ക്ഷിപ്ര പ്രസാദിയായ സുബ്രഹ്മണ്യസ്വാമി; അതിവിശിഷ്ടം സ്കന്ദഷഷ്ഠി ദിനം
ക്ഷിപ്ര പ്രസാദിയായ സുബ്രഹ്മണ്യസ്വാമിക്ക് അതിപ്രാധാന്യമുള്ള ദിനമാണ് സ്കന്ദഷഷ്ഠി ദിനം. എല്ലാ മാസവും ഷഷ്ഠി വരുമെങ്കിലും കാർത്തിക മാസത്തിൽ വരുന്ന ശുക്ലപക്ഷ ഷഷ്ഠിയാണ് ഏറ്റവും ശുഭകരമായി കണക്കാക്കുന്നത്. തുലാം മാസത്തിലെ കാർത്തിക കറുത്ത പക്ഷത്തിൽ വന്നതിനാൽ വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് സ്കന്ദ

ക്ഷിപ്ര പ്രസാദിയായ സുബ്രഹ്മണ്യസ്വാമിക്ക് അതിപ്രാധാന്യമുള്ള ദിനമാണ് സ്കന്ദഷഷ്ഠി ദിനം. എല്ലാ മാസവും ഷഷ്ഠി വരുമെങ്കിലും കാർത്തിക മാസത്തിൽ വരുന്ന ശുക്ലപക്ഷ ഷഷ്ഠിയാണ് ഏറ്റവും ശുഭകരമായി കണക്കാക്കുന്നത്. തുലാം മാസത്തിലെ കാർത്തിക കറുത്ത പക്ഷത്തിൽ വന്നതിനാൽ വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് സ്കന്ദ ഷഷ്ഠിക്കായി എടുക്കുക. അതിനാൽ ഈ വർഷം 2023 നവംബർ 18നാണ് സ്കന്ദഷഷ്ഠി. അന്നേ ഭഗവാന്റെ സവിശേഷമായ ഗുഹ പഞ്ചരത്‌ന സ്തോത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്. വിദ്യാർഥികൾ എത്രപരിശ്രമിച്ചാലും ഒരു പരിധി വിട്ട് പഠനത്തിൽ നേട്ടമുണ്ടാക്കുവാൻ കഴിയാതെ വരാറുണ്ട്. ചിലർക്ക് എത്രപണം കൈയ്യിൽ വന്നു ചേർന്നാലും അത് വേണ്ടരീതിയിൽ ഉപയോഗിക്കുവാൻ കഴിയാതെ തല്ലിത്തൂവി പോകാറുണ്ട്. മറ്റുചിലർക്ക് എന്തെല്ലാം കരുതിവെച്ചാലും ഒരു ഭവനം സ്വന്തമാക്കുവാൻ കഴിയാതെ വരുന്നതായും കാണാറുണ്ട്.
കൂടാതെ ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കട ബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്കെല്ലാം സാന്ത്വനം നൽകുന്നതാണ് ഗുഹ പഞ്ചരത്‌നം. സുബ്രഹ്മണ്യസ്വാമിയെ മനസ്സിൽ സങ്കൽപ്പിച്ച് നിത്യേന ആറു തവണ ശ്രദ്ധയോടെ ജപിക്കുക . ജപിക്കുവാൻ തുടങ്ങിയാൽ ഉടൻ തന്നെ ഫലം പ്രതീക്ഷിച്ചു കൊണ്ട് ജപിക്കരുത്. ഫലേശ്ച കൂടാതെ ജപിക്കുക. ഉറപ്പായും ഫലം താനേ ലഭിക്കും.
ഓങ്കാര-നഗരസ്ഥം തം
നിഗമാന്ത-വനേശ്വരം
നിത്യമേകം ശിവം ശാന്തം
വന്ദേ ഗുഹം ഉമാസുതം
വാചാമഗോചരം സ്കന്ദം
ചിദുദ്യാന-വിഹാരിണം
ഗുരുമൂര്‍ത്തിം മഹേശാനം
വന്ദേ ഗുഹം ഉമാസുതം
സച്ചിദാനന്ദരൂപേശം
സംസാരധ്വാന്ത-ദീപകം
സുബ്രഹ്മണ്യമനാദ്യന്തം
വന്ദേ ഗുഹം ഉമാസുതം
സ്വാമിനാഥം ദയാസിന്ധും
ഭവാബ്ധേഃ താരകം പ്രഭും
നിഷ്കളങ്കം ഗുണാതീതം
വന്ദേ ഗുഹം ഉമാസുതം
നിരാകാരം നിരാധാരം
നിര്‍വികാരം നിരാമയം
നിര്‍ദ്വന്ദ്വം ച നിരാലംബം
വന്ദേ ഗുഹം ഉമാസുതം
ഇതി ഗുഹപഞ്ചരത്നം
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
ഫോൺ: 9656377700