ധനഭാവങ്ങൾ രണ്ടും പതിനൊന്നും; നിങ്ങളുടെ ജാതകത്തിൽ അനുകൂലമോ? സാമ്പത്തിക നേട്ടം കൈവരിക്കാൻ?
ജാതക പ്രകാരം ധനഭാവം എന്ന ഒന്നുണ്ട്. ഇതനുസരിച്ച് ധനം നേടുന്നത് മാത്രമല്ല നിലനിർത്തുക എന്നതും പ്രധാനമാണ്. ജ്യോതിഷത്തിൽ ധനം വരാത്തതെന്തു കൊണ്ടാണെന്നും വന്നാൽ നിലനിൽക്കാത്തത് എന്തു കൊണ്ടാണെന്നും പ്രത്യേക ഗ്രഹസ്ഥിതി, യോഗം കൊണ്ടു വ്യക്തമാക്കുന്നുണ്ട് . ധനം ഉണ്ടാകുവാനുള്ള വഴിയും അത് നിലനിർത്തുനുള്ള

ജാതക പ്രകാരം ധനഭാവം എന്ന ഒന്നുണ്ട്. ഇതനുസരിച്ച് ധനം നേടുന്നത് മാത്രമല്ല നിലനിർത്തുക എന്നതും പ്രധാനമാണ്. ജ്യോതിഷത്തിൽ ധനം വരാത്തതെന്തു കൊണ്ടാണെന്നും വന്നാൽ നിലനിൽക്കാത്തത് എന്തു കൊണ്ടാണെന്നും പ്രത്യേക ഗ്രഹസ്ഥിതി, യോഗം കൊണ്ടു വ്യക്തമാക്കുന്നുണ്ട് . ധനം ഉണ്ടാകുവാനുള്ള വഴിയും അത് നിലനിർത്തുനുള്ള വഴികളും ആചാര്യൻമാർ പറഞ്ഞിട്ടുമുണ്ട്.
ഒരു ജാതകത്തിൽ രണ്ടും പതിനൊന്നുമാണ് ധനഭാവങ്ങൾ. ഇതിന് പന്ത്രണ്ടാംഭാവ ബന്ധമുണ്ടെങ്കിൽ ചെലവു കൂടും. ധനം കൈവശം നിൽക്കാനും ബുദ്ധിമുട്ടായിരിക്കും. ജാതകത്തിൽ രണ്ടാം ഭാവാധിപൻ പന്ത്രണ്ടിലോ പന്ത്രണ്ടാം ഭാവാധിപൻ രണ്ടിലോ പതിനൊന്നാം ഭാവാധിപൻ പന്ത്രണ്ടിലോ നിന്നാൽ കയ്യിൽ ധനം നിൽക്കാൻ പ്രയാസമായിരിക്കും.ജാതകത്തിൽ ധനസ്ഥാനത്ത് നീചഗ്രഹ ബന്ധം, 6, 8, 12 ഭാവാധിപൻമാർ നിൽക്കുക, ദൃഷ്ടി ചെയ്യുക ഇവ കടം വഴി ശത്രുക്കൾ, രോഗം, ആഭിചാരം, ശത്രുബാധ ഇവ സൃഷ്ടിക്കും.
ധനകാരകനായ വ്യാഴം 6, 8, 12 ൽ മറഞ്ഞാലും ധനക്ഷയമുണ്ടാകും. അഗ്നി മാരുത യോഗം, ധനസ്ഥാനത്ത് ശനി, കേതുബന്ധം എന്നിവയും ധനനഷ്ടമുണ്ടാക്കും. ഇങ്ങനെ ഭർത്താവിന്റെ ജാതകത്തിലുണ്ടെങ്കിൽ ധനം ഭാര്യ കൈകാര്യം ചെയ്യുന്നതും ഭാര്യയ്ക്ക് ആണെങ്കിൽ ഭർത്താവും ധനം കൈകാര്യം ചെയ്യുന്നത് നന്നായിരിക്കും.നന്നായി ജീവിക്കുന്നവരുടെ ജീവിതത്തിൽ ഒരു സുപ്രഭാതത്തിൽ വേണ്ടാത്ത തോന്നലുകളുണ്ടായി കടം, ദാരിദ്ര്യം, അഭിമാന ക്ഷതം, ഭയം ഇവ വന്നു കൂടുന്നത് ശത്രുദോഷവും ശനി, ചൊവ്വ ഉൾപ്പെടെ മാരകൻമാരുടെ ദശാപഹാരാദി കൊണ്ടുമായിരിക്കും. ഇവ ഏതെന്ന് ഉത്തമ ദൈവജ്ഞനെ കണ്ട് പരിശോധിച്ച് പരിഹാരം ചെയ്യണം.
സാമ്പത്തികനേട്ടം കൈവരാൻ
ആദ്യം ജാതകപരിശോധന ചെയ്ത് അനുഭവഗുണം ഉണ്ടോയെന്ന് നോക്കുക. ശേഷം കുടുബപ്രശ്നം ചിന്തിച്ച് ശാപദോഷങ്ങൾ, കടുത്ത പൂർവജന്മ ദോഷങ്ങൾ, പിതൃശാപം ഇവ ഉണ്ടോ ഇല്ലയോ എന്നു കൂടി കണ്ടെത്തി വേണ്ട പ്രായശ്ചിത്ത കർമങ്ങൾ ചെയ്യുക. അതോടൊപ്പം ദൈവികത വർധിപ്പിക്കാൻ വേണ്ട വിധികളും ചെയ്യുക.
∙എല്ലാ മാസവും ജന്മനക്ഷത്ര ദിവസം ക്ഷേത്രത്തിൽ ശ്രീസൂക്തം, ഭാഗ്യസൂക്തം എന്നീ അർച്ചനകൾ നടത്തുക. ഇവ സ്വയം ജപിക്കുന്നതും നല്ലതാണ്.
∙ വ്യാഴാഴ്ച വ്രതമെടുത്ത് വിഷ്ണു ക്ഷേത്ര ദർശനം ചെയ്യുക.
∙ലക്ഷ്മി , അന്നപൂർണേശ്വരി ഇവരെ താമരപ്പൂ കൊണ്ട് പൂജിക്കുക.
∙ത്രിപുരസുന്ദരീയന്ത്രം, അല്ലെങ്കിൽ ധനാകർഷണ യന്ത്രം ധരിക്കുക.
∙തിരുപ്പതി വെങ്കടാചലനെ ആരാധിക്കുക.
∙വീടും പരിസരവും വാസ്തു ദോഷമില്ലാതെ ക്രമീകരിക്കുക.
∙ജാതകത്തിൽ ധനസ്ഥാനത്തുള്ള ഗ്രഹം , ദശാനാഥൻ ഇവരെ ഭജിക്കുക.
ലേഖിക
ജ്യോതിഷി സി.പി.പ്രഭാസീന
മമ്പറം, പിണറായി,
കണ്ണൂർ ജില്ല (പിൻകോഡ്- 670741)
ഫോൺ: 9961442256
Content Highlights: House of Money | Astrology | Wealth | Manorama Astrology | Astrology News