കേരളത്തിൽ സരസ്വതി പൂജയായി കൊണ്ടാടുന്ന നവരാത്രി ആഘോഷങ്ങൾ മറ്റു പല സംസ്ഥാനത്തും ആയുധപൂജ ആണ്. കന്നിമാസത്തിലെ വെളുത്തപക്ഷ പ്രഥമ മുതൽ ഒൻപത് ദിനങ്ങളിലായിട്ടാണ് നവരാത്രി മഹോത്സവം കൊണ്ടാടുന്നത്. ഈ വർഷം നവരാത്രി ആരംഭം ഒക്ടോബർ 15നാണ്. ഒക്ടോബർ 24ന് വിജയദശമിയോടെ അവസാനിക്കുന്നു. നവരാത്രി ആഘോഷിക്കുന്ന ഒൻപത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ സരസ്വതി പൂജയായി കൊണ്ടാടുന്ന നവരാത്രി ആഘോഷങ്ങൾ മറ്റു പല സംസ്ഥാനത്തും ആയുധപൂജ ആണ്. കന്നിമാസത്തിലെ വെളുത്തപക്ഷ പ്രഥമ മുതൽ ഒൻപത് ദിനങ്ങളിലായിട്ടാണ് നവരാത്രി മഹോത്സവം കൊണ്ടാടുന്നത്. ഈ വർഷം നവരാത്രി ആരംഭം ഒക്ടോബർ 15നാണ്. ഒക്ടോബർ 24ന് വിജയദശമിയോടെ അവസാനിക്കുന്നു.  നവരാത്രി ആഘോഷിക്കുന്ന ഒൻപത് ദിവസങ്ങളിൽ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവതിയായും. പിന്നത്തെ മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്പിച്ചാണ് ആരാധിക്കുന്നത്. ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളായ ശൈലപുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഖണ്ഡ, കൂശ്മാണ്ടമാതാ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി ,സിദ്ധിദാത്രി എന്നീ നവദുർഗമാരെ ആരാധിക്കുന്ന രീതിയും നിലവിലുണ്ട്.

ദുർഗാഷ്ടമി

ADVERTISEMENT

ഈ ദിവസം സന്ധ്യയ്ക്കാണ് പണി ആയുധങ്ങളും പുസ്തകങ്ങളും പൂജ വയ്ക്കുന്നത്. പരാശക്തിയെ ദുർഗയായി അന്ന് ആരാധിക്കുന്നു.

മഹാനവമി

പൂജ വയ്പ്പിന്റെ രണ്ടാം ദിനമാണിത്. ഭഗവതിയെ ഐശ്വര്യദേവിയായ മഹാലക്ഷ്മിയായി ആരാധിക്കുന്നു.

വിജയദശമി

ADVERTISEMENT

ശുക്ളപക്ഷ ദശമിയിൽ - വിജയ ദശമി സരസ്വതിയായി ദേവിയെ ആരാധിക്കുന്നു. അന്ന് പൂജ വെച്ച ആയുധവും പുസ്തകവും തിരിച്ചെടുക്കുന്നു. കലാകാരന്മാർ ഈ ദിവസം അരങ്ങേറ്റം കുറിക്കുന്നു.കൊല്ലൂർ മൂകാംബിക, കണ്ണൂർ മൂകാംബിക, പറവൂർ മൂകാംബിക, ആവണംകോട് മൃദംഗശൈലേശ്വരി, ചോറ്റാനിക്കര, പനച്ചിക്കാട് തുടങ്ങി എല്ലാ ദേവീക്ഷേത്രങ്ങളിലും വിശേഷമായി കൊണ്ടാടുന്നു. വിദ്യാരംഭം കുറിക്കുന്നതും ഈ ദിവസം തന്നെയാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഈ ദിവസം മുഹൂർത്തം നോക്കേണ്ടതില്ല എന്നൊരു വിശ്വാസവുമുണ്ട്. 

വിദ്യാരംഭം കുറിക്കാൻ ഉത്തമം 

അറിവില്ലാത്തവനായി വളർന്ന കാളിദാസനെ പണ്ഡിതയായ ഒരു യുവതി വിവാഹം കഴിച്ചു എന്നും വിവാഹശേഷം തന്റെ ഭർത്താവ് മന്ദ: ബുദ്ധിയാണ് എന്ന് അവർ തിരിച്ചറിഞ്ഞ് വീടിന് പുറത്താക്കുകയും ചെയ്തു.

അലഞ്ഞുതിരിഞ്ഞ കാളിദാസൻ ഒരു വൃദ്ധ പറഞ്ഞതനുസരിച്ച് അടുത്തുള്ള കാളിക്ഷേത്രത്തിൽ ചെന്നപ്പോൾ ദേവി പുറത്തു പോയിരിക്കുകയായിരുന്നു. മടങ്ങിവന്ന ദേവി ശ്രീകോവിൽ അകത്ത് നടയടച്ചിരിക്കുന്നത് കണ്ടു അകത്താര് എന്ന് ചോദിക്കുകയും അതിന് മറുപടിയായി കാളിദാസൻ പുറത്താരെന്ന മറുചോദ്യം ഉന്നയിക്കുകയുമാണുണ്ടായത്.

ADVERTISEMENT

കാളിദാസന്റെ ബുദ്ധിയില്ലായ്മ മനസ്സിലാക്കിയ ദേവി കതകിന്റെ വിടവിലൂടെ നാക്കു പുറത്തേക്കു നീട്ടാൻ ആവശ്യപ്പെടുകയും നാക്കിൽ ദേവി ആദ്യാക്ഷരങ്ങൾ കുറിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ദേവി തന്നെ നാക്കിൽ അക്ഷരങ്ങൾ കുറിച്ചതുകൊണ്ടാണ് കാളിദാസന് ഇത്രയും ഞ്ജാനം ഉണ്ടായതെന്നു കരുതുന്നു. ഒരുപക്ഷേ ഇതേത്തുടർന്നാവാം നാക്കിൽ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന ആചാരം ഉടലെടുത്തത്.

വിജയദശമി ദിനത്തിൽ ആചരിക്കുന്ന ഒരു പ്രധാന  ആചാരമാണ് വിദ്യാരംഭം. കുട്ടികളെ ആദ്യമായി എഴുത്തിനിരുത്തുന്ന ദിവസമാണിത്. മൂന്നു വയസ്സാകുമ്പോഴാണ് വിദ്യാരംഭം കുറി ക്കുന്നത് .നാവിൽ "ഹരിശ്രീ ഗണപതായേ നമ:"എന്ന് സ്വ ർണ്ണം കൊണ്ട് എഴുതിക്കുകയും തുടർന്ന് അ രിയിൽ ആദ്യാക്ഷരങ്ങൾ കുറിക്കുകയും ആ ണ് പതിവ്.ഊൺ നാളുകൾ എന്നറിയപ്പെടുന്ന അശ്വതി,രോഹിണി,മകീര്യം,പുണര്‍തം,പൂയ്യം, ഉത്രം,അത്തം,ചിത്തിര,ചോതി,അനിഴം, ഉത്രാ ടം, തിരുവോണം,അവിട്ടം, ചതയം, ഉത്രട്ടാതി, രേവതിയും തിരുവാതിരയും വിദ്യാരംഭത്തിന് ഉത്തമം ബാക്കി അശുഭം. 

കുട്ടിയുടെ രക്ഷിതാവോ,വിശിഷ്ട വ്യക്തികളോ ആരാധനാലയത്തിലെ ആചാര്യന്മാരോ ഒക്കെയാണ് ഈ ചടങ്ങ് നടത്തുക പതിവ്. നവരാത്രി ആഘോഷങ്ങളുടെ അവസാന ദിന ത്തിലാണ് വിജയദശമി ആഘോഷിക്കുന്നത്. വാഹനങ്ങളും യന്ത്രസാമഗ്രികളും പൂജിക്കുന്ന പതിവും നവരാത്രി കാലത്തെ പ്രത്യേകതയാണ്. പൂജവെച്ച പുസ്തകങ്ങൾ എടുത്ത് പഠനം ആരംഭിക്കുകയും പൂജിച്ച ആയുധങ്ങളും മറ്റും എടുത്ത് പണി പുനരാരംഭിക്കുകയും ചെയ്യുന്നത് ഈ ദിവസമാണ്.

English Summary:

Experience the Spiritual Significance of Navratri: Journey through the Nine Forms of Adiparashakti