക്കണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാവും നിങ്ങൾ.
• കാലിയായ ബോട്ടോ കപ്പലോ മുങ്ങുന്നതാണ് സ്വപ്നമെങ്കിൽ അതൊരു ദുസൂചനയാണ്. വേണ്ടപ്പെട്ടവർക്ക് ആർക്കെങ്കിലും അസുഖം വന്നുചേരാൻ സാധ്യതയുണ്ട്. കുടുംബത്തിനാകെ ഭയമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെങ്കിലും ഈ അവസ്ഥ അൽപകാലത്തേക്ക് മാത്രമായിരിക്കും ഉണ്ടാവുന്നത്.
Content Summary: Dream | Sinking Boat | Meaning | Astrology News | Manorama Astrology | Manorama Online