ശാരദ പൗർണമി ഒക്ടോബർ 28 ശനിയാഴ്ച; ചന്ദ്രനെ ആരാധിക്കാം, ആരോഗ്യവും ഐശ്വര്യവും സമ്പത്തും ഫലം
Mail This Article
ശാരദ ഋതു അഥവാ ഹേമന്തം ആറ് ഋതുക്കളിൽ ഒന്നാണ്. അശ്വിന മാസവും കാർത്തിക മാസങ്ങളും ഈ കാലത്ത് ഉൾപ്പെടുന്നു .ഒക്ടോബറിലെ ചൂടുകാലവുമായി പൊരുത്തപ്പെടുന്ന വർഷത്തിന്റെ കാലഘട്ടമാണിത്. ഇതൊരു ഉത്സവകാലമാണ്. ശരത് കാലത്ത് കാണപ്പെടുന്ന പൗർണമിയാണ് ശാരദപൗർണമി. 2023 ഒക്ടോബർ 28 ശനിയാഴ്ചയാണ് ഈ വർഷത്തെ ശാരദ പൗർണമി. വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം, ശിശിരം എന്നിങ്ങനെ കാലാവസ്ഥ അനുസരിച്ച് 6 ഋതുക്കൾ ആണ് ഒരു വർഷത്തിൽലുള്ളത്.
പുതുതായി വിവാഹം കഴിഞ്ഞ വധുക്കൾ ഈ ദിവസം മുതൽ പൗർണമി വ്രതം ആരംഭിക്കുന്നു. ചന്ദ്രനെ ആരാധിക്കുന്ന ദിവസമാണിത്. അനുയോജ്യനായ ഭർത്താവിനെ ലഭിക്കാനാണ് വിവാഹം കഴിക്കാത്ത പെൺകുട്ടികൾ ഈ ദിവസം ഉപവാസം എടുക്കുന്നത്. ഈ ദിവസത്തെ നിലാവിന് രോഗ പ്രതിരോധശക്തി കൂടുതലാണ് അതിനാൽ ഈ നിലാവ് കൊണ്ടാൽ അസുഖങ്ങൾ ഭേദമാകുമെന്നും ഒരു വിശ്വാസമുണ്ട്.
ഈ രാത്രി ഉറക്കം ഒഴിച്ചിരുന്നാൽ നല്ല ആരോഗ്യവും ഐശ്വര്യവും സമ്പത്തും ലഭിക്കും എന്നാണ് വിശ്വാസം. ഭഗവാൻ ശ്രീകൃഷ്ണൻ രാസലീല നൃത്തം ചെയ്തത് ഈ ദിവസമാണ് എ ന്നാണ് വിശ്വാസം. അതിനാൽ ഇതിനെ രാസപൗർണമി എന്നും വിളിക്കുന്നു. ശ്രീകൃഷ്ണന്റെ ഓടക്കുഴൽ നാദം കേട്ട് വൃന്ദാവനത്തിലേക്ക് ഗോപികമാർ വീട്ടിൽ നിന്നും ഇറങ്ങിവന്ന് നൃത്തമാടിയത് ഈ രാത്രിയിലാണ്. ദിവ്യശക്തിയാൽ ശ്രീകൃഷ്ണൻ ആ രാത്രിയുടെ ദൈർഘ്യം ബ്രഹ്മാവിന്റെ രാത്രിയുടേതിനു തുല്യമാക്കി എന്നാണ് ഐതിഹ്യം. അതിനാൽ തന്നെ ശ്രീകൃഷ്ണനെ ആരാധിക്കുന്ന ദിവസമായും ഇതിനെ കണക്കാക്കുന്നു.
ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337